ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടിം​ഗ് മെ​ഷീ​ൻ ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന്
Wednesday, April 17, 2024 5:47 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന് ന​ട​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ഫോ​ട്ടോ​യും ചി​ഹ്ന​വും അ​ട​ങ്ങു​ന്ന ബാ​ല​റ്റ് പേ​പ്പ​ർ യ​ന്ത്ര​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണി​ത്.

ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷ​ൻ സീ​ൽ ചെ​യ്യും. ഇ​വ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും. വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ന്ന് സ്ട്രോം​ഗ് റൂം ​തു​റ​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​വ കൈ​മാ​റും.

സ്ഥാ​നാ​ർ​ഥി​യോ സ്ഥാ​നാ​ർ​ഥി നി​ശ്ച​യി​ക്കു​ന്ന ഏ​ജ​ന്‍റി​ന്‍റെ​യോ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച ബെ​ൽ എ​ൻ​ജി​നി​യേ​ഴ്സി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​വി​എം മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തു​ക.