HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
എന്റർടെയ്ൻമെന്റ് ത്രില്ലറാണ് സ്ട്രീറ്റ്ലൈറ്റ്സ്: ഷാംദത്ത് സൈനുദ്ദീൻ
Wednesday, January 24, 2018 6:34 PM IST
വിശ്വരൂപം2, ഉത്തമവില്ലൻ, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, സാഹസം, കാവ്യാസ് ഡയറി, ഉൗഴം, ഋതു, മേരിക്കുണ്ടൊരു കുഞ്ഞാട്, റോൾ മോഡൽസ് തുടങ്ങി 30 ചിത്രങ്ങൾക്കു ഛായാഗ്രഹണം നിർവഹിച്ച ഷാംദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്ത ആദ്യചിത്രമാണു സ്ട്രീറ്റ്ലൈറ്റ്സ്. ഷാംദത്തിന്റെ സഹോദരൻ സാദത്താണു സ്ട്രീറ്റ്ലൈറ്റ്സിനു ഛായാഗ്രഹണം നിർവഹിച്ചത്. ""എന്റർടെയ്ൻമെന്റ് ത്രില്ലറാണ് സ്ട്രീറ്റ്ലൈറ്റ്സ്. സ്ട്രീറ്റ്ലൈറ്റ്സ് പറയുന്നത് ഒരു ദിവസത്തെ കഥയാണ്. ഒരു ദിവസം പുലർച്ചെ തുടങ്ങി അടുത്ത ദിവസം പ്രഭാതത്തിൽ അവസാനിക്കുന്ന ഒരു കഥ. ആളുകൾക്കു ബോറടിക്കാത്ത രീതിയിൽ നല്ല സ്പീഡിലാണു കഥ പറയുന്നത്. സെൻസർ ബോർഡുകാർ സിനിമ കണ്ടപ്പോഴും ഏറെ ഫാസ്റ്റ് മൂവിയാണെന്നാണു പറഞ്ഞത്. ബഹുഭാഷാചിത്രങ്ങളിൽ സിനിമാട്ടോഗ്രാഫി ചെയ്തതിന്റെ അനുഭവപരിചയം ഈ സിനിമയുടെ മേക്കിംഗിൽ ഏറെ ഹെൽപ് ചെയ്തു...'' മമ്മൂട്ടിയുടെ പ്ലേ ഹൗസ് മോഷൻ പിക്ചേഴ്സ് മലയാളത്തിലും തമിഴിലുമായി നിർമിച്ച സ്ട്രീറ്റ്ലൈറ്റ്സിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഷാംദത്ത് സൈനുദ്ദീൻ....
സിനിമാട്ടോഗ്രഫിയിൽ നിന്നു സംവിധാനത്തിലേക്ക് എത്തിയത്...
ആദ്യം അഭിനയം പഠിക്കാൻ പോയി. അത്ര നല്ല ആക്ടറായിട്ടൊന്നും തോന്നിയിട്ടുണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫിയിൽ താത്പര്യം തോന്നിത്തുടങ്ങിയപ്പോൾ കല്യാണ ഫോട്ടോഗ്രഫി ചെയ്തു. അതിന്റെ അടുത്ത സ്റ്റേജായി മൂവി കാമറയുടെ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. കല്യാണഫോട്ടോയെടുത്തു കിട്ടിയ പണം കൊണ്ട് ആദ്യത്തെ ഷോർട്ട് ഫിലിം - ഡൊമീനിയൻ - പ്രൊഡ്യൂസ് ചെയ്തു. അതിനു സ്റ്റേറ്റ് അവാർഡ് കിട്ടി. അതു കണ്ടിച്ച് സംവിധായകൻ ശ്യാമപ്രസാദ് എന്നെ വിളിച്ചു. മുംബൈയിൽ പോയി വർക്ക് ചെയ്യണമെന്നും അപ്പോൾ കൂടുതൽ ക്ലാരിറ്റി കിട്ടുമെന്നും പറഞ്ഞു.
അക്കാലത്ത് സ്റ്റിൽസിന് ട്രാൻസ്പരൻസി ഫിലിം വിഭാഗത്തിൽ എനിക്ക് ഒരു നാഷണൽ അവാർഡ് കിട്ടി.പിന്നീടു രവി കെ. ചന്ദ്രനൊപ്പം ജോലി ചെയ്യാൻ ഒരവസരം കിട്ടി. അതിനുശേഷം മൂവി കാമാറാമാൻ ആകുന്നതിനു വേണ്ടി അസിസ്റ്റന്റ് കാമറാമാനായി. കൂടെ വർക്ക് ചെയ്തിരുന്ന ഒരു അസോസിയേറ്റ് ഡയറക്ടർ ഡയറക്ടറായപ്പോൾ എന്നെ ആദ്യ പടത്തിനു കാമറ ചെയ്യാൻ വിളിച്ചു. അതു തെലുങ്കുപടമായിരുന്നു. വിജി തന്പി സാർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കൃത്യമായിരുന്നു എന്റെ ആദ്യ മലയാളപടം. മൂവി കാമറാമാൻ ആയിരുന്ന കാലയളവിൽ ധാരാളം അന്തർദേശീയ സിനിമകൾ കാണുന്നുണ്ടായിരുന്നു. 1960 കളിൽത്തന്നെ വിദേശികൾ ചെയ്തിരുന്ന സിനിമകളുടെ ക്വാളിറ്റിയുമായി ചേർത്തുവച്ചു നോക്കിയപ്പോൾ നമ്മുടെ സിനിമകളുടെ ക്വാളിറ്റി കുറഞ്ഞുവരുന്നതായി മനസിലായി. എണ്പതുകളിൽ കുറേ നല്ല സിനിമകൾ വന്നു. തുടർന്നു നിലവാരം പിന്നെയും കുറഞ്ഞുവന്നു. ഇപ്പോൾ വീണ്ടും നല്ല സിനിമകൾ വന്നുതുടങ്ങുന്ന സമയമാണ്. മഹേഷിന്റെ പ്രതികാരം, മായാനദി പോലെയുള്ള നല്ല സിനിമകൾ വരുന്നുണ്ടല്ലോ. ക്രമേണ എനിക്കും സ്വന്തമായി ഒരു സിനിമ ചെയ്താൽക്കൊള്ളാം എന്ന് ആഗ്രഹം തോന്നി. തുടക്കത്തിൽ വലിയ പരീക്ഷണ സിനിമകളൊന്നും ചെയ്യാതെ ഒരു കൊമേഴ്സ്യൽ സിനിമ ചെയ്യാമെന്നു വിചാരിച്ചു.
