Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health

? ഓണത്തിന് എഴുന്നൊള്ളാന്‍ മാവേലിത്തമ്പുരാന്‍ ഏതു മാര്‍ഗ്ഗമാകും തെരഞ്ഞെടുക്കുക മാഷേ?

പി.ഇ ആനന്ദന്‍, ചെറുപുഴ.

= ഈ വെള്ളപ്പൊക്ക ദുരിത അവസ്ഥയില്‍ 'ഫേസ് ബുക്ക്- വാട്ടസാപ്പ്' വഴി സൂത്രത്തില്‍ വന്നിട്ടുപോകാനാണു സാധ്യത!

? സ്വകാര്യസ്‌കൂളുകളില്‍ ഫീസ് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. എന്നാല്‍ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരോ വേണ്ടപ്പെട്ട അധികാരികളോ ഒരു നടപടിയും സ്വീകരിക്കാത്തതിനു കാരണം എന്താണു സാബ്?

റഹീം എ.എച്ച്, കങ്ങഴ.

= വേണ്ടപ്പെട്ടവരെ സ്‌കൂളധികാരികള്‍ വേണ്ടവിധം കണ്ടുകാണും. അപ്പോള്‍ ഫീസ് നിയന്ത്രണം എന്നതിന് സര്‍ക്കരിനു കിട്ടിയ നിയമോപദേശം ഫീസിന്റെ കാര്യത്തില്‍ നീ -യന്ത്രമാകണമെന്നായിരിക്കും!(അതായത് അനങ്ങണ്ടായെന്ന്)

? അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടേയും നീരളിപ്പിടുത്തത്തില്‍ പെട്ട് എത്രയെത്ര കുടുംബങ്ങള്‍ ഇല്ലാതാവുകയോ, കണ്ണീരിലാവുകയോ, മാനഹാനി സഹിക്കേണ്ടി വരികയോ ചെയ്യുന്നു. സാക്ഷര കേരളത്തിന് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം നടത്താത്തത് എന്തുകൊണ്ടാണ്. കടുത്ത ശിക്ഷ ഉണ്ടെങ്കിലേ ഇതു നിയന്ത്രിക്കാനാവൂ എന്നു ഭരണകര്‍ത്താക്കള്‍ക്ക് അറിയാത്തതുകൊണ്ടാണോ?

ദാമോദരന്‍ നായര്‍, കാഞ്ഞോളി, നടേരി, കൊയിലാണ്ടി.

= അറിയാം. പക്ഷേ കര്‍ക്കിടക മാസത്തില്‍ നിയമ നിര്‍മ്മാണം തുടങ്ങിയ ശുഭകാര്യങ്ങളൊന്നും വേണ്ടെന്ന് സര്‍ക്കാരിന്റെ അന്ധവിശ്വാസ ഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ട്.

? ജൂലൈ കഴിഞ്ഞാല്‍ ആ'ഗസ്റ്റ്' എത്തും. അതാരാണെന്നു പറയാമോ?

ശ്രീധരന്‍, അവണൂര്‍

= അതാണ് നമ്മുടെ ഗസ്റ്റ് ടോമിന്‍ ജെ.തച്ചങ്കരി. ഇതാ എത്തുന്നു. കാത്തിരിക്കുക.


politicalnaircartoons.blogspot.in



? ഇപ്പോള്‍ പെയ്യുന്ന മഴയുടെ പകുതി പോലും പെയ്യാത്ത കാലത്ത് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടുമെന്നും പറഞ്ഞ് മുറവിളിക്കൂട്ടി ചാനലുകളും സര്‍ക്കാരും നടന്ന കാലമുണ്ടായിരുന്നു മുന്‍പ്. ഇപ്പോള്‍ നിറഞ്ഞു കവിയുന്നതും അതേ ഡാം തന്നെയല്ലേ നായരണ്ണാ?

നിഷാന്താ ഷാ തോണൂര്‍ക്കര.

= ഇപ്പോള്‍ നാട്ടില്‍ ധാരാളം മറ്റു വിഷയങ്ങളുള്ളതിനാല്‍ 'മുല്ലപ്പെരിയാര്‍' തല്‍ക്കാലം തൊടുന്നില്ല.നീലക്കുറുഞ്ഞി പൂക്കുന്ന പോലെ ഒരു ദിവസം അവനെ ഞങ്ങ.. പൊക്കും!

? 670 രൂപയുടെ വിമാനം ഇന്ത്യ എന്തിനായിരിക്കും 1600 കോടിക്കു വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് ചേട്ടാ?

ബിനുരാജ് ചാലക്കുടി.

= രൂപയ്ക്ക് എത്ര വില കുറഞ്ഞാലും അവമ്മാര് കരാറില്‍ നിന്ന് വിട്ടു പോകരുത്.... കാഞ്ഞ ബുദ്ധിയാ നമ്മുടേത്!

