ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ. സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് മിറാഷ്. ക്ലൗഡ് വാക്കറിന്റെ ബാനറിൽ പ്രിയദർശിനി പി.എം. നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റിതു ഹർഷൻ നിർവഹിക്കുന്നു.
ഭാവനയുടെയും യാഥാർഥ്യത്തിന്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി കാത്തിരിക്കുന്നതിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സുബിൻ സുരേഷ് എഴുതുന്നു.
സംഗീതം-ഋത്വിക് എസ്. ചന്ദ്, എഡിറ്റിംഗ്-നിധിൻ എൻ., ചീഫ് അസോസിയേറ്റ് ഡയറക്ടർ-കാസ്പ്രൊ, അസിസ്റ്റന്റ് ഡയറക്ടർ-അമൽ നാഥ്, ഡിഐ-റിത്തു ഹർഷൻ, ക്രിയേറ്റീവ് ഡയറക്ടർ-ജിത്തു തങ്കൻ, ഡിസൈൻ-വിപിൻ രാജ്, പിആർഒ- എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.