സ്ട്രീറ്റ്ലൈറ്റ്സ് എന്ന ടൈറ്റിൽ....
ഒരു സ്ട്രീറ്റിലാണു കഥ തുടങ്ങുന്നത്. സ്ട്രീറ്റ്ലൈറ്റുകൾക്ക് ഒരുപാടു കഥകൾ പറയാനുണ്ടാവും. തെരുവുകൾക്കും സിറ്റിക്കും വെളിച്ചം കാണിച്ചുകൊടുക്കുന്ന വസ്തുവല്ലേ സ്ട്രീറ്റ്ലൈറ്റ്സ്. അതുകൊണ്ടാണ് ആ പേരിട്ടത്. ഒരു ദിവസത്തിനുള്ളിൽ നമ്മുടെ ചുറ്റുവട്ടത്തുണ്ടാകുന്ന കുറേ കാര്യങ്ങൾ ഒരുമിച്ചു പറയണമെന്നു തോന്നി. നല്ല സ്പീഡിൽ ത്രില്ലറായിട്ടാണു പറയുന്നത്. എന്റർടെയ്നർ ത്രില്ലറാണ് സ്ട്രീറ്റ്ലൈറ്റ്സ്. കാരണം, എല്ലാ രീതിയിലുള്ള ഫ്ളേവറുമുണ്ട്. കോമഡിക്കു വേണ്ടി കോമഡിയില്ല. സിറ്റ്വേഷണൽ കോമഡിയാണുള്ളത്. ആക്ഷൻ, പ്രണയം, മർഡർ...തുടങ്ങി എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയ ഒരു വെൽ പായ്ക്ക്ഡ് എന്റർടെയ്ൻമെന്റ് സിനിമയാണ് സ്ട്രീറ്റ്ലൈറ്റ്സ്.
സ്ട്രീറ്റ്ലൈറ്റ്സ് രചന...
രചന ഫവാസ് മുഹമ്മദ്. ഇന്റർനെറ്റിൽ കണ്ട ഷോർട്ട് ഫിലിമുകളിൽ നിന്നു ഞാൻ കണ്ടെത്തിയ ഒരെഴുത്തുകാരനാണ് ഫവാസ്. എൻജിനിയറിംഗ് കഴിഞ്ഞ ഫവാസ് ഒരു അഡ്വർടൈസിംഗ് ഏജൻസി നടത്തുകയാണ്. ഒരു ദിവസത്തിനുള്ളിൽ നടക്കുന്ന ഒരുപാടു കാര്യങ്ങൾ ഉൾപ്പെടുത്തി രണ്ടരമണിക്കൂറിനുള്ളിൽ പറയാവുന്ന ഒരു സ്റ്റോറി വേണമെന്ന് ഫവാസിനോടു പറഞ്ഞു. അങ്ങനെയാണു തുടക്കം. ഒരു ദിവസത്തെ കഥ എന്നു പറഞ്ഞാലും അതിനുള്ളിൽ ഒരു മാസത്തിനുള്ളിൽ നടന്ന ബാക്ക് സ്റ്റോറീസ് ഒരുപാട് ഉണ്ടാവും.
സ്ട്രീറ്റ്ലൈറ്റ്സിലെ അഭിനേതാക്കൾ...
മമ്മൂക്ക തന്നെയാണു ഹീറോ. ക്രൈംബ്രാഞ്ച് ഓഫീസർ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ സിനിമയിൽ അദ്ദേഹം പോലീസ് യൂണിഫോമിൽ വരുന്നില്ല എന്ന പ്രത്യേകതയുണ്ട്.ലിജോമോളാണ് മുഖ്യ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിജോമോളുടെ കഥാപാത്രത്തിന്റെ ഒരു കഥകൂടിയുണ്ട് ഇതിൽ. സെംമലർ എന്ന ഒരു തമിഴ് പെണ്കുട്ടിയും ഒരു പ്രധാന വേഷത്തിൽ വരുന്നു. ബാലതാരത്തിനുള്ള നാഷണൽ അവാർഡ് നേടിയ ആദിഷ്, സൗബിൻ, ഹരീഷ് കണാരൻ, ധർമജൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.
മായാനദിയിൽ അഭിനയിച്ച രാജേഷ് മാധവിനും വളരെ പ്രധാന വേഷമാണ്. ദിലീഷ് പോത്തന്റെ അസോസിയേറ്റ് ഡയറക്ടറാണ് രാജേഷ് മാധവ്. മഹേഷിന്റെ പ്രതികാരത്തിൽ സൈക്കിളിൽ നിന്നു വീഴുന്ന സീൻ കണ്ടിട്ടാണ് രാജേഷിനെ ഇതിൽ കാസ്റ്റ് ചെയ്തത്. ഡയറക്ടർ ജൂഡ് ആന്റണിയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. നായിക, നായകൻ എന്നിങ്ങനെയുള്ള സങ്കല്പങ്ങൾക്കു പകരം എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള സിനിമയാണിത്. ആർക്കും സ്പെഷൽ ഗ്രേഡ് കൊടുക്കാതെ എല്ലാവരും മനുഷ്യരാണ്, അവരെല്ലാം അവരവരുടെ ജീവിതത്തിലെ നായകന്മാരാണ് എന്ന രീതിയിൽ കഥാപാത്രങ്ങൾ തമ്മിൽ യാതൊരു വേർതിരിവുമില്ലാതെയാണ് ഈ സിനിമ എടുത്തിരിക്കുന്നത്.
ഷാംദത്ത് ഷാംദത്ത് സൈനുദ്ദീനായത്...