? ക്ഷേത്രങ്ങളിലെല്ലാം പ്രദക്ഷിണം ഇടതുവശത്തേക്കാണ് തുടങ്ങുക. ഇപ്പോള്‍ ദൈവവും ഇടതുപക്ഷമല്ലേ രാജുസാര്‍?

ഞീഴൂര്‍ പിഡിഎന്‍ നമ്പൂതിരിപ്പാട്, പരിയാരത്തില്ലം.

= വലതുപക്ഷത്താണല്ലോ പ്രദക്ഷിണം അവസാനിക്കുക.... അപ്പോള്‍ ദൈവം വലതുപക്ഷവുമാണ്..

? ഇക്കൊല്ലത്തെ പെരുമഴ മൂലം വീടുകളും റോഡുകളും നഗരങ്ങളും വെള്ളം കയറി മൂടി. അങ്ങനെയെങ്കില്‍ ഇത്തവണത്തെ ഓണത്തിന് മഹാബലി കേരളം സന്ദര്‍ശിക്കുമോ?

എം.എ. ജോസ് മൊടൂര്‍

= ഇത്തവണത്തെ മാവേലിയെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അല്‍ഫോന്‍സ് കണ്ണന്താനമാണ്. കേന്ദ്രത്തീന്ന് ഒരെണ്ണെത്തിനെ തീര്‍ച്ചയായും കൊണ്ടുവരും!



politicalnaircartoons.blogspot.in


? പത്രമെടുത്താൽ ഒരുപേജ് പീഡന വാർത്തകൾ, മറ്റൊരുപേജ് മോഷണ വാർത്തകൾ വേറൊരു പേജിൽ കമിതാക്കൾ ഒളിച്ചോടിയ വാർത്തയും പിന്നെ ഒരുപേജ് വണ്ടിയപകടവും പിന്നീട് രണ്ടുപേജ് പരസ്യവും ആണ്. നേതാക്കളുടെ പ്രസ്താവനകൂടിക്കഴിഞ്ഞാൽ ജനങ്ങൾക്ക് വായിക്കാൻ ഒന്നുമില്ലെന്ന സ്ഥിതി. ഇതിനു പരിഹാരമില്ലേ രാജു സാർ?

ഞീഴൂർ പി.ഡി.എൻ.നന്പൂതിരി, ഞീഴൂർ

= അല്ല ഈ ന്ധപീഡനവും മോഷണവും’ ഒക്കെ കഴിഞ്ഞിട്ട് ജനത്തിന് പത്രം വായിക്കാൻ എവിടെയാ സമയം!



? സാമൂഹ്യപെൻഷൻ വാങ്ങുന്നവർക്ക് കാറുണ്ടെങ്കിൽ ഇനിമുതൽ പെൻഷൻ ലഭിക്കില്ലെന്ന് വാർത്ത. ഇതുവരെ ലഭിച്ച പെൻഷൻതുക കൂട്ടിവച്ച് കാർ വാങ്ങിയവർക്ക് ഇത് ബാധകമായിരിക്കുമോ നായരേ?

എൻ.ഷാജു കണ്ണൂർ

= വെറുതെ പെൻഷൻ കളയണ്ട. കാറിനു പകരം ഒരു വോൾവോ ബസ് വാങ്ങൂ!



? കാർട്ടൂണ്‍സ്കോപ്പിലെ സ്ഥിര സാന്നിധ്യമായിരുന്ന അഭിവന്ദ്യനായ ശ്രീ സാമുവൽ പൊട്ടുകുളത്തിനെ ഈയിടെയായി കാണാറില്ല ഗുരുവേ, എന്തുപറ്റി?

രവി ടി.കെ വരാപ്പുഴ.

= വെള്ളപ്പെക്ക ദുരിതാശ്വാസകാലമാണ്. സംശയ നിവാരണത്തിന് എല്ലാവരും സ്കോപ്പിലെത്തി ഹാജർ വയ്ക്കുക.



? യു.എ.ഇ.യിൽ ഢഅഠ ഉം, ഇന്ത്യയിൽ ഏടഠയും നടപ്പിലായി.... കാർട്ടൂണ്‍ സ്കോപ്പിൽ വല്ലതും ഉൾപ്പെടു ത്താൻ നായർജി ആലോചിക്കു ന്നുണ്ടോ ?

ശറഫുദ്ധീൻ പെരുമാളാബാദ്, ദുബൈ

= കാർട്ടൂണ്‍സ്കോപ്പിൽ രണ്ടും ചേർന്ന ഢഅടഠ ആണ്. ഏർപ്പെടുത്തിയിരിക്കുന്നത്. എന്നുവച്ചാൽ വിശാലമായ എന്ന് അർത്ഥം വരുന്ന ഒരിടമാണിത്!



