തിരിച്ചുവരവ് സൂപ്പറാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
തിരിച്ചുവരവ്  സൂപ്പറാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
വിലക്കിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവവേളയ്ക്കുശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗസ് ഐപിഎല്ലിന് എത്തുന്നത്.



ലോകം കണ്ട ഏറ്റവും മികച്ച നായകരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിയില്‍ ഐപിഎലില്‍ എക്കാലവും സ്ഥിരതയോടെ കളിച്ച ടീമാണ് സൂപ്പര്‍ കിംഗ്‌സ്. പങ്കെടുത്ത എട്ട് സീസണുകളില്‍ രണ്ടു തവണ ചാമ്പ്യഷിപ്പു നേടിയ സിഎസ്‌കെ നാലു തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്.

ചെന്നൈയ്ക്കും എക്കാലവും മികച്ച നിരയാണുള്ളത്. ഇത്തവണ കളിക്കാര്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളുമായാണ് എത്തിരിക്കുന്നത്.

ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഫഫ് ഡു പ്ലസി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് അവരവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ പരസ്പരം അറിയാം. ഇത്തവണ പരിചയസമ്പന്നരായ ഒരുപിടി മികച്ച ബാറ്റ്‌സ്മാന്മാര്‍ ടീമിനൊപ്പമുണ്ട്. ഷെയ്ന്‍ വാട്‌സണ്‍, മുരളി വിജയ്, അമ്പാടി റായുഡു, കേദാര്‍ ജാദവ്, സാം ബില്ലിംഗ് എന്നിവര്‍ ബാറ്റിംഗില്‍ കരുത്താകും.


മികച്ച സ്പിന്നര്‍മാരുടെ നിര- ഹര്‍ഭജന്‍ സിംഗ്, ജഡേജ, ഇമ്രാന്‍ താഹിര്‍, കരണ്‍ ശര്‍മ എന്നിവര്‍ അണിനിരക്കുന്ന സ്പിന്‍ നിര അപകടകാരിയാണ്.

പരിചയസമ്പന്നര്‍ ടീമിനു കരുത്ത് പകരുമ്പോള്‍ അപരിചിത താരങ്ങളുടെ ബാഹുല്യം ദൗര്‍ബല്യമാകുന്നു. മികച്ച പേസര്‍മാരുടെ കുറവുണ്ട്. ശാര്‍ദുല്‍ ഠാക്കൂര്‍, ബ്രാവോ എന്നിവര്‍ ഐപിഎലില്‍ പരിചയസമ്പത്തുള്ളവരാണ് എന്നാല്‍ ലുംഗി എന്‍ഗിഡി, മാര്‍ക്ക് വുഡ് എന്നിവര്‍ ലീഗിലെ പുതുമുഖങ്ങളാണ്.

ടീം ഇവരില്‍ നിന്ന്‌