സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാം....
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാം....
നി​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​മി​ത​മാ​യ താ​ത്​പ​ര്യം കാ​ണി​ക്കാ​ത്ത​വ​രും സൈ​ബ​ർ ലോ​ക​ത്തെ അ​പ​ക​ട​ങ്ങ​ളെ​പ്പ​റ്റി ബോ​ധ്യ​മു​ള്ള​വ​രും, സ്വ​ന്തം സ്വ​കാ​ര്യ​ത​യും മ​റ്റു വി​വ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​വ​ശ്യം വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​വ​രും ആ​യി​രി​ക്കാം. എ​ന്നാ​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി ക​ണ്ടെ​ത്തു​ന്ന പു​തി​യ സു​ഹൃ​ത് ബ​ന്ധ​ങ്ങ​ളെപ്പ​റ്റി​യോ, ചെ​ന്നു​ചേ​രു​ന്ന പു​തി​യ കൂ​ട്ടാ​യ്മ​ക​ളെപ്പ​റ്റി​യോ, ന​ല്ല​യാ​ൾ എ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രെപ്പ​റ്റി​യോ നി​ങ്ങ​ൾ​ക്കെ​ന്തെ​ങ്കി​ലും വി​ശ​ദ​മാ​യി അ​റി​യാ​മോ? ഈ ​ഓ​ണ്‍​ലൈ​ൻ സൗ​ഹൃ​ദ​ങ്ങ​ളി​ലെ സു​ഹൃ​ത്തു​ക്ക​ളെ നേ​രി​ട്ടു കാ​ണാ​ൻ പോ​കു​ന്ന വി​വ​രം ര​ക്ഷാ​ക​ർ​ത്താ​വി​നെ​യോ/ ഭാ​ര്യ​യെ​യോ / ഭ​ർ​ത്താ​വി​നെ​യോ/ സു​ഹൃ​ത്തി​നെ​യോ അ​റി​യി​ക്കാ​റു​ണ്ടോ ? ഒ​ന്നു ചി​ന്തി​ക്കു...

വി​വ​ര​ങ്ങ​ൾ പ​രി​ധി​വി​ട്ട് പ​ങ്കു​വ​യ്ക്ക​രു​ത്...

ഇ​ന്ന് ഉൗ​ഷ്മ​ള​മാ​യ ബ​ന്ധം എ​ന്നു വി​ശ്വ​സി​ക്കു​ന്ന ബ​ന്ധം നാ​ളെ അ​പ​ക​ട​മാ​കാം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ നി​ങ്ങ​ൾ ആ ​സു​ഹൃ​ത്തു​മാ​യി പ​ങ്കു​വ​ച്ച സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ, മെ​യി​ലു​ക​ൾ, അ​ന്പ​ര​പ്പോ ല​ജ്ജ​യോ ഉ​ള​വാ​ക്കു​ന്ന വീ​ഡി​യോ​ക​ൾ എ​ന്നി​വ നി​ങ്ങ​ളു​ടെ പൂ​ർ​വ പ​ങ്കാ​ളി​യു​ടെ കൈ​വ​ശ​മാ​യിക്ക​ഴി​ഞ്ഞി​രി​ക്കും. അ​വ തി​രി​ച്ചു ല​ഭി​ച്ചി​ല്ലെ​ന്നു വ​ന്നേ​ക്കാം. അ​വ ആ ​വ്യ​ക്തി ദു​രു​പ​യോ​ഗം ചെ​യ്തേ​ക്കാം, അ​തി​നാ​ൽ അ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​ലോ​ചി​ച്ചു മാ​ത്രം ചെ​യ്യു​ക.