? വൃശ്ചികമാസം ഒന്നാം തീയതിയാണല്ലോ മണ്ഡലകാലമാസാരംഭം. ശബരിമല ദർശനത്തിനായി ലക്ഷക്കണക്കിനു ഭക്തർ എത്തുന്ന സമയം. സർക്കാർ ഇതിന് ഒരാഴ്ച മുന്പ് റോഡു നന്നാക്കാനിറങ്ങും. മണ്ഡലകാലം കഴിഞ്ഞാലും റോഡുപണി തീരില്ല. കാലങ്ങളായി ഇതു തന്നെയാണ് ഇവിടത്തെ അവസ്ഥ. എന്തിനാണു സാർ അധികാരികൾ ഇങ്ങനെയൊരു നാടകം കളിക്കുന്നത്?

ഗിരിജൻ ആചാരി തോന്നല്ലൂർ.

= അത് പൊതുമരാമത്തു വകുപ്പിന്‍റെ മണ്ഡലകാല ന്ധആചാര’മായി മാറി. ഇനി അങ്ങനെതന്നെ നടക്കണം.

politicalnaircartoons.blogspot.in


? മന്ത്രിമാർ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടുള്ളതു കാണുന്പോൾ ഇതിലൊന്നും ഒട്ടും സുതാര്യതയില്ലെന്നു തോന്നിപ്പോകുന്നു. അടിസ്ഥാന ശന്പളവും അലവൻസുകളും എല്ലാം വരുമാനമാണന്നിരിക്കെ അടിസ്ഥാന ശന്പളം മാത്രം രേഖപ്പെടുത്തുന്നത് എന്താണ്. മന്ത്രിമാർ സാധാരണ ജനങ്ങൾക്ക് മാതൃകയാവേണ്ടവരല്ലേ!

ദാമോദരൻ നായർ, നടേരി, കൊയിലാണ്ടി

= യഥാർത്ഥ വരുമാനമൊക്കെ കേട്ടാൽ ജനം ഞെട്ടിത്തരിച്ചിരുന്നുപോകും. അതിനാലാണ് ഈ ന്ധസാന്പിൾ വെടി ക്കെട്ടു’മായി ഇറങ്ങുന്നത്.



? രാവിലെ ഉണരുന്പോൾ മുന്നിൽ അവളുടെ മുഖം, ചായ എടുത്താൽ ഗ്ലാസിൽ അവളുടെ മുഖം, ഉണ്ണാനിരുന്നാൽ പാത്രത്തിൽ അവളുടെ മുഖം ഇതൊരു രോഗമാണോ, അതേ മാനസിക പ്രശ്നമാണോ?

ആർ. ബിനുരാധാകൃഷ്ണൻ,അഭിശ്രീ ഉള്ളൂർ.

= എന്തായാലും ഒരു പ്രശ്നമാണ്. തല്ക്കാലം വലിയൊരു പെട്ടി തുറന്ന് വച്ച് അതിൽ അവളുടെ മുഖം വരുന്പോൾ അതിലടച്ച് വയ്ക്കാൻ പറ്റുമോയെന്ന് പലവട്ടം ശ്രമിച്ചു നോക്കുക!



? ചിലർ പകലിൽ യാത്രചെയ്യാതെ രാത്രിയിൽ മാത്രം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതിന്‍റെ കാരണം എന്താണ് ഗുരോ?

കെ. ബാലകൃഷ്ണൻ കൊളച്ചേരി.

= യാത്ര ആസ്വദിക്കാത്ത, കാഴ്ചാനുഭവം വേണ്ടാ ത്ത വർക്ക്ഹോളിക്കുകളായിരിക്കും അവർ.



? ഇന്ത്യയിൽ നാലു നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ ട്രെയിൻ. മറ്റു നഗരങ്ങൾ ബന്ധിപ്പിക്കാനോ?

പി.ആർ. ജോസ്, ചൊവ്വൂർ

= വാട്ടാസാപ്പ് പോരേ!



? പഞ്ചാരച്ചിരികൊണ്ടു പഞ്ചായത്താകെ പലിശയ്ക്കു വാങ്ങാൻ പൈനാപ്പിൾ പോലൊരു പെണ്ണിനു കഴിയുമോ?

റോയി ജോർജ്, കുണ്ടറ

= കുണ്ടറ നടന്നേക്കും. പൈനാപ്പിളിനു വിലയില്ലാത്ത വാഴക്കുളം, തൊടുപുഴ ഭാഗത്തു നടക്കില്ല.


politicalnaircartoons.blogspot.in


? ജെസ്ന തിരോധനവുമായി ബന്ധപ്പെട്ട് വ്യക്തമായ തുന്പൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം കേസന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു പറയുകയും ചെയ്യുന്നു. ഇതെങ്ങനെ ഒത്തുപോകും?

മധുസൂദനൻ കൊങ്ങണൂർ, കുന്നംകുളം.

= ഒത്തുപോയേ പറ്റൂ. സമയബന്ധിതമായി കേസന്വേഷണം പൂർത്തിയാക്കണം. ആവശ്യമായ സമയത്ത് ആവശ്യമായ തുന്പ് ഭദ്രമായി പൊതിഞ്ഞ് ആഭ്യന്തര വകുപ്പ് എത്തിച്ചുതന്നോളും!



