HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
സിംപിളാണ് പ്രണവ് ; ഫാമിലി എന്റർടെയ്നറാണ് ആദി: ജിത്തു ജോസഫ്
Monday, January 22, 2018 5:15 PM IST
“പാർക്കൗറും ആക്ഷനിലുള്ള പുതുമയും പിന്നെ പ്രണവ് മോഹൻലാലും തന്നെയാണ് എന്റെ മുൻചിത്രങ്ങളിൽ നിന്ന് ആദിക്കുള്ള വ്യത്യസ്തത. മലയാളത്തിൽ ഇന്നേവരെ പാർക്കൗർ വന്നിട്ടില്ല. ആദിയിൽ അതു വരുന്നുണ്ട്. എന്നുകരുതി ആദി ഫുൾ ആക്ഷൻ സിനിമയൊന്നുമല്ല. പ്രണവ് മോഹൻലാൽ അഭിനയിക്കുന്നു. അതാണ് ആദിയുടെ വലിയ പ്രത്യേകത. അസാധാരണ സബ്ജക്ട് എന്നൊന്നും പറയുന്നില്ല. ആക്ഷൻ രംഗങ്ങളാണ് ആദിയിൽ ഹൈലൈറ്റ് ചെയ്തു നിൽക്കുന്നത്. ഹെവി ആക്ഷൻ സിനിമ പ്രതീക്ഷിച്ചു വരരുത്. നല്ല ഒരു എന്റർടെയ്നർ പ്രതീക്ഷിച്ചു വരിക. മാസ് പടമൊന്നുമല്ല ഇത്. ഇമോഷനും മറ്റുമുള്ള ഒരു ഫാമിലി എന്റർടെയ്നറാണ് ആദി...” പ്രണവ് മോഹൻലാലിനെ നായകനാക്കി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂർ നിർമിച്ച ആദിയുടെ മേക്കിംഗ് വിശേഷങ്ങളെക്കുറിച്ച് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ജിത്തു ജോസഫ് സംസാരിക്കുന്നു....
ആദിയുടെ പ്രമേയത്തിലേക്ക് എത്താൻ പ്രചോദനമായത്...?
കോളജ് പഠനകാലത്തു മനസിൽ തോന്നിയ ഒരാശയമാണ്. അന്നു പാർകൗർ അല്ലായിരുന്നുവെന്നുമാത്രം. ഒരു മാരത്തണ്‍ റണ്ണർ അല്ലെങ്കിൽ ക്രോസ് കണ്ട്രി റണ്ണർ എന്നൊക്കെ പറയാവുന്നതരത്തിൽ ഏറെ സ്റ്റാമിനയുള്ള ഒരു റണ്ണർ... അയാളുടെ ജീവിതത്തിൽ ഒരു പ്രശ്നം വരുന്പോൾ രാവിലെ അയാൾക്കു പതിവുള്ള ഓട്ടം എന്ന ഘടകം അയാളെ ആ പ്രശ്നങ്ങളിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നു എന്നതായിരുന്നു ആ എലമെന്റ്. ഞാൻ സിനിമയിൽ വരുന്നതിനു മുന്‍പ് മനസിൽ തോന്നിയ ഒരാശയം. ബംഗളൂരുവിലൊക്കെ പോയി ഷൂട്ട് ചെയ്യേണ്ടിവരുമെന്നതിനാൽ ഈ ആശയം സിനിമയാക്കുക എന്നതു ചെലവേറിയതാണെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് ഇപ്പോൾ പ്രണവിന്റെ കാര്യം വന്നപ്പോൾ ഞാൻ ആ പഴയ ആശയം പങ്കുവച്ചു. പാർക്കൗറും യഥാർഥത്തിൽ ഒരുതരം ഓട്ടം തന്നെ - ഫ്രീ റണ്ണിംഗ് എന്നു പറയാം. സാധാരണ റോഡിലൂടെ വണ്ടിയുടെ മുകളിലൂടെ ആണെങ്കിലും പാർക്കൗർ പരിശീലിച്ചവർ ഒരു തടസവും ഇവർക്കു ബാധകമല്ലാത്ത രീതിയിൽ ചാടിച്ചാടിയങ്ങു പോകും.തടസമായി കെട്ടിടം തന്നെ വേണമെന്നൊന്നുമില്ല.
ഉൗഴത്തിലും ചില ചെയ്സിംഗ് സീനുകൾ ഉണ്ടല്ലോ...?
