മോഹൻലാലിന്റെ മുഖം നെഞ്ചിൽ പച്ച കുത്തി ആരാധകന്. അതേ ആരാധകന് നെഞ്ചിൽ തന്നെ ഓട്ടോഗ്രാഫ് നൽകി മോഹൻലാൽ. അവിസ്മരണീയമായ ഈ നിമിഷങ്ങളുടെ സന്തോഷത്തിലാണ് മോഹൻലാൽ ആരാധകനായ അനീഷ് അശോകൻ.
മോഹൻലാലിന്റെ മുഖമാണ് അനീഷ് തന്റെ ഹൃദയത്തോട് ചേർത്തു പച്ച കുത്തിയിരിക്കുന്നത്. ഇത് കാണാനായി മോഹൻലാൽ നേരിട്ട് ആരാധകനെ തന്റെ കാരാവാനിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ശേഷം ഫോട്ടോയെടുക്കുകയും നെഞ്ചിന്റെ വലതുവശത്ത് മോഹൻലാൽ എന്നു പേരെഴുതി ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് അനീഷ് മോഹൻലാലിന്റെ ചിത്രം പച്ചകുത്തിയത്. പച്ച കുത്തുന്നതിന്റെ വീഡിയോ വിവിധ ഫാൻ പേജുകളിലൂടെ നേരത്തെ വൈറലായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ആരാധകനെ തേടി ഏറെ കാത്തിരുന്ന ആ നിമിഷം എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.