? മോദി പറ്റിക്കുന്നു എന്ന് എല്ലാവരും പറയാൻ എന്താ കാര്യം ചേട്ടാ?

ബിനുരാജ് ചാലക്കുടി.

= അപ്പോൾപിന്നെ മോദിക്കെന്താ പ്രത്യേകത... ഞങ്ങളും പറ്റിക്കും എന്ന് എല്ലാവർക്കും പറയാമല്ലോ!



? കാർട്ടൂണ്‍സ്കോപ്പിൽ അച്ചടിച്ചു വരാൻ ഏതുരീതിയിൽ ഉള്ള കോമഡിയാണ് അയക്കേണ്ടത്?

രമേശ് ജി അഴൂർ.

= ഇതുവരെ ആരു കേൾക്കാത്തതായാൽ ഏറെ നന്ന്.



? ഞങ്ങൾ എല്ലാവർക്കും വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്നു. ആരും അസ്പർശ്വരല്ല എന്ന് ബിജെപിയുടെ പുതിയ പ്രസിഡന്‍റ് ശ്രീധരൻപിള്ള. അസ്പർശ്വരോ....? അവരാരാണ് ചേട്ടാ?

രേഷ്മ രജിത്, ദേവഗംഗ, മുതുവിള.

= അർശസുമൂലം സ്പർശനം പോലും അറിയാതാവുന്ന ഏതോ മഹാമാരിയാണെന്നാണു തോന്നുന്നത്!


politicalnaircartoons.blogspot.in


? "തൂക്കു മന്ത്രിസഭ’ എന്നു പറഞ്ഞാൽ ഉറക്കം തൂങ്ങികൾ എന്നാ ണോ അർഥമാക്കേണ്ടത്?

പി.ആർ ജോസ്, ചൊവ്വൂർ.

= ന്ധഉറക്കം തൂങ്ങിയാൽ’ വീഴുന്ന മന്ത്രിസഭയാണത്! മന്ത്രിസഭയെ നിലനിർത്താൻ പൊതുസ്വത്ത് ന്ധതൂക്കി’വിൽക്കാനും സാധ്യതയുണ്ട്!


? ചാനൽ മൈക്കുകൾ ദേഹത്തു തട്ടുന്നത് കടുത്ത അലർജിയായി മാറിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ അമേരിക്കൻ ചികിത്സാ രോഗവിവരങ്ങളിൽ ഈ അസ്കിത കൂടി ഉൾപ്പെടുത്തേണ്ടതല്ലേ?

സ്വേത ആയില്യം വെങ്ങര,കണ്ണൂർ.

= അതിനു വേണ്ടി പ്രത്യേ കം ഡോ.ന്ധമൈക്കി’ൾ ജാ ക്സണെ കാണുന്നുണ്ട്!


? ഐഎഎസുകാരെ കിട്ടാനില്ല. ഒരു മാസമായി പഞ്ചായത്ത് വകുപ്പിന് ഡയറക്ടറില്ല. ചേട്ടന്‍റെ അഭിപ്രായമെന്താ?

അശ്വനി, കാരയ്ക്കാട്.

= ഡയറക്ഷൻ എകെജി സെന്‍ററിൽ നിന്നും നേരിട്ടാകാമല്ലോ. പാർട്ടി ജില്ലാക്കമ്മറ്റിക്കാർ ഐഎഎസിനു തുല്യമാണ്.


? കോടികൾ വെട്ടിച്ച് രാജ്യം വിടുന്നവനെ കുടുക്കാനുള്ള ബിൽ കേന്ദ്രം പാസാക്കിയപ്പോൾ അതിന് അനുമതി നൽകരുതെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. അതെന്താ അങ്ങിനെ...?

കടുത്തുരുത്തിയിൽ നിന്നും പി.റ്റി ജയൻ

= വെട്ടിപ്പുകാർ എത്രയും വേഗം പുറത്തു പോകട്ടെ എന്ന നല്ല ഉദ്ദേശ്യം മാത്രം!


? അടുത്ത തെരഞ്ഞെപ്പിൽ കേരളത്തിൽ കാലാകാലങ്ങളായി നിലവിലുള്ള രീതിയിൽ രമേശ് ചെന്നിത്തലക്കല്ലേ മുഖ്യമന്ത്രി പദം ലഭിക്കുക രാജുസാർ?

ഞീഴൂർ പിഡിഎൻ നന്പൂതിരിപ്പാട്, പരിയാരത്തില്ലം.

= എന്നും പറഞ്ഞാണ് രമേശ് ചെന്നിത്തല മലർ പ്പെടി വിറ്റു നടക്കുന്നത്!

politicalnaircartoons.blogspot.in


? മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് തമിഴ്നാട് സർക്കാരിന്‍റെ കണക്കിൽ കുറവും കേരള സർക്കാരിന്േ‍റതിൽ കൂടുവാനും കാരണം?

