പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷത്തിലെത്തിയ ‘ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് തുടങ്ങും. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരിയിരുന്നു.
ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വിരാജ് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമാണം.
കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ യോഗി ബാബുവുമുണ്ട്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.