വാഹനപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. നാടകത്തിലൂടെയാണ് രേണുവിന്റെ രംഗപ്രവേശം.
കൊച്ചിൻ സംഗമിത്രയുടെ ഇരട്ടനഗരം എന്നു പേരിട്ടിരിക്കുന്ന നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു എത്തുക.
റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം നാടകം പ്രദർശനത്തിന് എത്തും. 2017ലായിരുന്നു കൊല്ലം സുധിയുമായുള്ള രേണുവിന്റെ വിവാഹം. ഇരുവർക്കും രണ്ടുമക്കളാണുള്ളത്. നിലവിൽ വാകത്താനത്ത് മാതാപിതാക്കൾക്കൊപ്പമാണ് രേണു താമസിക്കുന്നത്. 2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.