പി.ആർ ജോസ്, ചൊവ്വൂർ.

= അതാതു സർക്കാരുകൾ അവരവരുടെ ന്ധആശങ്ക’ കൂടിയിട്ട് ഹരി ച്ചും ഗുണിച്ചും കണക്കിൽ വെള്ളം ചേർക്കുന്നുണ്ടാവാം!


? ക്ലാസ് മുറികളല്ല, ക്ലാസിക് ആശയങ്ങളാണ് എന്നും ലോകത്തെ മാറ്റിമറിച്ചിട്ടുള്ളത്. ശരിയാ, ഒരു ക്ലാസിലും പോയിട്ടില്ലാത്ത ചേട്ടനല്ലേ കാർട്ടൂണ്‍ സ്കോപ്പെന്ന ആശയം തുടങ്ങിവച്ചത്. കമന്‍റ്?

രജിത് മുതുവിള, ദേവഗംഗ,തിരുവനന്തപുരം

= ലോകമാണു ..മ്മടെ ക്ലാസുമുറി, അവിടെ കാണുന്ന എല്ലാ പഹയ·ാരും അധ്യാപഹയ·ാരാണ്... എന്നങ്ങ് കരുതിയാൽ മതി, നല്ല പാഠങ്ങ ൾ പഠിക്കാം!




? ഭാര്യയുടെ ചില പ്രവൃത്തികൾ കാണുന്പോൾ മന്ത്രമോ, തന്ത്രമോ, കുതന്ത്രമോ എന്നു ഭർത്താവിനു സംശയം തോന്നിയാൽ എങ്ങനെയാണ് അയാൾ സംശയനിവാരണം നടത്തേണ്ടത്?

റോയി ജോർജ്, നെടുന്പായിക്കുളം, കുണ്ടറ.

= ഏതായാലും അനുഭവിക്കണം. വെറുതെ സംശയനിവാരാണത്തിനായി സമയം കളയണ്ട.



? ഒരു ഉറുന്പിന്, അതിന്‍റെ ശരീര ഭാരത്തിന്‍റെ എത്രയോ ഇരട്ടി ഭാരം നിഷ്പ്രയാസം ചുമക്കാൻ പറ്റും. ഈ കഴിവ് ദൈവം എന്തുകൊണ്ട് മനുഷ്യന് കൊടുത്തില്ല?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി.

= മനുഷ്യൻ അധികം വൈകാതെ ജെസിബി കണ്ടുപിടിക്കുമെന്ന് ദൈവത്തിനറിയാം!



? ത്രിപുരയിലേതുപോലെ ഒരു മാന്ത്രിക വിജയത്തിന് ബിജെപി കേരളത്തിൽ ശ്രമിച്ചാൽ വിജയിക്കുമോ സാർ?

ഞീഴൂർ പിഡിഎൻ നന്പൂതിരിപ്പാട്, പരിയാരത്തില്ലം.

= ശ്രമിച്ചുകൊണ്ടേ....യിരിക്കുക. സമയമാകുന്പോൾ അറിയിക്കാം.



ശറഫുദ്ധീൻ പെരുമാളാബാദ്,ദുബൈ

? പണമടച്ചു ജയിലിൽ കിടക്കാനാ ണോ, വായനക്കാരെ പറ്റിച്ചു കാർ ട്ടൂണ്‍ സ്കോപ്പിൽ തുരടരാനാണോ താങ്കൾക്കിഷ്ടം?

= എന്തായാലും തരക്കേടില്ല, നേരം പോകണം.

? ശശി തരൂരിനോടൊപ്പം ഓടിയെ ത്താൻ കോണ്‍ഗ്രസിന് സാധിക്കാ ത്തത് എന്ത് കൊണ്ടാണ് ?

= കോണ്‍ഗ്രസ് അതിപുരാതന നാടൻ വിഭവവും ശശി ഇന്‍റർനാഷണൽ ന്യുജെൻ വെടിക്കെട്ട് ഇനവുമാണ്.

? ആൾക്കൂട്ട അതിക്രമങ്ങളെ തടയാൻ താങ്കളുടെ പക്കൽ വല്ല പോംവഴിയും ഉണ്ടോ നായർജി?

= ബോംബ്..., പാന്പ്... എന്നൊക്കെ ഒന്നു പറഞ്ഞു നോക്കാം....

politicalnaircartoons.blogspot.in


? മാറിമാറി വരുന്ന ഏതു സര്‍ക്കാര്‍ കേരളം ഭരിച്ചാലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ എല്ലാവരും നന്നാകും. പക്ഷേ, പോലീസ് മാത്രം നന്നാകാത്തത് എന്തുകൊണ്ടാണ് മാഷേ?

ഒ.പി. അനീഷ്,ഏറ്റുമാനൂര്‍

= അതങ്ങനെ പെട്ടെന്നു നന്നാക്കാവുന്ന സാധനമല്ല. കൂടുതല്‍ മോശമാകാതെ നോക്കാമെന്നു മാത്രം!