എന്റെ അച്ഛൻ സൈനുദീൻ മുണ്ടക്കയം സ്കൂൾമാഷ് ആയിരുന്നു. ഹെഡ്മാഷായി റിട്ടയർ ചെയ്തയാളാണ്. അച്ഛൻ നാടകങ്ങളെഴുതുമായിരുന്നു. സംവിധാനവും ചെയ്തിട്ടുണ്ട്. ചില പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തനിയാവർത്തനത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റ് ചേട്ടന്റെ കൂടെനിന്ന് മമ്മൂക്കയുടെ കഥാപാത്രത്തിനു വട്ടാണെന്നും ഒരുപാടു ലക്ഷണങ്ങൾ കാണുന്നുണ്ടെന്നുമൊക്കെ പറയുന്ന കഥാപാത്രം. അച്ഛൻ സിനിമയിൽ വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരാൾ ആയിരുന്നു. പക്ഷേ അതു നടന്നില്ല. ഞാൻ കാമറാമാൻ ആയപ്പോൾ കുടുംബക്കാരെ സിനിമയിൽ അവതരിപ്പിക്കുന്നതു ശരിയല്ലെന്നു തോന്നിയതു കാരണം ഇതേവരെ ഒരു സംവിധായകനോടും എന്റെ അച്ഛന് അഭിനയിക്കാൻ ഒരു ചാൻസ് കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ആക്ടിംഗിന് ആരെങ്കിലും കുറ്റം പറയുകയാണെങ്കിൽ മകനായ എനിക്കതു വലിയ വിഷമം ആയിരിക്കും.
എന്നെ ചെറുപ്പത്തിൽ അഭിനയം പഠിപ്പിച്ചതും സ്കൂൾ യുവജനോത്സവങ്ങളിൽ നാടകവും മോണോആക്ടുമൊക്കെ പരിശീലിപ്പിച്ചതും അച്ഛനായിരുന്നു. ഈ സിനിമയിൽ ഞാൻ അദ്ദേഹത്തെ അഭിനയിപ്പിച്ചിട്ടുണ്ട്. വിശ്വരൂപത്തിലും ഉത്തമവില്ലനിലുമാണ് അച്ഛന്റെ പേരുകൂടി ചേർത്ത് ഷാംദത്ത് സൈനുദീൻ എന്നു വച്ചുതുടങ്ങിയത്.
മമ്മൂട്ടിയുമായുള്ള അടുപ്പം സിനിമാട്ടോഗ്രഫി ചെയ്യുന്ന കാലത്തു തുടങ്ങിയതാണോ...?
എന്റെ അച്ഛൻ മമ്മൂക്കയുടെ തനിയാവർത്തനം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഞാനും ലൊക്കേഷനിൽ പോയിരുന്നു. സെറ്റിൽ ചെന്നപ്പോൾ സൈനുദ്ദീൻമാഷുടെ മകനാണോ എന്നും സിനിമയിൽ അഭിനയിക്കുന്നോ എന്നും ചോദിച്ചു. അതേ എന്നു ഞാൻ പറഞ്ഞു. വലുതാകട്ടെ, നോക്കാം എന്നു മമ്മൂക്കയുടെ മറുപടി. വർഷങ്ങൾക്കുശേഷം ഞാൻ കാമറ ചെയ്ത ഋതു കണ്ടിട്ട് മമ്മൂക്ക എന്നെ വിളിച്ച് എക്സലന്റ് വർക്ക്, ഗുഡ് ജോബ് എന്നു പറഞ്ഞു. മമ്മൂക്കയുടെ പ്ലേ ഹൗസിന്റെ ആദ്യ ഡിസ്ട്രിബ്യൂഷൻ സിനിമ ആയിരുന്നു ഋതു. ആദ്യമായി എന്നെ വിളിച്ച് അഭിനന്ദിച്ചയാൾ മമ്മൂക്കയാണ്. പിന്നീടു പ്രമാണി സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തു.
വെനീസിലെ വ്യാപാരി ചെയ്യുന്ന സമയത്ത് പുലർച്ചെ ഞങ്ങൾ ഒരുമിച്ചു ബോട്ടിൽ പോകാറുണ്ടായിരുന്നു. അപ്പോൾ നീ പടമൊന്നും ഡയറക്ട് ചെയ്യുന്നില്ലേ എന്നു ചോദിച്ചു. ചെയ്യണം, കഥകൾ ഉണ്ടാക്കുന്നുണ്ട് എന്നു ഞാൻ പറഞ്ഞു. മമ്മൂക്കയ്ക്കു വേണ്ടിയുള്ള കഥയൊന്നും എഴുതിയിട്ടില്ലെന്നും പറഞ്ഞു. കഥകൾ ഉണ്ടാവുകയാണു ചെയ്യേണ്ടതെന്നും കഥാപാത്രങ്ങൾ അതിൽ വന്നു സംഭവിക്കുകയുമാണു വേണ്ടതെന്നും മമ്മൂക്ക പറഞ്ഞു. നടന്മാർക്കുവേണ്ടി എഴുതാൻ നിന്നാൽ ഒരിക്കലും നന്നായി വരില്ലെന്നും നല്ല കഥകളിലേക്കു കഥാപാത്രങ്ങൾ വന്നു ചേരണമെന്നും മമ്മൂക്ക പറഞ്ഞു. അന്ന് ഒരു കഥ ഇന്റർവെൽ വരെ പറഞ്ഞു. ബാക്കി എഴുതിയ ശേഷം പറയാമെന്നു പറഞ്ഞെങ്കിലും പിന്നീട് അതു പറയാനൊന്നും ഞാൻ പോയില്ല.
കമൽഹാസനൊപ്പം....
വിശ്വരൂപം 2, ഉത്തമവില്ലൻ എന്നീ പടങ്ങളിലാണ് കമൽഹാസനൊപ്പം വർക്ക് ചെയ്തത്. സ്ട്രീറ്റ്ലൈറ്റ്സ് തമിഴിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഒരു തമിഴ്പേര് തേടി ഞാൻ കമൽഹാസൻ സാറിന്റെ അടുത്തേക്കാണ് ആദ്യം പോയത്. സ്ട്രീറ്റ്ലൈറ്റ്സ് വളരെ ആകർഷകമായ പേരാണെന്നും ആളുകൾ സാധാരണ പറയാറുള്ളതാണെന്നും കമൽസാർ പറഞ്ഞു. അങ്ങനെയാണു തമിഴിലും സ്ട്രീറ്റ്ലൈറ്റ്സ് എന്ന പേര് തന്നെ സ്വീകരിച്ചത്.
മമ്മൂട്ടി ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാനുള്ള സാഹചര്യം..
