അ​മി​താ​ഭ്, ക​മ​ൽ​ഹാ​സ​ൻ, പ്ര​ഭാ​സ്, ദീ​പി​ക; താ​ര​നി​ബി​ഢ​മാ​യി ക​ൽ​ക്കി 2898 പ്രി ​റി​ലീ​സ്
Thursday, June 20, 2024 1:28 PM IST
പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന പ്ര​ഭാ​സ് - നാ​ഗ് അ​ശ്വി​ൻ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ക​ൽ​ക്കി 2898 ADയു​ടെ പ്രി ​റി​ലീ​സ് ച​ട​ങ്ങ് മും​ബൈ​യി​ൽ ന​ട​ന്നു. വൈ​ജ​യ​ന്തി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ജൂ​ൺ 27ന് ​ചി​ത്രം ലോ​ക​മെ​മ്പാ​ടും റി​ലീ​സി​നെ​ത്തും. വേ​ഫ​റ​ർ മൂ​വീ​സ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കും.

അ​മി​താ​ഭ് ബ​ച്ച​ൻ, ക​മ​ൽഹാ​സ​ൻ, പ്ര​ഭാ​സ്, ദീ​പി​ക പ​ദു​ക്കോ​ൺ തു​ട​ങ്ങി പ്ര​ധാ​ന താ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ന് വ​ൻ പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ശോ​ഭ​ന തെ​ലു​ങ്കി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത് പ്രേ​ക്ഷ​ക​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്നു.

ച​രി​ത്ര​ങ്ങ​ൾ കു​റി​ച്ചു​കൊ​ണ്ടാ​ണ് ക​ൽ​ക്കി​യു​ടെ വ​ര​വ്. കോ​മി​ക് കോ​ൺ സാ​ൻ ഡി​യ​ഗോ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യും ആ​നി​മേ​റ്റ​ഡ് സീ​രീ​സ് പ്രെ​സെ​ന്‍റ് ചെ​യ്ത ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മ​യു​മാ​യി ക​ൽ​ക്കി മാ​റി​ക്ക​ഴി​ഞ്ഞു.

ബി​സി 3101-ലെ ​മ​ഹാ​ഭാ​ര​ത​ത്തി​ലെ ഇ​തി​ഹാ​സ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് തു​ട​ങ്ങി 2898 AD വ​രെ സം​ഭ​വി​ക്കു​ന്ന സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു യാ​ത്ര​യാ​ണ് ക​ൽ​ക്കി​യു​ടെ ഇ​തി​വൃ​ത്തം. പി ​ആ​ർ​ഒ - ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.