Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കണികാണും നേരം....
മലയാളികൾക്ക് മറക്കാനാവാത്തതും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമാണ് മേടത്തിലെ വിഷു. സ്വർണ്ണമണികൾ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാൽക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തിൽ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓർമ്മകളാണ്.മലയാളികൾക്ക് ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി കൊണ്ടാടുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുന്‍പ് കേരളീയരുടെ പുതുവർഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതിഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണൻ, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്റെ നഗരമാണ് പ്രാഗ് ജ്യോതിഷം. അവിടെച്ചെന്ന് നഗരത്തിന്റെ ഉപരിതലത്തിൽ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരിൽക്കണ്ട് മനസിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭസ്വാൻ, അരുണൻ ആദിയായ അസുര പ്രമുഖരെയെല്ലാം അവർ നിഗ്രഹിച്ചു. ഒടുവിൽ നരകാസുരൻ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടർന്നു നടന്ന അത്യുഗ്രമായ യുദ്ധത്തിൽ നരകാസുരൻ വധിക്കപ്പെട്ടു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് അയാൾ സൂര്യനെ നേരേ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കൽ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം. കാലങ്ങൾക്ക് ശേഷം, ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യൻ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തിൽ ജനങ്ങൾക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന്റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.
വിഷു നവവർഷമദിനമാണ്. അന്ന് സൂര്യൻ നേരേ കിഴക്കുദിക്കുന്ന ദിവസമാണെന്നാണു വിശ്വാസം. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ്. വസന്തകാലാരംഭമാണ് ഈ ഉത്സവം. പ്രകൃതി പുഷ്പാഭരണങ്ങൾ ചാർത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന് ദിവസങ്ങൾക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞ് നിൽക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങൾ നിറയെ ഫലങ്ങൾ, പ്രസന്നമായ പകൽ, എവിടെയും സമൃദ്ധിയും സന്തോഷവും.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ് .
വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാന്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. സ്വർണവർണത്തിനാണ് പ്രാധാന്യം. കണിക്കൊന്നപ്പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.ഐശ്വര്യസന്പൂർണമായ, അതായത് പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുന്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്. കണ്ണാടിയിൽ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാൻ, അപ്പോൾ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും. കണ്ണാടിയിൽ കൂടി, സ്വന്തം പ്രതിബിംബത്തിൽ കൂടി, ഈശ്വരന്റെ സാമീപ്യം മനസിലാക്കാൻ കഴിയണം. വീട്ടിലെപ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്.
കണിക്കൊന്ന
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ, എനിക്കാവതില്ലേ കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ... വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ കവി പോലും ഇങ്ങനെ കുറിച്ചിട്ടത്. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വിഷുവിനായി നാട് ഒരുങ്ങുന്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളിൽ പറയുന്നത്.
വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്. വർഷം മുഴുവനും സന്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത്, എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
വിഭവങ്ങൾ
മുൻകാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞി, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശേേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടയ്ക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാന്പഴ പുളിശേരി നിർബന്ധം. ചക്ക എരിശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്.
വിഷുഫലം
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്.
എന്തുകൊണ്ട് വിഷു ഇക്കൊല്ലം മേടം രണ്ടിന്?
ഇക്കൊല്ലം ഏപ്രിൽ 14നാണ് മേടമാസപ്പിറവി. പക്ഷേ വിഷു ഏപ്രിൽ 15നും. എന്തുകൊണ്ടാണത്? ആകാശവീഥിയെ 12 ഭാഗങ്ങളാക്കിയതിൽ ഓരോ ഭാഗത്തെയാണ് രാശി എന്നു പറയുന്നത്.
സൂര്യൻ മീനം രാശിഭാഗത്ത് നിന്നു മേടം രാശിയിലേക്കു കടക്കുന്നതാണ് മേടസംക്രമം. മേടസംക്രമത്തിനു ശേഷം വരുന്ന സൂര്യോദയ വേളയിലാണ് കണി കാണേണ്ടത്. മേടം ഒന്നിനു ശേഷമാണ് സംക്രമം വരുന്നതെങ്കിൽ പിറ്റേന്നാണ് വിഷു ആചരിക്കുന്നത്. ഇത്തവണ മേടസംക്രമം വന്നത് ഏപ്രിൽ 14ന് (ഇന്ന്) രാവിലെ 8.14നായിരു ന്നു. അങ്ങനെയാണ് ഇക്കൊല്ലകത്തെ വിഷു (നാളെ-മേടം 2) ഏപ്രിൽ 15നായത്.
പ്രദീപ് ഗോപി
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top