ചെ​മ്പൻ വി​നോ​ദി​ന്‍റെ തി​ര​ക്ക‍​ഥ​യി​ൽ ജോ​ഷി ചി​ത്രം; മോ​ഹ​ൻ​ലാ​ലി​ന്‍റെ റ​മ്പാ​ൻ ഉ​പേ​ക്ഷി​ച്ചു? കാ​ര​ണം..
Tuesday, June 25, 2024 12:54 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജോ​ഷി പ്ര​ഖ്യാ​പി​ച്ച "റ​മ്പാ​ൻ' എ​ന്ന ചി​ത്രം ഉ​പേ​ക്ഷി​ച്ചു എ​ന്ന​ത​ര​ത്തി​ലു​ള്ള കു​റി​പ്പു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും സി​നി​മ ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ചെ​മ്പ​ൻ വി​നോ​ദാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ച​ത്. തി​ര​ക്ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ത്തി​ലാ​ണ് റ​മ്പാ​ൻ ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. കൈ​യി​ൽ ചു​റ്റി​ക​യും തോ​ക്കും​വ​ച്ച് മു​ണ്ടുമ​ട​ക്കു​ക്കു​ത്തി നി​ൽ​ക്കു​ന്ന നാ​യ​ക​നെ​യാ​ണ് സി​നി​മ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. വി​പു​ല​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ന​ട​ന്ന​ത്. സ​മീ​ർ താ​ഹി​റാ​യി​രു​ന്നു ഛായാ​ഗ്രാ​ഹ​ക​ൻ.

ഈ ​വ​ർ​ഷം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നും അ​ടു​ത്ത വ​ർ​ഷം വി​ഷു റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ബി​ഗ് ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം ചെ​മ്പോ​സ്‌​കി മോ​ഷ​ൻ പി​ക്ചേ​ർ​സ്, എ​യ്ൻ​സ്റ്റീ​ൻ മീ​ഡി​യ, നെ​ക്സ്റ്റ​ൽ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ഒ​രു അ​ച്ഛ​ന്‍റെ​യും മ​ക​ളു​ടെ​യും ക​ഥ​യാ​യി​രു​ന്നു റ​മ്പാ​ന്‍റെ പ്ര​മേ​യം. മോ​ഹ​ൻ​ലാ​ലും ബി​ന്ദു പ​ണി​ക്ക​രു​ടെ മ​ക​ൾ ക​ല്യാ​ണി ബി. ​നാ​യ​രു​മാ​യി​രു​ന്നു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ക​ല്യാ​ണി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

അ​ങ്ക​മാ​ലി ഡ​യ​റീ​സ്, ഭീ​മ​ന്‍റെ വ​ഴി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ചെ​മ്പ​ൻ വി​നോ​ദ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം കൂ​ടി​യാ​യി​രു​ന്നു റമ്പാൻ. അ​തേ​സ​മ​യം ഛായാ​ഗ്രാ​ഹ​ക​ൻ സ​മീ​ർ താ​ഹി​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ചെ​മ്പ​ൻ വി​നോ​ദി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഒ​രു ചി​ത്രം ആ​രം​ഭി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഒ​രു യു​വ​ന​ട​നാ​യി​രി​ക്കും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ക. ഇ​തു റ​മ്പാ​നാ​യി​രി​ക്കി​ല്ലെ​ന്നും മ​റ്റൊ​രു സി​നി​മ​യാ​യി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം സൂ​പ്പ​ഹി​റ്റ് കു​ട്ടു കെ​ട്ടാ​യ ജോ​ഷി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു ആ​രാ​ധ​ക​ർ. ലൈ​ല ഓ ​ലൈ​ല എ​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ - ജോ​ഷി കൂ​ട്ടു​കെ​ട്ടി​ൽ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ​ത്.

ജോ​ജു ജോ​ർ​ജി​നെ നാ​യ​ക​നാ​ക്കി ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം ആ​ന്‍റ​ണി​യാ​ണ് ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ൽ അ​വ​സാ​നം റി​ലീ​സ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.