ഉൗഴത്തിൽ ഒരു ക്ലൈമാക്സ് ഫൈറ്റിൽ നിന്നു സിനിമ തുടങ്ങുകയാണ്. അല്ലാതെ അത് ഇത്തരം ഓട്ടമൊന്നുമല്ല. ക്ലൈമാക്സ് ഫൈറ്റിലൂടെ കഥ പറയുന്നു എന്നത് ഒരു നറേഷൻ പാറ്റേണ്‍ ആണ്. ഇത് അങ്ങനെയല്ല. ഇതിൽ സ്ട്രെയിറ്റ് നറേഷനാണ്. ഇതിൽ ഓട്ടം വേറൊരു രീതിയിലാണ്. ഉൗഴത്തിലേതു വാസ്തവത്തിൽ ഓട്ടമല്ല, ഒരു ഫൈറ്റാണ്. ആദിയിൽ പാർക്കൗർ രണ്ടു സ്ഥലങ്ങളിലാണുള്ളത്. പാർക്കൗർ വച്ചുതന്നെ സിനിമ ചെയ്താൽ ആളുകൾക്കു താത്പര്യമുണ്ടാവില്ല. ആദിയിൽ ഫാമിലി ഇമോഷനുകളും മറ്റുചില ഘടകങ്ങളുമൊക്കെയുണ്ട്. അതിന്റെ സൈഡിൽക്കൂടി പോകുന്ന ഒരു കാര്യം മാത്രമാണ് പാർക്കൗർ.
ആദിയുടെ പ്രമേയം...?
ആദി പറയുന്നത് ഒരു സിറ്റ്വേഷനെക്കുറിച്ചാണ്. ഒരസ്ഥയാണത്. ഇത് ഒരാഴ്ചത്തെയോ പത്തു ദിവസത്തെയോ കഥയാണ്. ഇതിലെ ഓരോരോ കഥാപാത്രങ്ങളെയും അവരുമായി ബന്ധപ്പെട്ട ആളുകളെയും അവരുടെ കുടുംബങ്ങളെയുമൊക്കെ പരിചയപ്പെടുത്തി കഴിയുന്പൊഴേക്കും ആ സംഭവത്തിലേക്കു കയറും. ആ സംഭവത്തിന്റെ അനന്തരഫലങ്ങളാണ് ആദി എന്ന സിനിമ.
പ്രണവിനുവേണ്ടിത്തന്നെ എഴുതിയ കഥയാണോ ഇത്..?
മുന്‍പു സൂചിപ്പിച്ചതുപോലെ പണ്ടേ എന്റെ മനസിലുണ്ടായിരുന്ന ഒരാശയമായിരുന്നു. അത്ലറ്റിനെപ്പോലെ ഓടാൻ പറ്റുന്ന, നല്ല സ്റ്റാമിനയുള്ള, നല്ല ശരീരപ്രകൃതിയുള്ള ഒരാൾ വേണമായിരുന്നു. നല്ല ഫ്ളെക്സിബിളായ ശരീരമുള്ള ഒരു ചെറുപ്പക്കാരൻ എന്നാണ് അന്നു മനസിൽക്കണ്ടത്. പ്രണവിനോട് ഈ കഥ പറയുന്നതിനിടെ എന്റെ പഴയ കഥയിലെ ഓട്ടം ഞാൻ പാർക്കൗർ ആക്കി മാറ്റി. പാർക്കൗറിന്റെ ഒരു ചെറിയ വേർഷൻ പ്രണവ് പഠനകാലത്തു ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പ്രണവിനോടു ചോദിച്ചപ്പോൾ അവന് അതു ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉണ്ടെന്നു പറഞ്ഞു. ഏതെങ്കിലും ഒരു ചെറുപ്പക്കാരൻ എന്നേ അതുവരെ മനസിൽ ഉണ്ടായിരുന്നുള്ളൂ. അതിനിടെ പ്രണവ് വന്നപ്പോൾ അവനെവച്ച് വർക്ക് ചെയ്തു. സ്ക്രിപ്റ്റിംഗിലേക്കു കയറിയത് പ്രണവിനോടു സംസാരിച്ചശേഷമായിരുന്നു. അതിനുമുന്‍പ് ഒരു തോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലക്ഷ്യം റിലീസ് ചെയ്തപ്പോഴേക്കും ഞാൻ ആദിയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു.
പ്രണവിനുവേണ്ടി എഴുതുക എന്നതു സമ്മർദമായി മാറിയിരുന്നോ...?
ഒരാർട്ടിസ്റ്റിനും വേണ്ടി ഞാൻ ഒന്നും എഴുതിയിട്ടില്ല. നമ്മൾ ഒരു കാരക്ടർ ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ ആർട്ടിസ്റ്റ് ആ കാരക്ടർ ആവുക എന്നുള്ളതല്ലേ ശരിക്കും വേണ്ടത്. ദൃശ്യം ചെയ്തപ്പോൾ ലാലേട്ടൻ എന്ന അന്നത്തെ താരത്തിനു വേണ്ടിയുള്ള സിനിമയല്ലായിരുന്നു അത്. ജോർജുകുട്ടിയുടെ കഥയാണു ദൃശ്യം. ലാലേട്ടൻ ജോർജുകുട്ടിയായി. എന്നുപറയുന്നതു പോലെ ആദി ആദിത്യമോഹന്റെ കഥയാണ്. പ്രണവ് ആദിത്യമോഹനായി മാറി. അത്രേയുള്ളൂ. ഈ കഥയ്ക്ക് നായകകഥാപാത്രത്തിന്റെ ശരീരപ്രകൃതി പ്രധാനമായിരുന്നു.