മമ്മൂക്കയ്ക്കുവേണ്ടി എഴുതിയ കഥയല്ല ഇതെന്ന് ആദ്യം തന്നെ ഞാൻ പറഞ്ഞിരുന്നു. വാസ്തവത്തിൽ ഞാൻ കഥയല്ല വായിച്ചത്. കഥ ആർക്കുവേണമെങ്കിലും പറയാം. എല്ലാവരുടെയും ജീവിതം ഓരോരോ കഥകളാണ്. അതിനാൽ സ്ക്രീൻപ്ലേ വായിക്കാമെന്നു ഞാൻ മമ്മൂക്കയോടു പറഞ്ഞു. അങ്ങനെ സ്ക്രീ്ൻപ്ലേ ആയിട്ടാണു വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പ്രൊഡ്യൂസ് ചെയ്യാമെന്നും പറഞ്ഞു. നല്ല സിനിമകൾ ഉണ്ടാവണം എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം അതു പറഞ്ഞതെന്ന് എനിക്കുതോന്നി. അതിൽ ജെനുവിനിറ്റി ഉണ്ടായിരുന്നു. അദ്ദേഹം എന്നോടു കാണിച്ച സത്യസന്ധതയോടു നീതിപുലർത്തുന്ന ഒരു ഒൗട്ട്പുട്ട് തിരിച്ചുനല്കണമെന്നും പണനഷ്ടം വരുന്ന ഒരു സിനിമ ആവരുതെന്നും എനിക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽ സമയം ലാഭിക്കാൻ ചില കാര്യങ്ങൾ ചെയ്തു. വലിയ മോണിട്ടറുകൾ ഒഴിവാക്കി. അങ്ങനെ ക്രൂവിന്റെ എണ്ണം കുറച്ചു വർക്ക് ചെയ്യാൻ നോക്കി. ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കാമറ ഒളിപ്പിച്ചുവച്ച് റിയലിസ്റ്റാക്കായി ഷൂട്ട് ചെയ്തു.
മമ്മൂക്കയ്ക്കൊപ്പം വർക്ക് ചെയ്യുന്നതു വളരെ ഈസി ആയിരുന്നു. ഫിലിമിൽ ഷൂട്ട് ചെയ്തു വന്നയാളാണു ഞാൻ. അതിനാൽ അധികം ഫിലിം വേസ്റ്റാകുന്നതിന് ഒഴിവാക്കാൻ കറക്ട് ഷോട്ട് മാത്രമേ എടുത്തിരുന്നുള്ളൂ. അധികം ഷോട്ട് എടുക്കില്ല. രണ്ടു വർഷമായി വർക്ക് ചെയ്ത സ്ക്രിപ്റ്റാണിത്. സ്ക്രിപ്റ്റ് എഡിറ്റ് ചെയ്തു കറക്ട് ചെയ്ത് പെർഫക്ട് ഷോട്ട്സ് മാത്രമേ ഇതിലും എടുത്തിട്ടുള്ളൂ. അങ്ങനെ ചെയ്യുന്പോൾ പ്രൊഡക്ഷൻ കോസ്റ്റിൽ ലാഭം കിട്ടും. ആക്ടേഴ്സിന് വലിയ ബുദ്ധിമുട്ടുകളില്ല. അതിനാൽ ഷൂട്ട് വളരെ ഫാസ്റ്റ് ആയിരുന്നു. ഓവർ ഡ്രാമാറ്റിക് രീതികളിലേക്കു പോകാതെ കഥ ഡിമാൻഡ് ചെയ്യുന്നതിനനുസരിച്ച് സ്വാഭാവികമായി ചെയ്യാൻ പറ്റുന്ന രീതിയിലാണു പോയത്.
സംവിധായകൻ ആകാനുള്ള തയാറെടുപ്പുകൾ...
1994ൽ ഇൻഡസ്ട്രിയിൽ വന്നു വർക്ക് ചെയ്യാൻ തുടങ്ങിയതാണ്. 30 സിനിമയായി. 200നു മേൽ ആഡ് ഫിലിമുകൾ ചെയ്തിട്ടുണ്ട്. കോർപറേറ്റ് ഫിലിംസ് ചെയ്തിട്ടുണ്ട്. മ്യൂസിക് ആൽബങ്ങൾ ചെയ്തു. ഏറെ സംവിധായകർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 20 വർഷമായി ഞാൻ ഷൂട്ട് ചെയ്തുകൊണ്ടേയിരിക്കുകയാണ്. അതിനാൽ ഷൂട്ടിംഗിനു പോവുക എന്നതിൽ കോംപ്ലിക്കേറ്റഡായി ഒന്നുമില്ല. അതുകൊണ്ട് ഏറെ തയാറെടുപ്പുകളൊന്നും വേണ്ടിവന്നില്ല. 35 ദിവസം കൊണ്ട് രണ്ടു സിനിമ ഷൂട്ട് ചെയ്തു തീർക്കാനുമായി. കാമറാമാനായി ആക്ഷൻ പടങ്ങളാണ് ഞാൻ തെലുങ്കിലുൾപ്പെടെ ഏറെയും ചെയ്തിട്ടുള്ളത്.
രണ്ടുഭാഷകളിൽ സ്ട്രീറ്റ്ലൈറ്റ്സ് ചെയ്യാനുള്ള കരുത്ത് അനുഭവങ്ങൾ തന്നെയല്ലേ..?
കമൽ സാറിനൊപ്പമാണ് ഞാൻ ബഹുഭാഷാചിത്രങ്ങൾ ചെയ്തത്. വിശ്വരൂപം 2ഉം ഉത്തമവില്ലനും. വിശ്വരൂപം 2നു ഹിന്ദി, തമിഴ് വേർഷനുകൾ വെവ്വേറെ എടുക്കുകയായിരുന്നു. അത്തരം അനുഭവപരിചയമാണ് സ്ട്രീറ്റ്ലൈറ്റ്സ് തമിഴിലും മലയാളത്തിലും ചെയ്യാൻ സഹായകമായത്. മലയാളത്തിൽ മാത്രം ചെയ്യാം എന്ന പ്ലാനിലാണ് ആദ്യം ഞാൻ മമ്മൂക്കയോടു സംസാരിച്ചത്. തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യാൻ പ്രൊഡ്യൂസേഴ്സ് റെഡിയായിരുന്നു. പക്ഷേ, റീമേക്കിനോട് എനിക്കു താത്പര്യമില്ലായിരുന്നു. കാരണം, തമിഴിന്റെ കൾച്ചറും രീതികളും വേറെയാണ്. നമ്മൾ മലയാളികൾ അഭിനയിച്ചാൽ അവിടെ പടം ഓടില്ല. നാലു ദിവസം കഴിഞ്ഞ് മമ്മൂക്ക വിളിച്ചു. നമ്മൾ തമിഴും ചെയ്യുന്നുവെന്നും സ്ക്രിപ്റ്റും കാസ്റ്റിംഗും റെഡിയാക്കി വയ്ക്കാനും പറഞ്ഞു. ചെന്നൈയിൽ ഷൂട്ട് ചെയ്യാമെന്നും പറഞ്ഞു.
