ഇ​ന്ദ്ര​ൻ​സും മു​ര​ളി ഗോ​പി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ക​ന​ക​രാ​ജ്യം ഇ​ന്നു മു​ത​ൽ
Saturday, July 6, 2024 9:00 AM IST
ഇ​ന്ദ്ര​ൻ​സി​നെ​യും മു​ര​ളി ഗോ​പി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സാ​ഗ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ക​ന​ക​രാ​ജ്യം ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്. റി​യ​ലി​സ്റ്റി​ക് ഫീ​ൽ ഗു​ഡ് ചി​ത്ര​മാ​യി​രി​ക്കും ക​ന​ക​രാ​ജ്യ​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ചി​ത്രം ജൂ​ലൈ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ര​ണ്ട് യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കു​ടും​ബ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



വീ​കം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സാ​ഗ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന മൂ​ന്നാ​മ​ത് ചി​ത്ര​മാ​ണ് ക​ന​ക​രാ​ജ്യം. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്താ​ണ്‌ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ലൈ അ​ഞ്ചി​ന് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ശ്രീ​ജി​ത്ത് ര​വി, ദി​നേ​ശ് പ്ര​ഭാ​ക​ർ, കോ​ട്ട​യം ര​മേ​ഷ്, രാ​ജേ​ഷ് ശ​ർ​മ്മ, ഉ​ണ്ണി രാ​ജ്, അ​ച്ചു​താ​ന​ന്ദ​ൻ, ജ​യിം​സ് ഏ​ല്യാ, ഹ​രീ​ഷ് പേ​ങ്ങ​ൻ, ര​മ്യ സു​രേ​ഷ്, സൈ​നാ കൃ​ഷ്ണ, ശ്രീ​വി​ദ്യാ മു​ല്ല​ശ്ശേ​രി, ആ​തി​ര പ​ട്ടേ​ല്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​ഭി​ലാ​ഷ് ശ​ങ്ക​ർ ഛായാ​ഗ്ര​ഹ​ണ​വും അ​ജീ​ഷ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

ഗാ​ന​ര​ച​ന - ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍, ധ​ന്യ സു​രേ​ഷ് മേ​നോ​ന്‍, മ​നു മ​ഞ്ജി​ത്ത്, സം​ഗീ​തം - അ​രു​ണ്‍ മു​ര​ളീ​ധ​ര​ന്‍, ക​ലാ​സം​വി​ധാ​നം - പ്ര​ദീ​പ്, മേ​ക്ക​പ്പ് - പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ - സു​ജി​ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജി​ത്ത് പി​ര​പ്പ​ൻ​കോ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​നു സ​ജീ​വ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - ശ്രീ​ജേ​ഷ് ചി​റ്റാ​ഴ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - അ​നി​ൽ ക​ല്ലാ​ർ, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്, സ്റ്റി​ൽ​സ് - അ​ജി മ​സ്ക്ക​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.