നി​റ​വ​യ​റി​ൽ സു​ന്ദ​രി​യാ​യി ദീ​പി​ക, കൈ​പി​ടി​ച്ചി​റ​ക്കി പ്ര​ഭാ​സും അ​മി​താ​ഭ് ബ​ച്ച​നും; വീ​ഡി​യോ
Thursday, June 20, 2024 10:11 AM IST
നി​റ​വ​യ​റി​ൽ അ​തി​സു​ന്ദ​രി​യാ​യെ​ത്തി​യ ന​ടി ദീ​പി​ക പാ​ദു​ക്കോ​ണി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ. പ്ര​ഭാ​സ് നാ‌​യ​ക​നാ​യെ​ത്തു​ന്ന ക​ൽ​ക്കി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രി-​റി​ലീ​സ് ച​ട​ങ്ങി​നാ​യാ​ണ് താ​രം എ​ത്തി​യ​ത്. ബ്ലാ​ക്ക് ബോ​ഡി കോ​ൺ വ​സ്ത്ര​മാ​ണ് താ​രം ഇ​വ​ന്‍റി​നാ​യി തെ​ര​ഞ്ഞെ‌​ടു​ത്ത​ത്.

പ്രി​യ​ങ്ക​യെ വേ​ദി​യി​ലേ​യ്ക്ക് ക്ഷ​ണി​ച്ച​പ്പോ​ൾ താ​ര​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ഭാ​സും അ​മി​താ​ഭ് ബ​ച്ച​നും ഓ​ടി​യെ​ത്തു​ന്ന വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.



ഗ‍​ർ​ഭി​ണി​യാ​യ​തി​ന് ശേ​ഷ​മു​ള്ള ദീ​പി​ക​യു‍​ടെ ആ​ദ്യ പൊ​തു​പ​രി​പാ​ടി കൂ​ടി​യാ​ണ് ഇ​ത്. ചി​ത്ര​ത്തി​ലും ഗ‍​ർ​ഭി​ണി​യാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്, അ​തി​നാ​ൽ ദീ​പി​ക മെ​ത്തേ​ഡ‍് ആ​ക്ട​റാ​ണ്, സി​നി​മ​യി​ൽ നി​ന്ന് റി​യ​ൽ ലൈ​ഫി​ലേ​ക്ക് ദീ​പി​ക ഇ​തു​വ​രെ​യും പു​റ​ത്ത് വ​ന്നി​ട്ടി​ല്ല എ​ന്ന റാ​ണ ദ​ഗു​ബ​തിയു​ടെ ത​മാ​ശ​യ്ക്ക് ദീ​പി​ക ചി​രി​ച്ചു​കൊ​ണ്ടാണ് മ​റു​പ​ടി കൊ​ടു​ത്ത​ത്.

സി​നി​മ മൂ​ന്ന് വ​ർ​ഷം നീ​ണ്ടു​നി​ന്നു, അ​പ്പോ​ൾ ഞാ​ൻ ക​രു​തി, എ​ങ്കി​ൽ പി​ന്ന് കു​റ​ച്ച് മാ​സ​ങ്ങ​ൾ കൂ​ടി എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ​യാ​യി​ക്കൂ​ടാ? എ​ന്നാ​യി​രു​ന്നു.

വേ​ദി​യി​ൽ സം​സാ​രി​ച്ച്, മൈ​ക്ക് റാ​ണാ ദ​ഗു​ബ​തി​ക്ക് കൈ​മാ​റി​യ​തി​നു ശേ​ഷം പ​ടി​ക​ൾ ഇ​റ​ങ്ങാ​ൻ ദീ​പി​ക​യ്ക്ക് അ​ൽ​പം പ്ര​യാ​സം നേ​രി​ട്ടു. ഇ​തു മ​ന​സി​ലാ​ക്കി​യ പ്ര​ഭാ​സ് സ​ദ​സി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് ദീ​പി​ക​യു​ടെ കൈ ​പി​ടി​ക്കാ​ൻ ഓ​ടി​യെ​ത്തി.

ദീ​പി​ക​യെ സ​ഹാ​യി​ക്കാ​ൻ അ​മി​താ​ഭ് ബ​ച്ച​നും എ​ഴു​ന്നേ​റ്റെ​ങ്കി​ലും ആ​ദ്യ​മെ​ത്തി​യ​ത് പ്ര​ഭാ​സ് ആ​യി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​നെ പ്ര​ഭാ​സ് ക​ണ്ടി​രു​ന്നു​മി​ല്ല. പ്ര​ഭാ​സി​നെ പി​ന്നി​ൽ നി​ന്ന് കെ​ട്ടി​പ്പി​ടി​ച്ച​പ്പോ​ഴാ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ ത​നി​ക്കു പി​ന്നി​ലു​ണ്ടെ​ന്ന് പ്ര​ഭാ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​ഭാ​സി​നോ​ട് എ​ന്തോ ബ​ച്ച​ൻ പ​റ​യു​ക​യും ചെ​യ്തു. ഇ​തു കേ​ട്ട പ്ര​ഭാ​സും ദീ​പി​ക​യും പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്.



നാ​ഗ് അ​ശ്വി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ ഡ്രാ​മ​യാ​ണ് ക​ൽ​ക്കി 2898 എ ​ഡി. ചി​ത്ര​ത്തി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ, ക​മ​ൽ​ഹാ​സ​ൻ, പ്ര​ഭാ​സ്, ദി​ഷാ പ​ടാ​നി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ജൂ​ൺ 27 ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.