HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Director Special
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ചലച്ചിത്രകാരൻ
Sunday, September 15, 2019 7:55 PM IST
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജയങ്ങൾ സാധ്യമാകുന്നത്. മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് ഇതിനു തെളിവാണ്.
തുടക്കകാലത്ത് സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലും പിന്നീടു സിദ്ധിഖ് എന്ന പേരിലും സംവിധാനംചെയ്ത ചലച്ചിത്രങ്ങളിലൊക്കെ ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന രീതിയായിരുന്നു ഇദ്ദേഹം പിന്തുടർന്നുപോന്നിരുന്നത്. കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ടതുപോലെചേർക്കുന്നതിൽ ഇദ്ദേഹം സാമർഥ്യംകാട്ടി. പിന്നീടുള്ള ഓരോ കാലഘട്ടത്തിലും അതാതു സമയത്തെ ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിരുചികൾ കണ്ടറിഞ്ഞ് സിനിമയൊരുക്കാനാണ് സിദ്ധിഖ് ശ്രമിച്ചിട്ടുള്ളത്. വിവേകത്തോടെ സിനിമയെ സമീപിച്ചിരുന്നതിനാൽ വിജയം എന്നും ഇദ്ദേഹത്തോടൊപ്പം നിന്നു.
കോമഡി കൈകാര്യം ചെയ്യുന്നതിൽ മലയാളം എക്കാലവും മറ്റു ഭാഷാ ചിത്രങ്ങളേക്കാൾ ബഹുകാതം മുന്നിലായിരുന്നു. സിദ്ധിഖ്- ലാലിന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകിയ സത്യൻ അന്തിക്കാടു ചിത്രം നാടോടിക്കാറ്റ് മുതലിങ്ങോട്ടാണ് നായക കഥാപാത്രങ്ങൾതന്നെ ഹാസ്യവും അവതരിപ്പിക്കുന്ന രീതി മലയാള സിനിമയിൽ രൂപപ്പെട്ടത്. മുൻകാലങ്ങളിലൊക്കെ തമാശ അവതരിപ്പിക്കാനായി പ്രത്യേകമായി ഹാസ്യനടന്മാരെ അവതരിപ്പിക്കാറായിരുന്നു പതിവെങ്കിലും ഇവരുടെ പുതിയ രീതിക്ക് മികച്ച ജനസ്വീകാര്യതയാണു ലഭിച്ചത്. ഹിന്ദി ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിൽപോലും പിൽക്കാലത്ത് നിലവിൽവന്ന ഈ രീതിക്ക് മലയാളത്തിലാണു തുടക്കമായതെന്നും പറയാം.
സിദ്ധിഖിന്റെ തമാശകൾ എക്കാലവും മലയാളത്തിൽ ട്രെൻഡ് സെറ്ററുകളായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ നന്പറുകൾക്കു മൂല്യം കുറഞ്ഞിട്ടില്ല. ആദ്യചിത്രമായ റാംജി റാവ് സ്പീക്കിംഗിൽ അതുവരെ പ്രേക്ഷകർ കണ്ടിട്ടുള്ളതിൽനിന്നും വ്യത്യസ്തമായ കഥ പറച്ചിലാണ് തെരഞ്ഞെടുത്തത്. എന്നാൽ, ഇക്കാലത്ത് സിനിമയെടുക്കുന്പോൾ ഹാസ്യത്തോടൊപ്പം ദൃശ്യസന്പന്നതയ്ക്കും പ്രാധാന്യം നൽകുന്നു. കാരണം സദ്ഗുണ സന്പന്നനായ നായകനും പരമദുഷ്ടനായ വില്ലനുമടങ്ങുന്ന പരന്പരാഗത സിനിമാക്കഥകളുമായി ഇക്കാലത്തു വന്നാൽ പ്രേക്ഷകരുടെ ചിരി പരിഹാസച്ചുവയുള്ളതായിരിക്കുമെന്ന് മറ്റാരേക്കാളും ഇദ്ദേഹത്തിനു നന്നായറിയാം. നായകനാക്കേളുപരി സോ- കോൾഡ് വില്ലൻ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും മുന്നിൽ കണ്ടുകൊണ്ടാണ് താൻ ഇക്കാലത്ത് സിനിമയൊരുക്കാറുള്ളതെന്ന് ഇദ്ദേഹം പറയുന്നു.