തമിഴിന്റെ ഡയലോഗുകളും ഞാൻ തന്നെയാണ് എഴുതിയത്. എങ്ങനെ തമിഴിൽ എഴുതാൻ പറ്റുന്നതെന്നു മമ്മൂക്ക ചോദിച്ചു. തമിഴ് പടങ്ങൾ കാണുന്നതുകൊണ്ടും ചെന്നൈയിൽ കുറേക്കാലം താമസിച്ചതുകൊണ്ടും കിട്ടിയ പരിചയത്തിലാണ് എഴുതിയത്. മലയാളികൾ പറയുന്ന തമിഴല്ല അവിടെയെന്നും അതിന്റെ ഉച്ചാരണം വേറെയാണെന്നും കമൽഹാസൻ സാറും പറഞ്ഞു. അത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് അദ്ദേഹത്തിന്റെ അസോസിയേറ്റിനോടു വേണമെങ്കിൽ സംസാരിക്കാമെന്നും കമൽസാർ പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ഡബ്ബിംഗ് ഒക്കെ കഴിഞ്ഞിരുന്നു. സ്ട്രീറ്റ്ലൈറ്റ്സ് തമിഴ് കണ്ട എല്ലാവരും ഇത് ഒരു സാധാരണ തമിഴ് പടം പോലെ തന്നെയാണു തോന്നിയതെന്നും ഒരു മലയാളി എടുത്തതായി തോന്നിയില്ലെന്നും പറഞ്ഞു. മലയാളം റിലീസിനുശേഷം തമിഴ് റിലീസ് ഉണ്ടാവും.
ഓരോ സീനും തമിഴിലും മലയാളത്തിലും വെവ്വേറെ ആക്ടേഴ്സിനെ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. സ്ട്രീറ്റ്ലൈറ്റ്സ് തമിഴ് ചെന്നൈയിൽ നടക്കുന്ന കഥയാണ്. സ്ട്രീറ്റ്ലൈറ്റ്സ് മലയാളം കൊച്ചിയിൽ നടക്കുന്ന കഥയാണ്. തമിഴ് വേർഷനാണ് ഡബ്ബ് ചെയ്തു തെലുങ്കിലേക്കു മാറ്റുന്നത്. ഈ മൂന്നു ഭാഷകളിലും മമ്മൂക്ക തന്നെയാണു ഡബ്ബ് ചെയ്തിരിക്കുന്നത്. മമ്മൂക്ക തെലുങ്കിൽ ഡബ്ബ് ചെയ്തു കഴിഞ്ഞപ്പോൾ ഡബ്ബിംഗ് ഫിലിം പോലെയല്ല സ്ട്രെയിറ്റ് ഫിലിം ആയിട്ടാണു ഫീൽ ചെയ്തത്. മമ്മൂക്ക ഏറെ ത്രില്ലിൽ ആയിരുന്നു. തനിക്കുതന്നെ ഡബ്ബ് ചെയ്യണമെന്നു പറഞ്ഞ് അദ്ദേഹം തന്നെ ഡബ്ബ് ചെയ്യുകയായിരുന്നു. തെലുങ്കു ഡയലോഗുകൾ പേപ്പറിൽ എഴുതിയെടുത്തു. അതു പറഞ്ഞുകൊടുക്കുന്ന ആളിൽ നിന്നു പലതവണ കേട്ടു പഠിച്ച് നിരവധി ടേക്കുകൾ എടുത്താണ് മമ്മൂക്ക അതു പെർഫക്ടാക്കിയത്. ദളപതിയാണ് മുന്പ് മമ്മൂക്ക തെലുങ്കിൽ ഡബ്ബ് ചെയ്ത പടം. മമ്മൂക്ക അവിടെയും വലിയ സ്റ്റാറാണ്.
കാമാറാമാൻ ഡയറക്ടറാകുന്പോൾ...
എല്ലാ കാമറാമാൻമാർക്കും ഡയറക്ട് ചെയ്യാൻ പറ്റണമെന്നില്ല. പല ഡയറക്ടേഴ്സിനും കാമറ വർക്ക് ചെയ്യാനും പറ്റണമെന്നില്ല. അതൊരു ടേസ്റ്റാണ്. കഥപറയാൻ വേണ്ടി കാമറ ഉപയോഗിക്കുകയാണ്. വിഷ്വൽ ബ്യൂട്ടിക്കുവേണ്ടി സിനിമാട്ടോഗ്രഫി ചെയ്യുക എന്നൊരു രീതി വേറെയുണ്ട്. എന്റെ തന്നെ സിനിമകളായ ഋതുവിന്റെ സിനിമാട്ടോഗ്രഫിയും ആർട്ടിസ്റ്റ് എന്ന പടത്തിന്റെ സിനിമാട്ടോഗ്രഫിയും പൂർണമായും വ്യത്യസ്തമാണ്. മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി എന്നിവയും സിനിമാട്ടോഗ്രഫിയിൽ ഒന്നിനൊന്നു വ്യത്യസ്തമാണ്.