? ഈശോ മറിയം യൗസേപ്പ് അഥവ ഈ.മ.യൗ പറയുംപോലെ, രാഷ്ട്രദീപിക-കാര്‍ട്ടൂണ്‍ സ്‌കോപ്പ്-രാജു നായര്‍ എന്ന് എങ്ങനെ പറയും.. സാര്‍?

എസ്.കെ. മാസ്റ്റര്‍, കുറവിലങ്ങാട്.

= ഇഷ്ടമുള്ളവര്‍ക്ക് ഓ-മൈ-ലൗ എന്നു വേണേല്‍ പറയമല്ലോ!

? ഓണക്കാലത്ത് ഖാദി ബോര്‍ഡ് ഇറക്കാന്‍ പോകുന്ന ഷര്‍ട്ടിന്റെ പേര് 'സഖാവ്' (വലതുപക്ഷം ഭരിച്ചാല്‍ ജയ്ഹിന്ദ് എന്നു ഷര്‍ട്ടിനു പേരു വന്നേനെ). സത്യത്തിലിവിടെ മാവേലിയെ സഖാവാക്കാനും സാധ്യതയില്ലേ?

വടക്കേതില്‍ വിനോദ്കുമാര്‍,നറുകര.

= സഖാവിനെ ഭരണം കിട്ടിയാല്‍ തിരിച്ച് കുഞ്ഞൂഞ്ഞ് ആക്കാമല്ലോ.(ജയഹിന്ദ് ബിജെപി കൊണ്ടുപോയി. വലതിന് ഒറ്റക്കെട്ട് മതിയാകും.)

? എം.പി വിരേന്ദ്രകുമാര്‍ എം.പി, രണ്ട് എം.പി സ്ഥാനവുമായി നടക്കുന്നത് ശരിയാണോ. ഒരെണ്ണെം രാജിവയ്‌ക്കേണ്ടതല്ലേ?

ഞീഴൂര്‍ പിഡിഎന്‍ നമ്പൂതിരിപ്പാട്

= ഒരു എം.പി ക്കെ പ്രതിഫലം വാങ്ങുന്നൊള്ളു. ഒരെണ്ണം ചുമ്മാ ഡെക്കറേഷനാണ്.....


politicalnaircartoons.blogspot.in


? വലിയ സഖാവ് എന്നു പറയുന്നത് മുഖ്യമന്ത്രിയെയാണോ വി.എസിനെയാണോ ഉദ്ദേശിക്കുന്നത്?

പി.ആര്‍. ജോസ്, ചൊവ്വൂര്‍

= പ്രായത്തില്‍ വീയെസ്, സ്ഥാനത്തില്‍ കോടിയേരി, 'കാര്യത്തില്‍' പിണറായി!

? ലക്ഷങ്ങള്‍ വിലയുള്ള ഘടാഘടിയന്‍ പശുക്കളെ സൈന്യം വെറും ആയിരം രൂപയ്ക്ക് വില്‍ക്കുന്നെന്ന്. ഒരെണ്ണം കിട്ടാന്‍ വല്ല മാര്‍ഗവും?

പി.ടി.ജയന്‍ കടുത്തുരുത്തി

= കിട്ടാന്‍ വിഷമമില്ല. പക്ഷേ അവിടന്നു കൊണ്ടുവരുമ്പോള്‍ വഴിക്കാരെങ്കിലും തല്ലിക്കൊല്ലുമല്ലോ!

? സ്വന്തം മണ്ഡലമായ കൊല്ലത്തുനിന്നുപോലും അടുത്തകാലത്തൊന്നും ഒരു നല്ല വാക്ക് കേള്‍ക്കാന്‍ നടന്‍ മുകേഷ് എംഎല്‍എക്ക് കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അങ്ങനെയെങ്കില്‍ നല്ല വാക്ക് കേള്‍ക്കുന്ന ഒരു മണ്ഡലത്തില്‍ അടുത്തതവണ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഏതാകും ചേട്ടാ അദ്ദേഹം തെരഞ്ഞെടുക്കുക?

തറയില്‍ തമ്പി, പെരുവ.

= ഇനി അമ്മേടെ പ്രസിഡന്റോ സെക്രട്ടറിയോ ആയാല്‍ മതി. അതാകുമ്പോള്‍ സുഖിപ്പീര് ധാരാളം കിട്ടും.


politicalnaircartoons.blogspot.in


? 20 രൂപയുടെ കലണ്ടര്‍ സൗജന്യമായി കൊടുക്കാത്ത ചില പത്രങ്ങള്‍ ഒന്നരക്കോടി രൂപയുടെ സമ്മാനവുമായി ഇറങ്ങിയതിന്റെ പൊരുള്‍ എന്തായിരിക്കും?