ഇന്നേവരെ താരത്തിനു വേണ്ടിയും താരമൂല്യം കണ്ടും താരത്തിന് എന്തൊക്കെ ചെയ്യാനാവും എന്നു നോക്കിയും എഴുതിയിട്ടില്ല. മുന്‍പു ഞാൻ പൃഥ്വിരാജിനെ വച്ചു പടംചെയ്തു, ദിലീപിനെ വച്ചു പടംചെയ്തു. അതൊന്നും അവരുടെയൊക്കെ രീതികൾക്ക് അനുസരിച്ച് എന്നുള്ളതല്ല. പക്ഷേ, ചിലർക്കു ചിലപ്പോൾ ഉദാഹരണത്തിന് ദീലിപ് നന്നായി ഹ്യൂമർ വർക്ക് ചെയ്യുന്നയാളാണ്, നല്ലൊരു നടനാണ്, സീരിയസും ചെയ്യും. പക്ഷേ, ഞാൻ അദ്ദേഹത്തെ വച്ചു ചെയ്തപ്പോൾ ഒരു ഹ്യൂമർ സബ്ജക്ട് തെരഞ്ഞെടുത്തു എന്നതു വാസ്തവമാണ്. പക്ഷേ, അതിലും ദിലീപിന്റെ സാധാരണ രീതികളല്ല. പകരം ഫാമിക്കും കാരക്ടറൈസേഷനും പ്രാധാന്യം കൊടുത്താണു പോയത്. ഞാൻ ഇതുവരെ അങ്ങനെയാണു ചെയ്തിട്ടുള്ളത്. നാളെ ഒരു വലിയ ആർട്ടിസ്റ്റിനെ വച്ച് ഒരു പക്കാ മാസ് പടം ചെയ്യുന്പോൾ ചിലപ്പോൾ അയാളുടെ രീതികൾക്കു വേണ്ടി ചെയ്യുമായിരിക്കാം. പക്ഷേ, ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല.
പ്രണവിന്റെ ആദ്യസിനിമ എന്ന സമ്മർദം തീർച്ചയായും ഉണ്ടാകുമല്ലോ...?
ഓഡിയൻസ് ഈ പടത്തെ എങ്ങനെയെടുക്കുമെന്നൊന്നും ഒരിക്കലും നമുക്കു പ്രവചിക്കാനാവില്ല. നമ്മൾ ചെയ്യുന്ന സിനിമ നല്ലതായിരിക്കണം എന്നേയുള്ളൂ. പ്രണവിന്റെ കരിയറിന്റെ തുടക്കമാണ്. ലാലേട്ടനും സുചുചേച്ചിയും കൂടി ഒരുത്തരവാദിത്വമായി അത് എന്നെ ഏൽപ്പിക്കുന്നു. അപ്പോൾ സ്വാഭാവികമായും അതു നന്നായിരിക്കണം എന്ന ഒരു ചിന്ത ഉണ്ടാകുമല്ലോ. അതിന്റെയൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്കു ടെൻഷനില്ല. കാരണം, സിനിമ കണ്ട അവർ ഹാപ്പിയാണ്. ലാലേട്ടനും ഫാമിലിയും പേഴ്സണലായി അവരുടെ വീട്ടിൽ ആദി കണ്ടിരുന്നു. ഇനി ഓഡിയൻസും കൂടി ഹാപ്പിയായാൽ ഓകെ.
ആദി കണ്ടശേഷം ലാലേട്ടൻ എന്തു പറഞ്ഞു...?
ലാലേട്ടൻ ഹാപ്പിയാണ്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ടെന്നും നല്ല സിനിമയാണെന്നും ഇഷ്ടമായെന്നുമാണ് എന്നോടു പറഞ്ഞത്. എന്നോടു മാത്രമല്ല വേറെ ആളുകളോടും അങ്ങനെ പറഞ്ഞതായി ഞാൻ അറിഞ്ഞു. അതുകൊണ്ട് 100 ശതമാനം ആ അഭിപ്രായം സ്വീകരിക്കാം.
മമ്മൂട്ടിക്കൊപ്പം മോഹൻലാലും കുടുംബവും ആദി സിനിമ പ്രിവ്യൂ കണ്ടിരുന്നു എന്നു വാർത്തകൾ വന്നിരുന്നു
ലാലേട്ടനും ഫാമിലിയും മമ്മൂക്കയുടെ വീട്ടിൽ ഡിന്നറിനു പോയന്നേ ഉള്ളൂ. അവിടെ പ്രിവ്യൂ ഒന്നും നടന്നിട്ടില്ല. ആരോ പബ്ളിസിറ്റിക്കു വേണ്ടി മറിച്ച് എഴുതിവിട്ടുവെന്നേയുള്ളൂ.