കൊച്ചിൻ കലാഭവനിലെ മിമിക്രി കലാകാരന്മാരായിരുന്ന സിദ്ധിഖിനെയും ലാലിനെയും കഴിവുകൾ തിരിച്ചറിഞ്ഞു സിനിമയിലേക്ക് ആനയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ ഫാസിലിനാണ്. ഒരു കഥയുണ്ടെന്നു പറഞ്ഞാണ് സിദ്ധിഖും ലാലും ഫാസിലിന്റെ അടുത്തു ചെല്ലുന്നത്. ഫാസിലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർമാരായി ജോയിൻ ചെയ്യാൻ ആ കണ്ടുമുട്ടൽ വഴിതെളിച്ചു.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രംമുതൽ ഫാസിലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. സിനിമയുടെ സാങ്കേതിക വശങ്ങൾ എളുപ്പത്തിൽ പഠിച്ചെടുത്ത സിദ്ധിഖ്- ലാലിന് സ്വതന്ത്ര സംവിധായകരാകാനുള്ള വഴിയൊരുക്കിയതും ഫാസിൽതന്നെ. സ്വതന്ത്ര സംവിധായകരായതിനുശേഷവും ഇവർ ഫാസിലിനെ അസിസ്റ്റ് ചെയ്തിരുന്നു.
റാംജി റാവ് സ്പീക്കിംഗിനുശേഷം ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ വന്പൻ ഹിറ്റുകൾ ലാലിനൊപ്പം ചെയ്തു. കാബൂളിവാലയ്ക്കുശേഷം സംവിധാനത്തിലുള്ള ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും പിന്നീടു പലപ്പോഴും ഇൻഡസ്ട്രിയിൽ ഇവർ ഒത്തുചേർന്നിട്ടുണ്ട്.
ലാലിന്റെ നിർമാണ പങ്കാളിത്തത്തോടെ സിദ്ധിഖ് ആദ്യമായി തനിയെ ഒരുക്കിയ ഹിറ്റ്ലർ വൻ വിജയമായി. സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സിന്റെ നിർമാതാവായും ലാൽ എത്തി. ലാൽ സംവിധാനം ചെയ്ത കിംഗ് ലയർ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയതാകട്ടെ സിദ്ധിഖും.
ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്കർ ദ റാസ്കൽ എന്നീ ചിത്രങ്ങളും സിദ്ധിഖ് സംവിധാനംചെയ്തു വിജയിപ്പിച്ച ചിത്രങ്ങളാണ്. ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് മലയാളത്തിൽനിന്ന് ഏറ്റവുംകൂടുതൽ റീമേക്കുകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളാണെന്നതും ശ്രദ്ധേയമാണ്.
തയാറാക്കിയത്:
സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സുരേഷ് ബാബു
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ ബഹുഭൂരിപക്ഷം വരുന്ന ശരാശരി മലയാള സിനിമാ പ്രേ
കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന ചലച്ചിത്രകാരൻ
മലയാളികൾക്ക് കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്ത ചലച്ചി
അനശ്വര സൃഷ്ടികളുടെ സംവിധായകൻ
ശക്തമായ സാമൂഹ്യനിരീക്ഷണത്തോടെ തയാറാക്കിയ തിരക്കഥകൾക്ക് മികച്ച രീതിയിൽ ദൃ
കലാരൂപമായി സിനിമയെ ആദരിച്ച സംവിധായകൻ
സിനിമയെ കച്ചവടലക്ഷ്യത്തോടെ സമീപിക്കുന്നവരും കലാരൂപമെന്ന നിലയിൽ ആദരിക്കു
റിസൾട്ടിനേക്കാൾ സംതൃപ്തി ആഗ്രഹിച്ച ചലച്ചിത്രകാരൻ
"നമുക്ക് തിരക്കഥയൊരുക്കാം, കാമറയും അഭിനേതാക്കളെയും വാടകയ്ക്കെടുക്കാം. എന്നാ
ചെറിയസിനിമകളെ വലിയ വിജയമാക്കിയ ഹരിദാസ്
ഹാസ്യരസത്തിനു പ്രാധാന്യം നൽകിയിരുന്ന ലോ ബജറ്റ് സിനിമകളുടെ അമരക്കാരൻ എന്ന
വ്യത്യസ്തത നിറഞ്ഞ വിനയൻ ചിത്രങ്ങൾ
പ്രതിസന്ധികളോടു പോരാടി വിജയംനേടിയ കുട്ടനാടൻ കർഷകകുടുംബത്തിലെ പിൻതലമു
മാസും ക്ലാസും ചേർന്ന ഭദ്രൻ ചിത്രങ്ങൾ
കാലത്തിന് അനുസരിച്ച് മാറിവരുന്ന പ്രേക്ഷകസമൂഹത്തിനും തന്റെ സൃഷ്ടികൾ നന്നായി ആസ്വദിക്കാനാകുന്നു എന്ന