പി.ടി. ജയന്‍ കടുത്തുരുത്തി

= എന്തു സാധനവും വെറുതെ കൊടുത്താല്‍ അതിന്റെ 'വില' പോകും. അതിനാല്‍ കോടി കളഞ്ഞാലും മോടി കളയാന്‍ അവര്‍ തയാറല്ല!

? എല്ലാവരും സത്യം മാത്രം പറയാന്‍ തുടങ്ങിയാല്‍ ലോകത്തിന്റെ സ്ഥിതി എന്തായിരിക്കും ഗുരുവേ?

കെ. ബാലകൃഷ്ണന്‍ കൊളച്ചേരി.

= സംഗതി നല്ലതാണെന്ന് തോന്നുമെങ്കിലും അല്പം നുണയില്ലെങ്കില്‍ 'സംഭവം' മഹാ ബോറാണ്...



? അടുത്തിടെ വിവാഹിതനായ ആയിരം നാവുള്ള അനന്തന് കിട്ടിയത് ഒന്നും മിണ്ടാത്ത ഒരു ഭാര്യയെയാണ്. പാവം അയാളിനി എന്തുചെയ്യണം?

റോയി ജോര്‍ജ്, നെടുമ്പായിക്കുളം, കുണ്ടറ, കൊല്ലം.

= അയാള്‍ ആയിരം നാവുകൊണ്ട് അമ്മാനമാടട്ടെ, മിണ്ടാപ്പൂച്ച കലമുടച്ചോളും.

? കേരളമെന്ന പേര് കേള്‍ക്കുമ്പോള്‍ അന്തരംഗം അഭിമാനപൂരിതമാകുന്നില്ലല്ലോ നായര്‍സാബ്. എന്തായിരിക്കും കാരണം?

= നിങ്ങള്‍ ഒരു ബിജെപി അനുഭാവിയായിരിക്കണം.

? ഒത്തുപിടിച്ചാല്‍ മലയും പോരും എന്നാണല്ലോ. ഒന്നിച്ചുനില്‍ക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിടിവിട്ടുപോകുന്നത് എപ്പോഴാണ് നായര്‍ജീ?

= ഒത്തുകിട്ടിയപ്പോള്‍ മലയുടെ കണ്ണായ ഭാഗവും അടര്‍ത്തി മുങ്ങുന്ന രംഗമാണത്.

? ഭാര്യയെ പേടിയുള്ള ഭര്‍ത്താക്കന്മാര്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും ഉപദേശം നായര്‍ജിക്ക് നല്‍കാനുണ്ടോ?

= പി.സി ജോര്‍ജിനെ മനസില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കുക. എന്തു കടുംകൈ ചെയ്യാനും അതു നിങ്ങ ളെ പ്രാപ്തനാക്കും.

? കാമം, ക്രോധം, മോഹം ഇവയില്‍ ഏതുവികാരമാണ് കൂടുതല്‍ അപകടകാരി?

= അപകടകാരിക്കു മുന്നി ല്‍ ഇതിലേതും അവനു പൊട്ടിത്തെറിക്കാനുള്ള തീപ്പൊരികളാണ്.






? ഓരോ വര്‍ഷവും പലരും ഒരു സസ്‌പെന്‍ഷന്‍ വാങ്ങുകയും ഈ സമയമത്രയും ഭാര്യയുടെയും മക്കളുടെയുംകൂടെ ചെലവഴിക്കുകയും വിനോദയാത്രയ്ക്കു പോവുകയും ചെയ്യുന്നതു കാണുമ്പോള്‍ സദാസമയവും ജോലി എന്നുപറഞ്ഞു നടക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മനോനില എന്തായിരിക്കും സാബ്?

കെ.എം.സുബ്രഹ്മണ്യന്‍, ഫറോക്ക്

= ഭഗവാനെ ഇതിയാന്റെ പെന്‍ഷന്‍ വരെ ഒരു സസ്‌പെന്‍സുമില്ലാത്ത ജീവിതമാണല്ലോ എനിക്കു കിട്ടിയത് എന്ന ചിന്ത!

? ഏറെ കാലത്തിനു ശേഷം തിമിര്‍ത്തുപെയ്ത മിഥുന-കര്‍ക്കിടക മാസം. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണു.വൈദ്യുതി ഇല്ലാത്ത ദിവസങ്ങള്‍. മെഴുതിരി വെട്ടവും ലാന്തര്‍ വെട്ടവും വീടുകളില്‍ പ്രകാശം പരത്തി ഒരു പഴയകാല അന്തരീക്ഷം തിരിച്ചെത്തിയപ്പോള്‍ ചാര്‍ജില്ലാത്ത മൊബൈലുകളുമായി ന്യൂജന്‍ പിള്ളേര്‍ പിറുപിറുത്തത് എന്തായിരിക്കും നായരെ?

ഷാജു കണ്ണൂര്‍

= റെയിന്‍..റെയിന്‍ ഗോ എവേ...
നെവര്‍ കം എഗേന്‍...കള്ളപ്പന്നി!

