അജഗജാന്തരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് കഥയൊരുക്കിയ കിച്ചു ടെല്ലസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ശരത്ത് അപ്പാനി നായകനാകുന്നു. അങ്കമാലി ഡയറീസിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കിച്ചു ടെല്ലസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു.
പ്രേക്ഷകശ്രദ്ധ നേടിയ കുരുവി പാപ്പക്കു ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റാഫൽ പിക്ചേഴ്സിന്റെ ബാനറിൽ അഞ്ജു മരിയ, അരുൺ ഗോപിനാഥൻ എന്നിവർ ചേർന്ന് നിർമിക്കുന്നു.
കോമഡി മാസ് എന്റർടൈൻമെന്റ് വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റതയ്ക്കൽ. പിആർഒ- മഞ്ജു ഗോപിനാഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.