മാളവിക ജയറാമിന്റെ വിവാഹത്തിന് ഏവരുടെയും ശ്രദ്ധകേന്ദ്രമായിരുന്നു ദിലീപും കുടുബവും. കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമാണ് താരം ചക്കി എന്നു വിളിപ്പേരുള്ള മാളവികയുടെ വിവാഹം കൂടാനെത്തിയത്.
സാരിയിൽ അതിസുന്ദരിയായാണ് കാവ്യയും മീനാക്ഷിയുമെത്തിയത്. കസവുപാവാടയും ബ്ലൗസുമിട്ട് കുറുന്പ് കാണിച്ചു നടക്കുന്ന മഹാലക്ഷ്മിയും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. മഹാലക്ഷ്മിയെ കൈപിടിച്ച് നടക്കുന്ന മീനാക്ഷി ചേച്ചിയുടെ കരുതലോടെ അനിയത്തിയെ നോക്കുന്നതും കാണാം.
പേസ്റ്റൽ ലൈറ്റ് റോസ് നിറത്തിലുള്ള കസവ് സാരിയാണ് കാവ്യ മാധവൻ ധരിച്ചത്. ഒപ്പം ട്രെഡിഷണൽ രീതിയിൽ ഹെയറും സ്റ്റൈൽ ചെയ്തു മുല്ലപ്പൂവും വെച്ചു.
ഗോൾഡൻ നിറമുള്ള സാരിയാണ് മീനാക്ഷി ധരിച്ചത്. കൂടെ സാരിക്ക് ചേരുന്ന നിറത്തിലുള്ള ഒരു ചോക്കറും പെയർ ചെയ്തു.
വെള്ളിയാഴ്ച രാവിലെ രാവിലെ 6.15നായിരുന്നു മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മകളെ കൈപിടിച്ച് വിവാഹമണ്ഡപത്തിലേയ്ക്ക് ആനയിച്ച ജയറാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു.
പാർവതിയും കാളിദാസനും ചടങ്ങുകൾക്ക് സാക്ഷിയായി തൊട്ടടുത്തുണ്ടായിരുന്നു. ഇരുവരും വികാരനിർഭരരാകുന്നുണ്ടായിരുന്നു. തൃശൂർ ഹയാത്ത് ഹോട്ടലിൽ രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.