സ്വ​കാ​ര്യ​ത​ക​ൾ വെ​ളി​പ്പെ​ടു​ത്ത​രു​ത്

നി​ങ്ങ​ളു​ടെ ദു​ർ​ബ​ല​ത​ക​ൾ ചൂ​ഷ​ണം ചെ​യ്യാ​ൻ ത​യാ​റാ​യി കാ​ത്തി​രി​ക്കു​ന്ന വ​ഞ്ച​ക​രാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് ചു​റ്റും ഉ​ണ്ടാ​കാം. ഒ​രു അ​വ​ധി ദി​വ​സം എ​വി​ടെ ചെല​വ​ഴി​ക്കാ​മെ​ന്ന് നി​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന വി​വ​രം അ​ഥ​വാ ഒ​രു ര​സ​ത്തി​നാ​യി പോ​സ്റ്റ് ചെ​യ്ത നി​ങ്ങ​ളു​ടെ അ​ന്പ​ര​പ്പി​ക്കു​ന്ന ഫോ​ട്ടോ​യോ മ​റ്റു സ്വ​കാ​ര്യ വ​സ്തു​ക്ക​ളോ അ​സൂ​യാ​ലു​വാ​യ സു​ഹൃ​ത്തി​നോ, കു​റ്റ​വാ​ളി​യാ​യ പ​ങ്കാ​ളി​ക്കോ, നി​ങ്ങ​ൾ ത​ക്ക മ​റു​പ​ടി ന​ൽ​കി​യ ഒ​രു ഭീ​ഷ​ണി​ക്കാ​ര​നോ ല​ഭി​ക്കാ​നും അ​യാ​ള​ത് ദു​രു​പ​യോ​ഗം ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്.

പാ​സ്‌വേ​ഡു​ക​ൾ പ​ങ്കു​വ​യ്ക്ക​രു​ത്

സു​ഹൃ​ത്തി​നെ അ​ഥ​വാ പ​ങ്കാ​ളി​യെ അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്. മോ​ശ​മാ​യ​തോ, ക​യ്പേ​റി​യതോ ആയ അ​നു​ഭ​വ​ത്താ​ൽ ആ ​സു​ഹൃ​ത്ബ​ന്ധം അ​വ​സാ​നി​പ്പിച്ചാൽ അ​തു നി​ങ്ങ​ൾ​ക്ക് ഏ​റെ ദോ​ഷ​മാ​യേ​ക്കാം. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​ഖ്യാ​തി​യും, സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും ക്ര​മ​ക്കേ​ടും മ​റ്റും ഭ​യ​ന്ന് ധാ​രാ​ളം പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ ത​ക​രു​ന്പോ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു​ണ്ടെ​ന്ന കാ​ര്യം ഓ​ർ​ക്കു​ക.

വെ​ബ് കാ​മ​റ​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​പ്പോ​ൾ വി​ച്ഛേ​ദി​ക്കു​ക

കാ​മ​റ ഓ​ണാ​യി നി​ങ്ങ​ളു​ടെ ച​ല​ന​ങ്ങ​ൾ ര​ഹ​സ്യ​മാ​യി റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ​ല ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഇ​ന്ന് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. അ​തി​നാ​ൽ വെ​ബ് കാ​മ​റ ആ​വ​ശ്യ​മി​ല്ലാ​ത്ത​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത വ​സ്തു​ത​ക​ൾ ഫോ​ണ്‍ / ലാ​പ്ടോ​പ് വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ മ​റ്റു​ള്ള​വ​രെ അ​നു​വ​ദി​ക്ക​രു​ത്.

സ്വ​ന്തം ലാ​പ്ടോ​പ് വ​ഴി​യോ ഫോ​ണ്‍ വ​ഴി​യോ നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത വ​സ്തു​ക്ക​ൾ മ​റ്റാ​രെ​ങ്കി​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ൽ അ​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് വ​ലു​താ​യി​രി​ക്കും. മാ​ത്ര​മ​ല്ല തു​ട​ർ​ന്ന് നി​ങ്ങ​ൾ​ക്ക് വ​രു​ന്ന മെ​സേ​ജു​ക​ളും മെ​യി​ലു​ക​ളും നോ​ട്ടു​ക​ളും മ​റ്റും അ​വ​ർ കൈ​കാ​ര്യം ചെ​യ്തെ​ന്നും വ​രാം. നി​ങ്ങ​ളു​ടെ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ പാ​സ്‌വേഡ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും ഇ​വ കൈ​കാ​ര്യം ചെ​യ്യാ​നും ശേ​ഖ​രി​ച്ചി​ട്ടു​ള്ള വ​സ്തു​ത​ക​ൾ ന​ഷ്ട​പ്പെ​ടു​ത്താ​നും ക​ഴി​യും. ഓ​ണ്‍​ലൈ​ൻ സു​ഹൃ​ത്തു​ക്ക​ളെ നേ​രി​ൽ കാ​ണാ​ൻ പോ​കു​ന്പോ​ൾ വേ​ണ്ട​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ക്ക​ണം.