പ്രണവുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ ലാലേട്ടന് ഒപ്പം എന്നതുപോലെ തന്നെ ആയിരുന്നോ...?
ഒരു നടന്റെ അഭിനയത്തെ വച്ച് അതു പറയാനാവില്ല. കാരണം രണ്ടും രണ്ടു വ്യക്തികളാണ്. അങ്ങനെ താരതമ്യം ചെയ്യുന്നതു ശരിയല്ല. പ്രണവിന് അയാളുടേതായ വ്യക്തിത്വമുണ്ട്. അയാൾ അയാളുടേതായ ഒരു സ്റ്റൈൽ ക്രിയേറ്റ് ചെയ്യട്ടെ. ക്രിയേറ്റ് ചെയ്യണം. അല്ലാതെ ലാലേട്ടന്റെ ഷേഡ് വരാൻ പാടില്ല. ആക്ടറിന്റെ ബിഹേവിയർ നോക്കിയാൽ ലാലേട്ടനെപ്പോലെ തന്നെ പ്രണവിനും ഏറെ പ്രഫഷണലിസമുണ്ട്. വളരെ ഡൗണ്‍ ടു എർത്താണ്. വളരെ അഡ്ജസ്റ്റിംഗ് ആണ്. ലാലേട്ടൻ തുടക്കത്തിൽ അങ്ങനെ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. പ്രണവും അവന്റെ സ്വഭാവം വച്ചു നോക്കിയാൽ അവൻ ഇനി ഏത് ഉയരങ്ങളിലേക്കു വളർന്നാലും ഇങ്ങനെതന്നെ ആയിരിക്കുമെന്നാണ് എന്റെ വിശ്വാസം. കാരണം, അടിസ്ഥാനപരമായി ലാലേട്ടന്റെ ആ ഒരു ലാളിത്യവും പ്രഫഷണലിസവും പ്രണവിനു കിട്ടിയിട്ടുണ്ട്.
ഡയറക്ടേഴ്സ് ആക്ടർ ആണോ പ്രണവ്. പ്രണവിന് ഇംപ്രോവൈസേഷനുള്ള സാധ്യതകൾ നല്‍കിയിരുന്നോ...?
എന്റെ സിനിമയിൽ ആർക്കും അഭിപ്രായം പറയാം. പക്ഷേ, എനിക്കു ബോധ്യപ്പെടുന്നതു മാത്രമേ എടുക്കൂ എന്നേയുള്ളൂ. അല്ലാതെ ആരും അഭിപ്രായം പറയുന്നതിനൊന്നും എനിക്കു കുഴപ്പമില്ല. നല്ലതാണെങ്കിൽ എടുക്കാനും എനിക്കു യാതൊരു മടിയുമില്ല. പ്രണവും അങ്ങനെതന്നെ. അവൻ അവന്റെ അഭിപ്രായം പറയും. ജിത്തുച്ചേട്ടന് ഓകെ ആണോ, എങ്കിൽ ചെയ്തോ...അതാണു പ്രണവിന്റെ ലൈൻ. ലാലേട്ടനും അങ്ങനെയാണ്. ലാലേട്ടന് ഒരഭിപ്രായം തോന്നിയാൽ അതു പറയും. ഡയറക്ടർക്ക് അത് ഇങ്ങനെതന്നെയാണ് എന്നാണെങ്കിൽ ഓകെ അങ്ങനെ ചെയ്തോ എന്നു ലാലേട്ടൻ പറയും. അല്ലാതെ, അതിങ്ങനെ വേണം, അങ്ങനെ വേണം എന്നിങ്ങനെ ബലംപിടിക്കുന്ന ഒരാളല്ല ലാലേട്ടൻ.
ആദിയിൽ പ്രണവിന്റെ ഇംഗ്ലീഷ് പാട്ട്....?
പ്രണവിന്റെ കഥാപാത്രം ആദിത്യമോഹന്റെ സ്വപ്നങ്ങൾ മ്യൂസിക്കുമായി ബന്ധപ്പെട്ടാണു നിൽക്കുന്നത്. ആദിയിൽ ഒരു ഇംഗ്ലീഷ് പാട്ടുണ്ട്. അതിന്റെ വരികൾ എഴുതിയതും ആ പാട്ടുപാടിയതും അതിനു ഗിറ്റാർ വായിച്ചതും പ്രണവ് തന്നെയാണ്. പ്രണവ് എഴുതുമെന്ന് എനിക്കറിയാമായിരുന്നു. ആദിയിൽ ഒരു ഇംഗ്ലീഷ് സോംഗ് ഉണ്ടായിരുന്നു. എഴുതുന്നോ എന്നു ഞാൻ പ്രണവിനോടു ചോദിച്ചു. എഴുതിനോക്കാം എന്നു മറുപടി. അവൻ എഴുതിയതു നമുക്കിഷ്ടമായി. അവനെക്കൊണ്ടു തന്നെ പാടിച്ചു. പ്രണവ് തന്നെ പാടിയാലേ അതു ശരിയാകുമായിരുന്നുള്ളൂ. പ്രണവ് നന്നായിത്തന്നെ പാടുകയും ചെയ്തു. ഫിലിമിൽ ഗിറ്റാർ വായിച്ചാണ് അതു പാടുന്നത്. അതിന്റെ റിക്കോർഡിംഗ് സമയത്ത് പ്രണവ് തന്നെയാണ് ഗിറ്റാർ പോർഷൻ വായിച്ചത്.
