വിവാഹ രജിസ്ട്രേഷനു വേണ്ടി രണ്ടാമതും വിവാഹിതനായ ധർമജന് ആശംസകളുമായി സുഹൃത്ത് രമേശ് പിഷാരടി. മക്കളെ മുന്നിൽ നിർത്തി കല്യാണം കഴിച്ചത് ഗംഭീരമായെന്നും അവന്റെ ജീവിതവും തീരുമാനവും തന്റെ സന്തോഷം കൂടിയാണെന്നും രമേഷ് കുറിച്ചു.
""ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു, ഇങ്ങനെ ഒരു ഫോൺ കോൾ അതായിരുന്നു എനിക്ക് ധർമജന്റെ വിവാഹം. കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ രണ്ട് ഫോട്ടോ.
ഗംഭീരമായി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്.’’
പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ധർമജനും ഭാര്യ അനൂജയും. ആ സാഹചര്യത്തിൽ ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് മക്കളുടെ ഭാവിക്കും സുരക്ഷയ്ക്കും കരുതി വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.