മമ്മൂട്ടി ചിത്രം ടർബോയുടെ അറബിക് ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ. ചിത്രത്തിന്റെ അറബിക് പതിപ്പ് ഇറങ്ങുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ പുതിയ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. മിഥുന് മാനുവല്‍ തോമസ് രചന നിർവഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. മാസ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിർമാണത്തില്‍ ആദ്യമായാണ് എത്തുന്നത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടര്‍ബോ നേടിയത്.
പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിച്ച ചിത്രമാണ് ടര്‍ബോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.