ഷൂട്ടിനിടെ മോഹൻലാൽ ലൊക്കേഷൻ സന്ദർശിച്ചിരുന്നോ...?
ഷൂട്ടിന്റെ തുടക്കദിവസം ലാലേട്ടനും സുചു ചേച്ചിയും വന്നു ക്ലാപ്പടിച്ച ശേഷം മടങ്ങി. പിന്നീടു ഷൂട്ടിംഗ് കാണാനൊന്നും വന്നിട്ടില്ല. ഇടയ്ക്കിടെയ്ക്കൊക്കെ ലാലേട്ടൻ വിളിച്ച് എങ്ങനെയാണ്, ഷൂട്ടിംഗ് എന്തുവരെ ആയി എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. ഷൂട്ടിംഗിന്റെ സ്റ്റിൽ, ക്ലിപ്പ് എന്നിവയൊക്കെയുണ്ടെങ്കിൽ അയച്ചുതരാമോ എന്നോക്കെ ഇരുവരും ചോദിക്കുമായിരുന്നു.
ആക്ഷൻ ത്രില്ലർ എന്ന് ആദിയെ വിളിക്കാമോ...?
ആക്ഷൻ മൂഡിലുള്ള പടമാണ്. പക്ഷെ ഹെവി ആക്ഷൻ ഒന്നുമില്ല. ആക്ഷനും അത്യാവശ്യം പ്രാധാന്യമുണ്ട്. ഞാൻ ചെയ്ത പടങ്ങളിൽ ത്രില്ലർ എന്നു ഞാൻ വിശ്വസിക്കുന്നതു മെമ്മറീസാണ്. ദൃശ്യം ഫാമിലി ഡ്രാമ പ്ലസ് ത്രില്ലർ ആണ്. ആദിക്കും ആക്ഷൻ പ്ലസ് ത്രില്ലർ എന്നു പറയാമെന്നു തോന്നുന്നു. ത്രില്ലർ എന്നു പറയുന്പോൾ ആളുകൾ വലിയ സസ്പെൻസ് പ്രതീക്ഷിക്കും. പക്ഷേ, ഇതിൽ വലിയ സസ്പെൻസൊന്നുമില്ല. എല്ലാ സിനിമയ്ക്കും വേണ്ട ഒരു ഘടകമാണല്ലോ ക്യൂരിയോസിറ്റി നിലനിർത്തുക എന്നത്. അതിനു വേണ്ട കാര്യങ്ങളുണ്ട്. അടിസ്ഥാനപരമായി ആദി ഒരു പക്കാ എന്റർടെയ്നറാണ്. അതിന്റേതായ കൊച്ചുകൊച്ചു ഗിമ്മിക്സുകൾ കാണിക്കുന്നുണ്ട്.
പാർക്കൗർ പരിശീലനം...?
പാർക്കൗർ രൂപംകൊണ്ടതു ഫ്രാൻസിലാണ്. 2001-2002 കാലത്താണ് അവിടെ ആദ്യത്തെ പാർക്കൗർ പടം ചെയ്യുന്നത്. ഡേവിഡ് ബെല്ലി എന്ന ഫ്രഞ്ച് ആക്ടറാണ് ഒറിജിനൽ പാർക്കൗർ തുടങ്ങിവയ്ക്കുന്നത്. അദ്ദേഹത്തിന്റെ കസിൻ ഉൾപ്പെട്ട ഫൈറ്റ് മാസ്റ്റർ ടീമാണ് ഈ സിനിമയ്ക്കുവേണ്ടി ഇവിടെ വന്നത്. ബംഗളൂരുവിലും ഹൈദരാബാദിലുമായാണ് പാർക്കൗർ സീനുകൾ ഷൂട്ട് ചെയ്തത്.
ഒരു സംവിധായകന് എത്രത്തോളം കംഫർട്ടബിൾ ആക്ടറാണ് പ്രണവ്...?
ഒരുകാര്യം ഞാൻ ഉറപ്പുപറയാം. പ്രണവിന്റെ കൂടെ വർക്ക് ചെയ്യുന്നത് ഏതു ഡയറക്ടർക്കും കംഫർട്ടബിൾ ആയിരിക്കും. കാരണം, പ്രണവ് അങ്ങനെയാണ്. എന്നിട്ടും ആ ഡയറക്ടർ കംഫർട്ടബിൾ ആയില്ലെങ്കിൽ ആ ഡയറക്ടർക്ക് എന്തെങ്കിലും പ്രശ്നം കാണും! കാരണം അങ്ങനെയുള്ള ഒരു പയ്യനാണ് പ്രണവ്.