അരങ്ങേറ്റം ഗംഭീരമാക്കിയ സുന്ദർദാസ്
സല്ലാപം എന്ന ആദ്യചിത്രത്തിലൂടെതന്നെ അസുലഭ നേട്ടങ്ങൾ കൈവരിക്കാനായ സംവിധായക
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെല്ലപ്പൻ ചിത്രങ്ങൾ
ലളിതമായ ആശയവും ആഖ്യാനവുമായെത്തി കാണികൾക്കു രസം പകർന്ന സംവിധായകനാണ് തേവല
ചിരിയുടെ തോഴനായ താഹ
അനായാസമായി ഒഴുകിവരുന്ന ഹാസ്യധാര സൃഷ്ടിക്കാൻ താഹയെപ്പോലുള്ള അപൂർവം ചില പ്ര
മാനുഷികത നിറഞ്ഞ നാഗവള്ളി ചിത്രങ്ങൾ
കാൽപനികസൗന്ദര്യത്തിന്റെ വശ്യത ഹൃദയസ്പർശിയായി പ്രേക്ഷകർക്കു പകർന്നുകൊടു
പ്രേക്ഷകരെ ചിന്തിപ്പിച്ച കെ.പി. കുമാരൻ
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ച് പ്
സൂപ്പർഹിറ്റുകളുടെ തോഴനായ ശശികുമാർ
ഹിറ്റുകളും സൂപ്പർഹിറ്റുകളും ഒരുക്കി മൂന്നു പതിറ്റാണ്ടോളം മലയാള സിനിമ ഭരിച്ച
മലയാളസിനിമയിൽ പുതുമകൾ പരീക്ഷിച്ച ജിജോ
ചലച്ചിത്ര വ്യവസായം പച്ചപിടിച്ചുതുടങ്ങിയ കാലത്ത് ഈ മേഖലയിലെ കച്ചവടസാധ്യതക

കെ.എൻ. ശശിധരൻ
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയിരുന്ന കെ.എൻ. ശശിധരൻ ടെലിവ
ആൾക്കൂട്ടത്തിനൊപ്പം ഐ.വി. ശശി
സംവിധാനം ചെയ്ത നൂറ്റൻപതു സിനിമകളിൽ നൂറെണ്ണവും നൂറുദിവസത്തിനു മുകളിൽ തിയറ്
സമാന്തര സിനിമയെ സ്നേഹിച്ച കെ.ആർ. മോഹനൻ
കേരളത്തിൽ സമാന്തര സിനിമയുടെ വളർച്ചയ്ക്ക് ഏറെ സഹായിച്ച സംവിധായകനാണ് കെ.ആർ.
ചരിത്രമെഴുതിയ ടി.ആർ. സുന്ദരം
ഇന്ത്യൻ സിനിമയ്ക്ക് സാങ്കേതികരംഗത്തുണ്ടായ നവീനതകൾ കാലക്രമേണ മലയാളത്തിലേ
ദാസനെ നല്കി മറഞ്ഞ മോഹൻ രാഘവൻ
"ഒരു ചെടി നട്ട് പൂമരമാകുന്നതുവരെയുള്ള കാത്തിരിപ്പ്.’- ടി.ഡി. ദാസൻ സ്റ്റാൻഡേർഡ
ശ്രീകുമാരൻ തമ്പി: ആദർശവാനായ ചലച്ചിത്രകാരൻ
ഹൃദയഗീതങ്ങളുടെ കവിയെന്ന് അറിയപ്പെടുന്ന ശീകുമാരൻ തന്പി ഗാനരചനകൂടാതെ ചലച്
രാജീവ് അഞ്ചൽ എന്ന ശിൽപി
ഒരു കലാകാരന്റെ സൃഷ്ടികളുടെ മൂല്യമളക്കുന്നത് അവ ആസ്വാദകർക്ക് എത്രമാത്രം പ്ര
സാമൂഹ്യപരിഷ്കരണത്തിനു സിനിമയെ ഉപയോഗിച്ച ടി.വി. ചന്ദ്രൻ
സൂക്ഷ്മതയോടെയുള്ള സാമൂഹ്യനിരീക്ഷണത്തിനുശേഷം തയാറാക്കുന്ന പ്രമേയങ്ങൾ, അവയ
മലയാളത്തെ ദേശാന്തരീയതയിലേക്ക് ഉയർത്തിയ അരവിന്ദൻ
മൗലികമായ പരീക്ഷണങ്ങളിലൂടെ കാവ്യാത്മകമായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അരവിന്ദൻ. താനൊരുക്കിയ സമാന്
ജോൺ എബ്രഹാം - ജനകീയ സിനിമയുടെ പിതാവ്
തന്റെ ജീവിതത്തിലെ വ്യത്യസ്തത സൃഷ്ടിച്ച സിനിമകളിലും പുലർത്തിയ സംവിധായകനായിരുന്നു ജോണ് എബ്രഹാം. ആത്
Latest News
കോവിഡ് കാല അഴിമതി; സിഎജി റിപ്പോര്ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നു: വി.ഡി.സതീശൻ
ഫോണ് തിരിച്ചു നൽകിയില്ലെങ്കിൽ തീർത്തുകളയും; അധ്യാപകനെ വിദ്യാര്ഥി ഭീഷണിപ്പെടുത്തി
കോവിഡ് കാലത്ത് കൊള്ളയോ?; പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി
വിദ്യാർഥികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ജയിലിന് മുന്നിലും "മണവാളൻ' വക റീൽസ്
എൻ.എം.വിജയൻ ജീവനൊടുക്കിയ കേസ്; വയനാട് ഡിസിസി ഓഫീസിൽ പോലീസ് പരിശോധന

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top