ഞാൻ ഒരു സ്റ്റൈലിൽ തന്നെ വർക്ക് ചെയ്യുന്ന കാമറാമാൻ അല്ല. റോൾ മോഡൽസ് എന്റെ ഏറെ വ്യത്യസ്തമായ ഒരു വർക്കാണ്. തെലുങ്കുപടങ്ങളും എറെ വ്യത്യസ്തമായ വർക്കുകളാണ്. സാഹസം എന്ന തെലുങ്കുപടം ബിഗ് ബജറ്റ് പടമാണ്. കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള ചുറ്റുവട്ടത്തിലേക്ക് കാമറ കൊണ്ടുപോയി വയ്ക്കുക എന്ന രീതിയാണു സ്വീകരിച്ചിരിക്കുന്നത്. വിശ്വരൂപം 2, ഉത്തമവില്ലൻ എന്നിവയും ഒന്നിനൊന്നു വ്യത്യസ്തമായ വർക്കുകളാണ്. സിനിമ ഡിമാൻഡ് ചെയ്യുന്ന സിനിമാട്ടോഗ്രഫിയാണു ചെയ്യേണ്ടത്. കാമറ കഥപറയാൻ ഉപയോഗിക്കുന്ന ഒരു യന്ത്രമാണ് എന്ന വ്യക്തമായ ധാരണയുള്ളയാളാണു ഞാൻ. കഥയെ ട്രീറ്റ് ചെയ്യുന്ന രീതി, കോസ്റ്റ്യൂംസ് തെരഞ്ഞെടുക്കുന്ന രീതി, ലെൻസുകൾ ഉപയോഗിക്കുന്ന രീതി, ആംഗിളുകൾ, കാമറ മൊമന്റ്സ്... ഇതെല്ലാം പൂർണമായും വ്യത്യസ്തമായിരിക്കും. ഇതെല്ലാം ഒരു സംവിധായകന്റെ ടേസ്റ്റിന് അനുസൃതമായി അയാൾക്കുള്ള ടെസ്റ്റിന്റെ 50 ശതമാനം അധികം നമ്മളെക്കൊണ്ടു കൊടുക്കാനായാൽ അതു നമ്മുടെ ഭാഗ്യമാണെന്നു വിചാരിക്കാം. ആ സംവിധായകർ മുന്പു ചെയ്തിട്ടുള്ള സിനിമകളിലെ സിനിമാട്ടോഗ്രഫി താരതമ്യം ചെയ്തശേഷം അതിൽ നിന്നു വ്യത്യസ്തയുള്ളതു കൊടുത്താൽ മാത്രമേ നമുക്കും നിലനിൽപ്പുള്ളൂ. എങ്കിൽ മാത്രമേ നമുക്ക് ജോലി എൻജോയ് ചെയ്യാൻ പറ്റുകയുള്ളൂ.
തുടർന്നും സംവിധാനം മാത്രമാണോ പ്ലാൻ...?
ഞാൻ സംവിധായകനാകണോ വേണ്ടയോ എന്നത് ഓഡിയൻസിന്റെയും പ്രൊഡ്യൂസേഴ്സിന്റെയുമൊക്കെ താത്പര്യമായിരിക്കും. എന്നെപ്പോലെ ഒരു സംവിധായകനൊപ്പം വർക്ക് ചെയ്യണം എന്നു മറ്റ് ആക്ടേഴ്സിനും താത്പര്യം അവർക്ക് ഉണ്ടാവുകയാണെങ്കിൽ ഞാൻ ഇനിയും സംവിധാനം ചെയ്യും. കാമറാമാൻ ആയി വർക്ക് ചെയ്യുകയാണ് ഏറ്റവും എളുപ്പവും സുഖവുമുള്ള കാര്യം. വലിയ ടെൻഷനുമില്ല.
മേക്കിംഗിലെ വെല്ലുവിളികൾ...
ഫിലിം മേക്കിംഗ് എന്നത് എൻജോയ്മെന്റാണ്. നമ്മൾ ഒരു സിനിമയെടുക്കുന്പോൾ അത് ആസ്വദിച്ചാണു ചെയ്യുന്നത്. ആ ആസ്വാദനം മറ്റുള്ളവർക്കു കിട്ടുന്നതിനാണു ശ്രമിക്കുന്നത്. കഥ ആസ്വാദ്യമായിട്ടാണോ പറയുന്നത് എന്നു പറയേണ്ടത് ഓഡിയൻസ് തന്നെയാണ്. ഞാൻ എന്റേതായ രീതിയിൽ കഥ പറഞ്ഞിട്ടുണ്ട്. ജഡ്ജസ് അപ്പുറത്താണിരിക്കുന്നത്.
ഛായാഗ്രഹണം സഹോദരൻ സാദത്ത് സൈനുദീൻ...
ഇന്റർനാഷണൽ പരസ്യചിത്രങ്ങൾ ചെയ്യുന്നയാളാണ് സാദത്ത്. ടാൻസാനിയ, കെനിയ എന്നിവടങ്ങളിലൊക്കെ ധാരാളം ആഡുകൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ ആദ്യചിത്രമാണ്. സഹോദരൻ ആണെന്നുള്ളതുകൊണ്ടല്ല അദ്ദേഹത്തിനു ഞാൻ പടം കൊടുത്തത്. ഞാൻ സംവിധാനം ചെയ്യുന്പോൾ ആക്ടേഴ്സിനൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടിവരും. ഒരു കാമറാമാൻ സംവിധാനം ചെയ്യുന്പോൾ വെറും സിനിമാട്ടോഗ്രഫി മാത്രം നോക്കി ചെയ്ത ഒരു പടമാണെന്ന് ആളുകൾ പറയാൻ പാടില്ലല്ലോ. എന്റെ കൂടെയുള്ള എല്ലാ അസിസ്റ്റന്റ്സും കാമറാമാൻമാരാണ്.
സ്ട്രീറ്റ്ലൈറ്റ്സ് - എഡിറ്റിംഗ്, പാട്ടുകൾ, പശ്ചാത്തലസംഗീതം
സിനിമ ഒരു ടീം വർക്കാണ്. ഏറ്റവും നല്ല ടീം ആണു പ്രധാനം. അതിനാൽ അതിനുചേരുന്ന സുഹൃത്തുക്കളെയാണു കൂടെക്കൂട്ടിയത്. ആക്ഷൻ ഹീറോ ബിജു, 1971 എന്നിവയിൽ വർക്ക് ചെയ്ത മനോജാണ് എഡിറ്റിംഗ് ചെയ്തത്. കേരളത്തിലെ ഒരു ക്ലാസിക് എഡിറ്ററാണ് മനോജ്. ഞാനും മനോജുമൊക്കെ ഒരുമിച്ചു തുടങ്ങിയവരാണ്. മേരിക്കൊണ്ടൊരു കുഞ്ഞാട്, ആമേൻ എന്നിവയും മനോജ് എഡിറ്റ് ചെയ്ത പടമാണ്.