ആദിക്കു ശബ്ദം നല്‍കിയത്...?
പ്രണവ് തന്നെയാണ് ആദിക്കു ഡബ്ബ് ചെയ്തത്. ഡബ്ബിംഗിന് ഒരാഴ്ച മാറ്റിവച്ചേക്കാം, സമയമെടുത്തു തന്നെ ചെയ്യാം, ടെൻഷൻ വേണ്ട എന്നിങ്ങനെ ഞാൻ പ്രണവിനോടു പറഞ്ഞു. നോക്കാം എന്നു പറഞ്ഞ പ്രണവ് രണ്ടു ദിവസം കൊണ്ടു ഡബ്ബിംഗ് തീർത്തിട്ടു പോയി.
some lies canbe deadly എന്നാണല്ലോ ടാഗ് ലൈൻ...?
ചില നുണകളുടെ പരിണിതഫലം ഭയങ്കരമായിരിക്കാം എന്നാണ് ടാഗ്ലൈനിൽ പറയുന്നത്. കഥയിലെ ചെറിയ ഒരു സംഭവമാണ് അതു സൂചിപ്പിക്കുന്നത്.
ഹീറോയിനാണോ അദിതി രവി..?
ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ഐഡന്റിറ്റിയുണ്ട്. സാധാരണയായി ഹീറോ - ഹീറോയിൻ എന്നു പറയുന്പോൾ അവിടെയൊരു പ്രണയം വേണ്ടേ? ഈ പടത്തിൽ റൊമാൻസ് ഇല്ല. ഈ സിനിമ കുറച്ചുദിവസങ്ങളിലെ കഥ ആയതുകൊണ്ട് ആദിത്യമോഹൻ എന്ന കഥാപാത്രവുമായി വിവിധ സന്ദർഭങ്ങളിൽ ബന്ധപ്പെട്ടുപോകുന്ന കുറേ കഥാപാത്രങ്ങളുണ്ട്. അതിലൊളാണ് അദിതിയുടെ കഥാപാത്രം. പ്രായം കൊണ്ടും ഏജ് ഗ്രൂപ്പുകൊണ്ടും ഹീറോയിന്റെ സ്ഥാനത്തു നിൽക്കുന്നത് അദിതിയാണ് എന്നു പറയാം. സിദ്ധിക്, ലെന, അനുശ്രീ, ഷറഫുദ്ദീൻ, സിജോയ് വർഗീസ്, മേഘനാഥൻ..തുടങ്ങി ധാരാളം കഥാപാത്രങ്ങളുണ്ട്.
ജഗപതി ബാബു ആദിയിൽ...?
ജഗപതി ബാബു ഇതിനും മുന്‍പും മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ. വളരെ പ്രഫഷണലായ ആക്ടറാണ്. കാഴ്ചയിൽ പേടി തോന്നുമെങ്കിലും ആൾ നല്ല പാവമാണ്. വളരെ നല്ല ഒരു മനുഷ്യനാണ്.
ആദിയിലെ പാട്ടുകൾ, സംഗീതം...?
മൂന്നാലു പാട്ടുകളുണ്ട്. സംഗീതം നല്‍കിയത് അനിൽ ജോണ്സണ്. പ്രണവ് പാടിയ ഇംഗ്ലീഷ് പാട്ടിനും അനിലാണു സംഗീതം നല്‍കിയത്. മറ്റു പാട്ടുകൾക്കു വരികളൊരുക്കിയതു സന്തോഷ് വർമ.
റാമോജി ഫിലിം സിറ്റിയിലെ ചിത്രീകരണം...?
കുറച്ചു സെറ്റ് വർക്കുണ്ടായിരുന്നു. ഏതായാലും ഹൈദരാബാദിൽ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അവിടെ റാമോജിൽ സെറ്റിടാൻ ഏറെ കംഫർട്ടബിൾ ആണ്. അങ്ങനെയാണ് ചില സീനുകൾ അവിടെ ഷൂട്ട് ചെയ്തത്.
ആദി മേക്കിംഗിൽ വെല്ലുവിളിയെന്നു പറയാവുന്നത്...?
