പോ​ സ്റ്റ​ല്‍ വോ ​ട്ടിം​ഗ് 37.73 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, April 19, 2024 11:54 PM IST
കൊ​ല്ലം :ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 85 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ​യും, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് 37.73 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യെ​ന്ന് തെര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ്.

ആ​ബ്‌​സെ​ന്‍റി വോ​ട്ട​ര്‍​മാ​ര്‍​ക്ക് തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ 'വീ​ട്ടി​ല്‍ വോ​ട്ട്' അ​ഥ​വാ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വി​നി​യോ​ഗം തു​ട​രു​ക​യാ​ണ്.

ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 41.75ശതമാനം പു​രോ​ഗ​തി കൊ​ല്ലം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലാ​ണ്. 85 വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​മ​തി​യു​ള്ള 5308 വോ​ട്ട​ര്‍​മാ​രി​ല്‍ 1959 (36.91 ശതമാനം) പേ​ര്‍ ഇ​തു​വ​രെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രി​ല്‍ അ​നു​മ​തി ന​ല്‍​കി​യ2256 പേ​രി​ല്‍ 895 (39.67ശതമാനം) പേ​രും വോ​ട്ടു​ചെ​യ്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​പ​രി​ധി​യി​ലു​ള്ള 85 വ​യ​സു ക​ഴി​ഞ്ഞ​വ​രി​ല്‍ ശേ​ഷി​ക്കു​ന്ന 3349 പേ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രി​ലെ 1361 പേ​ര്‍​ക്കും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ല​ഭ്യ​മാ​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ 11 അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 85 വ​യ​സ് ക​ഴി​ഞ്ഞ 3868 വോ​ട്ട​ര്‍​മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 1514 വോ​ട്ട​ര്‍​മാ​രും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് മു​ഖാ​ന്തി​രം സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി. 85 വ​യ​സ് ക​ഴി​ഞ്ഞ 10151 പേ​രും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ 3683 പേ​രു​മാ​ണ് ജി​ല്ല​യി​ല്‍ അ​നു​മ​തി നേ​ടി​യി​ട്ടു​ള്ള​ത്.ജി​ല്ല​യി​ലെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​സ്റ്റ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ബ്‌​സ​സെ​ന്റി വോ​ട്ട​ര്‍​മാ​രു​ടെ ക​ണ​ക്ക് ( 85 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം എ​ന്ന ക്ര​മ​ത്തി​ല്‍ )ച​വ​റ - 312,120,പു​ന​ലൂ​ര്‍ - 365,159,
ച​ട​യ​മം​ഗ​ലം - 446,196,കു​ണ്ട​റ - 214,129,കൊ​ല്ലം -196,105,ഇ​ര​വി​പു​രം-137,79.ചാ​ത്ത​ന്നൂ​ര്‍- 289,107,ക​രു​നാ​ഗ​പ്പ​ള്ളി-364,136,കു​ന്ന​ത്തൂ​ര്‍ - 546,239,കൊ​ട്ടാ​ര​ക്ക​ര - 439,108, പ​ത്ത​നാ​പു​രം - 560,136,