സെ​ക്യൂ​രി​റ്റി സോ​ഫ്റ്റ്‌വെയ​റു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ടാ​ൽ അ​വ പു​തു​ക്കു​ന്ന​തി​ൽ അ​നാ​സ്ഥ കാ​ണി​ക്ക​രു​ത്.

സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ന്ന് വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. അ​വ​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കി​യ​ശേ​ഷം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ടി​പ്സ്

1. നി​യ​മാ​നു​സൃ​ത​മാ​യി അ​നു​വ​ദ​നീ​യ​മാ​യ സൈ​റ്റു​ക​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക.
https ​ൽ തു​ട​ങ്ങു​ന്ന വൈ​ബ്സൈ​റ്റു​ക​ൾ സു​ര​ക്ഷി​ത​മാ​യ​വ​യാ​ണ്. അ​ല്ലാ​ത്ത​വ ​ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കു​ക.
2. സ്വ​ന്തം പാസ്‌വേഡ് മ​റ്റു​ള്ള​വ​രോ​ട് വെ​ളി​പ്പെ​ടു​ത്ത​രു​ത്.
3. അ​പ​രി​ചി​ത​രു​ടെ ഇ- ​മെ​യി​ലു​ക​ൾ തു​റ​ക്ക​രു​ത്.
4. മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷി​ത​ത്വ​ത്തി​നും സ്വ​ന്തം സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷി​ത​ത്വ​ത്തി​നും ഉ​ള്ള അ​തേ പ്രാ​ധാ​ന്യം ത​ന്നെ ന​ൽ​കു​ക.
5. ചാ​റ്റി​ങ്, ഇ- ​മെ​യി​ൽ തു​ട​ങ്ങി ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ മു​ഖാ​ന്തി​രം ല​ഭി​ക്കു​ന്ന സൗ​ഹൃ​ദ​ങ്ങ​ളെ​യും ബ​ന്ധ​ങ്ങ​ളെ​യും അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്.
6.വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ, ഫോ​ട്ടോ​ക​ൾ കു​ടും​ബ​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​പ​രി​ചി​ത​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്.
7. അ​സ്വ​സ്ഥത ഉ​ള​വാ​ക്കു​ന്ന മെ​യി​ലു​ക​ൾ ല​ഭി​ച്ചാ​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യോ അ​റി​യി​ക്കാ​ൻ തെ​ല്ലും മ​ടി​ക്ക​രു​ത്.
8.ഓ​ണ്‍​ലൈ​ൻ സു​ഹൃ​ത്തി​നെ നേ​രി​ട്ട് കാ​ണാ​ൻ ഉ​ള്ള ക്ഷ​ണം ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
9. ഓ​ണ്‍​ലൈ​ൻ വ​സ്തു​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്പോ​ൾ, കോ​പ്പി​റൈ​റ്റ് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തെ​പ്പ​റ്റി അ​വ​ബോ​ധം ഉ​ണ്ടാ​ക്ക​ണം.
10. സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ൽ (URL) ക്ലി​ക്ക് ചെ​യ്യ​രു​ത്.
11. ചി​ല മൊ​ബൈ​ൽ/ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സോ​ഫ്റ്റ്‌വെ​യ​റു​ക​ൾ പ​ണം ന​ൽ​കാ​തെ (ഫ്രീ ​ആ​യി) ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്പോ​ൾ അ​വ​യി​ൽ വൈ​റ​സു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര്യം ഓ​ർ​ക്കു​ക.

സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ് സൈ​റ്റി​ൽ ശ്ര​ദ്ധി​ക്കാം

സൈ​ബ​ർ ലോ​ക​ത്തി​ൽ സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ് സൈ​റ്റു​ക​ളു​ടെ സ്ഥാ​നം വ​ള​രെ വ​ലു​താ​ണ്. ഇ​ന്ന​ത്തെ കാ​ല​ത്ത് സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ് സൈ​റ്റു​ക​ളു​ടെ പ്ര​ചാ​ര​വും വ​ള​രെ വേ​ഗ​ത്തി​ലാ​ണ്. ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ പോ​ലു​ള്ള നി​ര​വ​ധി പ​ബ്ലി​ക്, പ്രൈ​വ​റ്റ് സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്കു​ക​ൾ ഉ​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഫേ​സ് ബു​ക്കി​ൽ ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ൾ ഉ​ണ്ട്. (നാ​ളെ- ഇ ​മെ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കാം).

സീ​മ മോ​ഹ​ൻ​ലാ​ൽ