പാർക്കൗർ തന്നെയായിരുന്നു മേക്കിംഗിൽ ചലഞ്ചിംഗ്. പാർക്കൗർ ചെയ്യാൻ പറ്റിയ ലൊക്കേഷനുകൾ കിട്ടാനായിരുന്നു ബുദ്ധിമുട്ട്. നോർമൽ ഫൈറ്റ് എവിടെ വേണമെങ്കിലും ചെയ്യാം. കഥയ്ക്കനുസരിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറ്റാം. പക്ഷേ, പാർക്കൗർ ചെയ്യണമെങ്കിൽ അതു ചെയ്യാൻ പറ്റിയ ലൊക്കേഷൻ കിട്ടണം. അതായിരുന്നു ചലഞ്ച്. അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിൽ ഓടിനടന്നു ഷൂട്ട് ചെയ്യേണ്ടിവന്നു. പാർക്കൗറിന്റെ ചില രീതിയിലുള്ള വിഷ്വലുകൾ തമിഴിലും ഹിന്ദിയിലുമൊക്കെ വന്നിട്ടുണ്ട്. പക്ഷേ, പൂർണമായും പാർക്കൗർ ബേസ് ചെയ്ത് ഒരു പടം മുന്‍പു വന്നിട്ടില്ല.
ഷൂട്ടിംഗിനിടെ പ്രണവിനു പരിക്കേറ്റതായി വാർത്തകൾ വന്നിരുന്നു..?
ഷൂട്ടിംഗിനിടെ പ്രണവിനു പല സമയത്തു പരിക്കു പറ്റിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ ഒരു സ്ഥലത്തു മാത്രമേ ഡ്യൂപ്പിനെ ഉപയോഗിച്ചുള്ളൂ. അതും സിംപിളായ ഒന്നായിരുന്നു. പക്ഷേ, പ്രണവിന് പാഡ് ഇല്ലാതെപോയി. അതുകാരണമാണ് അവിടെ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവന്നത്.
ശരിക്കും ഡെയ്ഞ്ചറസായ ഭാഗങ്ങളെല്ലാം പ്രണവ് തന്നെയാണു ചെയ്തത്. സ്വാഭാവികമായും ചെറിയ ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ ചെയ്യുന്നതിൽ പ്രണവിനു താത്പര്യമുണ്ടായിരുന്നു. സുരക്ഷാമുൻകരുതലുകളും സിറ്റ്വേഷനുമൊക്കെ നോക്കി ഒന്നു ട്രൈ ചെയ്തു നോക്കാം എന്ന രീതിയിലാണു ചെയ്തത്. പക്ഷേ, പ്രണവ് അതു ചെയ്തപ്പോൾ ആക്ഷൻ കൊറിയോഗ്രഫർ ഉൾപ്പെടെയുള്ളവർ ഏറെ ഹാപ്പിയായി. ഫ്രാൻസിൽ ആർട്ടിസ്റ്റുകൾ ഇത്തരം ഫെറ്റുകൾ ചെയ്യില്ലെന്നും പകരം ഡ്യൂപ്പിനെ ഉപയോഗിച്ചാണു ചെയ്യുന്നതെന്നും അവർ പറഞ്ഞു. ഇവിടെ ഒരു ആക്ടർ അതു ചെയ്തപ്പോൾ അവർക്കും വലിയ അദ്ഭുതമായിരുന്നു.
ആദി- മറ്റു വിശേഷങ്ങൾ...?
കാമറ ചെയ്തതു സതീഷ് കുറുപ്പ്. അയൂബ് ഖാനാണ് എഡിറ്റിംഗ്. കാമറാമാൻ ഒഴികെ ബാക്കി എല്ലാവരും എന്റെ പഴയ ടീം തന്നെയാണ്. ചെറിയ വേഷങ്ങളിൽ കുറച്ചു പുതുമുഖങ്ങളും ആദിയിലുണ്ട്. അവർ ഓഡിഷനിലൂടെയാണു വന്നിരിക്കുന്നത്. കോസ്റ്റ്യൂംസ് ചെയ്തത് എന്റെ ഭാര്യ ലിന്റ ജിത്തു. മെമ്മറീസ് മുതൽ ലിന്റ സ്വതന്ത്രമായി വസ്ത്രാലങ്കാരം ചെയ്തുവരുന്നു. അതിനു മുന്‍പ് കോസ്റ്റ്യൂം അസിസ്റ്റന്റായിരുന്നു.
പ്രണവ് പ്രഫഷണലി വളരെ കംഫർട്ടബിൾ ആണെന്നു പറഞ്ഞുവല്ലോ. വ്യക്തിപരമായി പ്രണവ് എങ്ങനെയാണ്...?