സ്ട്രീറ്റ്ലൈറ്റ്സിൽ നാലു പാട്ടുകളുണ്ട്. എല്ലാം സിറ്റ്വേഷണൽ സോംഗ്സാണ്. ഒരു പാട്ടു മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. മറ്റു പാട്ടുകൾ ഇപ്പോൾ പുറത്തുവിട്ടാൽ പടത്തിന്റെ കഥ പുറത്താകാൻ സാധ്യതയുണ്ട്. ആദർശ് എബ്രഹാമാണ് പാട്ടുകൾക്കു മ്യൂസിക് ചെയ്തത്. 15 വർഷം മുന്പ് ചിറ്റൂർ കോളജിൽ വച്ചാണ് വിദ്യാർഥി ആയിരുന്ന ആദർശിനെ ഞാൻ പരിചയപ്പെട്ടത്. ആദർശിന്റെ മ്യൂസിക് ഇഷ്ടപ്പെട്ടതിനെ തുടർന്ന് ഞാൻ രണ്ടു പരസ്യചിത്രങ്ങളിൽ സംഗീതം ചെയ്യിപ്പിച്ചിരുന്നു. വർഷങ്ങൾക്കുശേഷം ആദർശിനെ വീണ്ടും കൊച്ചിയിൽവച്ച് അടുത്തകാലത്തു കണ്ടപ്പോൾ ഒൗസേപ്പച്ചന്റെ പ്രോഗ്രാമറായി വർക്ക് ചെയ്യുകയായിരുന്നു. ഒൗട്ട് സ്റ്റാൻഡിംഗ് മ്യുസിഷനാണ് ആദർശ്. പാട്ടുകൾ എഴുതിയത് മനു മഞ്ജിത്ത്.
ജാക്സണ് പെരേരയും നേഹയുമാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തത്. ഇയോബിന്റെ പുസ്തകത്തിന്റെ സംഗീതസംവിധായകർ. അവരുടെയൊക്കെ ഒൗട്ട്സ്റ്റാൻഡിംഗ് വർക്കാണ് എന്റെ സിനിമയ്ക്കു ജീവൻ നല്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ചെയ്തതു രംഗനാഥ് രവി. രാത്രിയും പകലും പല സ്ഥലങ്ങളിലും പോയി ബാക്ക്ഗ്രൗണ്ട് സൗണ്ടുകൾ റിക്കോർഡ് ചെയ്തെടുത്തിരുന്നു. ഏറെ ശ്രമകരമായ് ജോലിയാണത്. സാധാരണ സിനിമകളിൽ നിന്നു വളരെ വ്യത്യസ്തമായ സൗണ്ടിംഗ് ആണ് ഈ പടത്തിനു ചെയ്തിട്ടുള്ളത്.
സ്ട്രീറ്റ്ലൈറ്റ്സിൽ വില്ലൻ കഥാപാത്രങ്ങളുണ്ടോ...?
സിറ്റ്വേഷനാണു വില്ലനായി നിൽക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ടേഴ്സ് ഇതിലുണ്ട്. മൊട്ട രാജേന്ദ്രൻ, സ്റ്റണ്ട് സിൽവ എന്നിവർ അതിൽ അഭിനയിച്ചിട്ടുണ്ട്. സ്റ്റണ്ട് സിൽവ തമിഴിലെ ലീഡിംഗ് ഫൈറ്റ് മാസ്റ്ററാണ്. അദ്ദേഹമാണ ഈ പടത്തിൽ ആക്ഷൻസ് സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ ഡെഡിക്കേഷനുള്ള വ്യക്തിയാണ്. ഇവരെല്ലാം ഏറെ ആത്മാർഥമായി കൂടെ നിന്നാണ് വർക്ക് ചെയ്തിരിക്കുന്നത്. ഷൂട്ടിനിടെ പലപ്പോഴും ആക്സിഡന്റുകൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഇവർ നമുക്കു മാനസികമായി നല്ല ധൈര്യം തന്ന് ഷൂട്ടിംഗ് മുന്നോട്ടു കൊണ്ടുപോയ ആളുകളാണ്. ഇവരൈാക്കെ നമുക്ക് ഏറെ എനർജി പകരുന്നവരാണ്. മുൻപ് സാഹസ് എന്ന തെലുങ്കുപടം ചെയ്തപ്പോഴാണ് സിൽവയെ പരിചയപ്പെട്ടത്. എറെ എഫേർട്ട് എടുത്ത് അതേസമയം സേഫ്റ്റിയോടെ ആക്ഷൻരംഗങ്ങൾ ചെയ്യുന്നയാൾ. അതിനാൽ മമ്മൂക്കയുടെ ആക്ഷൻ സീക്വൻസുകളെല്ലാം വളരെ പെർഫക്ടായി ചെയ്യാനായി. മമ്മൂക്കയും നല്ല എഫേർട്ടെടുത്ത് ആത്മാർഥമായിത്തന്നെ ചെയ്തിട്ടുണ്ട്.
മമ്മൂട്ടി സ്ട്രീറ്റ്ലൈറ്റ്സ് കണ്ടിരുന്നോ..? എങ്ങനെയാണു പ്രതീക്ഷകൾ..
തമിഴിന്റെ പ്രിവ്യുവാണ് മമ്മൂക്ക കണ്ടിട്ടുള്ളത്. മലയാളത്തിന്റെ കണ്ടിട്ടില്ല. തമിഴ് കണ്ടു മമ്മൂക്ക ഹാപ്പിയായിട്ടാണ് തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കാം എന്ന തീരുമാനത്തിലെത്തിയത്. തമിഴ് ഇത്രയും നല്ലതാണെങ്കിൽ മലയാളം അതിലും നല്ലതായിരിക്കും എന്നാണു മമ്മൂക്ക പറഞ്ഞത്. ആളുകൾക്ക് ഏറെ പ്രതീക്ഷകൾ കൊടുക്കാത്ത രീതിയിൽ പടം ഇറക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ കുടുംബങ്ങൾ ഉൾപ്പെടെ എല്ലാവർക്കും പോയി കാണാനാകുന്ന സിനിമയാണ്. ഫാൻസിനൊപ്പം സിനിമയെ സ്നേഹിക്കുന്ന സാധാരണ കുടുംബങ്ങളും തിയറ്ററുകളിലെത്തണം. മൗത്ത് പബ്ലിസിറ്റിയിൽ പടം നല്ലതാണെന്നു വന്നാലെ കുടുംബങ്ങൾ കയറുകയുള്ളൂ. സത്യസന്ധമായി കാര്യങ്ങൾ ചെയ്യാനാണു ശ്രമിച്ചിട്ടുള്ളത്.
സ്ട്രീറ്റ്ലൈറ്റ്സ് മേക്കിംഗിൽ താങ്കൾ കടപ്പെട്ടിരിക്കുന്നത് ....
ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഇതിന്റെ കാമറാമാൻ സാദത്ത് സൈനുദീൻ, മ്യൂസിക് ഡയറക്ടർ ആദർശ് ഏബ്രഹാം, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്ത ജാക്സണ് പെരേര, നേഹ എന്നിവരോടാണ്. അവരൊക്കെയാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത്. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്ത ജാക്സണ് പെരേരയും നേഹയുമാണ് ഈ പടത്തിനു ലൈഫ് ഉണ്ടാക്കിയിരിക്കുന്നത്. അവർ ക്രിയേറ്റ് ചെയ്ത തികച്ചും വ്യത്യസ്തമായ സൗണ്ടിംഗ് പടത്തിന് ഏറെ ഗുണം ചെയ്തു. സൗണ്ടിംഗ് ആകർഷകവും വ്യത്യസ്തവുമാക്കുന്നതിന് കൂടുതൽ സമയം എടുത്താണു ചെയ്തത്.
കലാമൂല്യമുള്ളത്, കൊമേഴ്സ്യൽ എന്നിങ്ങനെ സിനിമയെ വേർതിരിച്ചു കാണുന്നുണ്ടോ...?
നമ്മൾ ചെയ്യുന്ന കഥകൾ ആളുകൾക്ക് ഇഷ്ടപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണല്ലോ നമ്മൾ സിനിമകൾ എടുക്കുന്നത്. ഉദ്ദേശ്യശുദ്ധി അതാണ്. നമ്മൾ പറയുന്നത് ആളുകൾക്ക് ഇഷ്ടമാണോ എന്നുള്ളത് പടം ഇറങ്ങിയശേഷമേ അറിയുകയുള്ളൂ. വ്യത്യസ്തമായ ജോണറുകളിലുള്ള സിനിമകൾ ചെയ്യാനാണ് ഇഷ്ടം. ചെയ്തതു തന്നെ വീണ്ടും ചെയ്താൽ നമുക്കും പ്രേക്ഷകർക്കും ബോറടിക്കില്ലേ.
സിനിമാട്ടോഗ്രഫി, സംവിധാനം -അടുത്ത പ്രോജക്ടുകൾ..
സിനിമാറ്റോഗ്രഫി ചെയ്യുന്ന തെലുങ്കുപടം അടുത്തമാസം തുടങ്ങും. നാഗാർജുനയും നാനിയും അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രം. ശ്രീറാം ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രം. സംവിധാനം ചെയ്യാൻ ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. ഈ പടം ഇറങ്ങിയിട്ടില്ലെങ്കിലും നമ്മളോടുള്ള വിശ്വാസത്തിലാണ് അതൊക്കെ വരുന്നത്. പടം ഇറങ്ങി ആളുകൾ കാണട്ടെ. അതിനുശേഷം തീരുമാനമെടുക്കാം എന്നാണു വിചാരിക്കുന്നത്. തീർച്ചയായും പടം ഡയറക്ട് ചെയ്യും. തമിഴിൽ നല്ലൊരു പ്രൊഡ്യൂസർ നല്ല ഒരു ഓഫർ തന്നിട്ടുണ്ട്. അതിനു പറ്റിയ ഒരു കഥ കൊണ്ടുപോയി പടം ചെയ്യാനിരിക്കുകയാണ്. നമ്മൾ പറയുന്ന കഥ കേൾക്കുന്പോൽ ഒരു ഹീറോയ്ക്ക് എന്നല്ല ഏത് ആക്ടറിനും തനിക്ക് ഇതു ചെയ്യണമെന്ന തോന്നൽ ഉണ്ടാവണം. അങ്ങനെയുള്ള ഒരു പടം മാത്രമേ ഹിറ്റാവുകയുള്ളൂ. എന്റെയടുത്തു കഥകളുണ്ട്. സ്ക്രിപ്റ്റുണ്ട്. ഞാൻ സ്വന്തമായി എഴുതിയ രണ്ടു സ്ക്രിപ്റ്റുകൾ ഇരിപ്പുണ്ട്.
വീട്ടുവിശേഷങ്ങൾ...
ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി സജ്ന വീട്ടമ്മ. രണ്ടു മക്കൾ താഷി, താല്യ. താഷി ഈ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ കൊച്ചിയിലാണു താമസിക്കുന്നത്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല് എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര് 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്ക്കൊപ്പം തമിഴില് അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില് വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര് ഹിറ്റായ സമ്മര് ഇന് ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില് വന്നപ്പോള് പുരാണചിത്രമെന്നു പലര്ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില് പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന് മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില് അര നൂറ്റാണ്ടു പിന്നിടുമ്പോള് മലയാളത്തിന്റെ അഭിനയപ്ര
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല് എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര് 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്ക്കൊപ്പം തമിഴില് അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില് വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര് ഹിറ്റായ സമ്മര് ഇന് ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില് വന്നപ്പോള് പുരാണചിത്രമെന്നു പലര്ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില് പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന് മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില് അര നൂറ്റാണ്ടു പിന്നിടുമ്പോള് മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില് തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്സ് ഹണിമൂണ്സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്, മെയിന് ലീഡ്, സപ്പോര്ട്ടിംഗ് ആക്ടര
രണ്ടാംവരവില് രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില് ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല് വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന് ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര് ഷണ്
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്എ. ചിത്
രമ്യ പുരാണം
കുട്ടന്പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന് പ്രകാശനിലൂടെ ക്ലിക്കാ
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്, നര്ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്സ്
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവ
Latest News
വിരണ്ടോടിയ കാള സ്കൂട്ടര് യാത്രികനെ ഇടിച്ചു വീഴ്ത്തി
തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; നടു റോഡിൽ യുവാവിനെ കുത്തിക്കൊന്നു
മുനമ്പം; പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ശനിയാഴ്ച ചര്ച്ച നടത്തും
വനപാലകര് സഞ്ചരിച്ച ജീപ്പ് കാട്ടാന മറിച്ചിട്ടു; രണ്ടു പേർക്ക് പരിക്ക്
മഹാരാഷ്ട്രയിൽ കളി തുടങ്ങി; അണിയറയിൽ ചർച്ചകൾ സജീവം
Latest News
വിരണ്ടോടിയ കാള സ്കൂട്ടര് യാത്രികനെ ഇടിച്ചു വീഴ്ത്തി
തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; നടു റോഡിൽ യുവാവിനെ കുത്തിക്കൊന്നു
മുനമ്പം; പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ശനിയാഴ്ച ചര്ച്ച നടത്തും
വനപാലകര് സഞ്ചരിച്ച ജീപ്പ് കാട്ടാന മറിച്ചിട്ടു; രണ്ടു പേർക്ക് പരിക്ക്
മഹാരാഷ്ട്രയിൽ കളി തുടങ്ങി; അണിയറയിൽ ചർച്ചകൾ സജീവം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top