വെൽ ബിഹേവ്ഡാണ്. ഒരടുപ്പം ആയെങ്കിൽ മാത്രമേ പ്രണവ് തുറന്നു സംസാരിക്കുകയുള്ളൂ. അല്ലെങ്കിൽ വളരെയധികമൊന്നും സംസാരിക്കില്ല. പക്ഷേ, എല്ലാവരോടും വളരെ നല്ലരീതിയിൽ പെരുമാറും. വളരെ ഡൗണ്‍ ടു എർത്താണ്. ഡയറക്ടർക്ക് എന്നല്ല, യൂണിറ്റിലുള്ള എല്ലാവർക്കും വളരെ കംഫർട്ടബിളായ ആക്ടറാണു പ്രണവ്. യൂണിറ്റിൽ എല്ലാവരുമായും വർത്തമാനം പറഞ്ഞ് സാധാരണക്കാരുടെ ഇടയിരിക്കും. ചിലപ്പോൾ ആക്ടർ എവിടെയാണെന്ന് അന്വേഷിച്ചു നടക്കേണ്ടി വരും. അങ്ങനെ നോക്കുന്പോൾ ലൈറ്റുകൾക്കു സൈഡിൽ ലെൻസ്മാനുമായി വർത്തമാനം പറഞ്ഞിരിക്കുന്ന പ്രണവിനെ കണ്ടിട്ടുണ്ട്. പ്രണവിന് അങ്ങനെയൊന്നുമില്ല. പ്രണവിന്റെ മുന്നിൽ എല്ലാവരും മനുഷ്യരാണ്. അത്രേയുള്ളൂ. അതാണ് എനിക്കു പ്രണവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ക്വാളിറ്റി.
പ്രണവിൽ ഏറ്റവും പോസിറ്റീവായി തോന്നിയത്...?
പ്രണവിന്റെ കാരക്ടർ സിംപ്ലിസിറ്റി തന്നെ.
പാപനാശത്തിലും ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് താങ്കളുടെ അസിസ്റ്റന്റ് ആയിരുന്നല്ലോ. എന്നെങ്കിലും പ്രണവ് നടനാകുമെന്ന് തോന്നിയിരുന്നോ...?
ഒരിക്കലുമില്ല. അഭിനയിക്കാനൊന്നും അന്നു പ്രണവ് യാതൊരു താത്പര്യവും പറഞ്ഞിട്ടില്ല. പലരും സമീപിച്ചിട്ടും പലതവണ ഒഴിവായി പോയതാണ്. വേറെ പലരും അക്കാലത്തു പ്രണവിനോടു കഥ പറഞ്ഞിരുന്നു. അവനു താത്പര്യമില്ലെന്നും അഭിനയത്തിലേക്ക് അവൻ വരില്ലയെന്നുമാണ് ഞാൻ വിചാരിച്ചിരുന്നത്. അഭിനയിക്കാം എന്ന് അവൻ യേസ് മൂളി നിൽപ്പുണ്ടെന്നും കുറേപ്പർ വന്നു കഥ പറയുന്നുണ്ടെന്നും പ്രണവ് അതൊക്കെ കേൾക്കുന്നുണ്ടെന്നും ജിത്തുവിന്റെ കൈയിൽ കഥ വല്ലതുമുണ്ടോ എന്നും അതിനിടെ ഒരുദിവസം സുചുചേച്ചി എന്നോടു പറഞ്ഞു. അപ്പോഴാണ് ഞാൻ ഈ കഥ പറഞ്ഞത്.
ഭാവിയിൽ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചു പ്രണവ് സൂചിപ്പിച്ചിട്ടുണ്ടോ...?
അതൊന്നും സംസാരിച്ചിട്ടില്ല.
അസിസ്റ്റന്റ് ഡയറക്ടറായും ആക്ടറായും പ്രണവിനെ താങ്കൾക്ക് അടുത്തറിയാമല്ലോ. പ്രണവിന് ഏതാണു കൂടുതൽ ചേരുക..?
ഏതു ജോലി ചെയ്താലും അതിൽ പ്രണവിന്റെ 100 ശതമാനം ഡെഡിക്കേഷൻ ഉണ്ടാവും, ആത്മാർഥതയുണ്ടാവും. അതു പ്രണവിന്റെ ബേസിക് കാരക്ടറാണ്. ഇപ്പോൾ ഒരു വീടിന്റെ ക്ലീനിംഗ് ഏൽപ്പിച്ചു കൊടുത്താലും പ്രണവ് അതു പെർഫക്ഷനിൽ ചെയ്യും.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
Latest News
സന്തോഷ് ട്രോഫി; കാഷ്മീരിനെ വീഴ്ത്തി കേരളം സെമിയില്‍
ആശുപത്രി മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവം; കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തി
കോഴിക്കോട് ഡിഎംഒ തർക്കത്തിൽ ട്വിസ്റ്റ്; ഡോ.രാജേന്ദ്രന് തത്കാലം തുടരാം
കോഴിക്കോട് കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
മാര്‍ക്കോയുടെ വ്യാജപതിപ്പ്; ആലുവ സ്വദേശി പിടിയിൽ
Latest News
സന്തോഷ് ട്രോഫി; കാഷ്മീരിനെ വീഴ്ത്തി കേരളം സെമിയില്‍
ആശുപത്രി മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവം; കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തി
കോഴിക്കോട് ഡിഎംഒ തർക്കത്തിൽ ട്വിസ്റ്റ്; ഡോ.രാജേന്ദ്രന് തത്കാലം തുടരാം
കോഴിക്കോട് കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
മാര്‍ക്കോയുടെ വ്യാജപതിപ്പ്; ആലുവ സ്വദേശി പിടിയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top