? നീതി ലഭിക്കാത്തതിലും താന്തോന്നിത്തര പ്രവര്‍ത്തികളിലും പ്രതിഷേധിച്ച് പലരും ഇന്നു പ്രയോഗിക്കുന്ന വാക്കാണല്ലോ: ഇതെന്താ വെള്ളരിക്കാപട്ടണമോ...? എന്തുകൊണ്ട് കുമ്പളങ്ങാപട്ടണമോ മത്തന്‍പട്ടണമോ പടവലങ്ങാപട്ടണമെന്നോ പറയുന്നില്ല?

വടക്കേതില്‍ വിനോദ്കുമാര്‍ നറുകര

= അതാദ്യം പറഞ്ഞവന്റെ വായില്‍ വെള്ളരിക്ക ആണു വന്നത്. അതങ്ങ് സൂപ്പര്‍സ്റ്റാര്‍ ആവുകയും ചെയ്തു. ഫാന്‍സും ആയി, ഇനി മാറ്റാനാവില്ല.


politicalnaircartoons.blogspot.in


? ഇക്കൊല്ലത്തെ പെരുമഴ മൂലം വീടുകളും റോഡുകളും നഗരങ്ങളും വെള്ളം കയറി മൂടി. അങ്ങനെയെങ്കില്‍ ഇത്തവണത്തെ ഓണത്തിന് മഹാബലി കേരളം സന്ദര്‍ശിക്കുമോ?

എം.എ. ജോസ് മൊടൂര്‍

= സമയമാകുമ്പോള്‍ എവിടെന്നെങ്കിലും ആള് ഒഴുകിയെത്തും. മാവേലിയില്ലാതെ നമുക്കെന്ത് ഓണാഘോ ഷം!

? വഴികളെല്ലാം കുഴിയായപ്പോള്‍ വഴിനടക്കാനൊരു പോംവഴിയെന്താ?

പി.ആര്‍. ജോസ് ചൊവ്വൂര്‍.

= പെരുവഴി, ഇടവഴി, തോ ന്ന്യവഴി.... തിരിച്ചുവിടുക. ‘


? മീനില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതിനെതിരെ എടുക്കുന്ന നടപടികള്‍ കേവലം ഫോര്‍മാലിറ്റിയില്‍ ഒതുങ്ങുമ്പോള്‍ ചിക്കന് ഹോര്‍മോണ്‍ ചെലുത്തുന്നതിനെ ചെറുക്കുന്നതിനുള്ള നടപടി എന്താകും?

ടി.എസ് മധുസൂധനന്‍, കൊങ്ങണൂര്‍, കുന്നംകുളം.

= ഹോറര്‍.....!! ആ കാര്യം പറയാതിരിക്കുകയാണ് ഭേദം.

? തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ശ്രീ കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് രണ്ടു വ്യത്യസ്ത ചാനലുകള്‍ ഒരേ സമയം ബ്രേക്കിംഗ് ന്യൂസ് കൊടുത്തത് 'അതീവ ഗുരുതരം', 'ആരോഗ്യനിലയില്‍ പുരോഗതി' എന്നിങ്ങനെയാണ്. ഇവര്‍ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണോ?

= ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പോലെ തന്നെയാണ് ചാനലുകാര്‍ക്ക് കരുണാനിധിയുടെ ജീവനും. ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും അവരു മാറി മാറി പ്രഖ്യാപിക്കും.

? ആള്‍ ആകമാനം ആള്‍ക്കഹോളായാല്‍?

= ജീവിതം മാനം പോയ ബ്ലാക്ക്‌ഹോള്‍!


politicalnaircartoons.blogspot.in


? പരിസ്ഥിതിക്കും മണ്ണിന്‍റെ ജൈവഘടനയ്ക്കും അപകടമെന്നു കണ്ടെത്തിയ പ്ലാസ്റ്റിക്ക് നിരോധനത്തിൽ നിന്നും പി·ാറുന്നതായി പത്രവാർത്ത.ഇപ്പോൾ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു പിന്മാറ്റം എന്തായിരിക്കും രാജൂജി?

സതീശൻ മുന്പള്ളി, കൊറ്റാളി.

= ന്ധപ്ലാസ്റ്റിക് നോട്ടുകൾ’ ഇറക്കുന്നതായി ഞാനുമൊരു പത്രവാർത്ത കണ്ടു. ചിലപ്പോൾ അതായിരിക്കും കാരണം!



? ശാലീന സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെ മാത്രമെ വിവാഹം കഴിക്കൂ.. എന്നു വാശി പിടിക്കുന്ന സുഹൃത്തിന് എന്തുപദേശമാണ് നായർജിക്കു നൽകാനുള്ളത്?

റോയി ജോർജ്, നെടുന്പായിക്കുളം, കുണ്ടറ.

= അല്പം കാത്തിരിക്കുക, ആവശ്യക്കാരുണ്ടായാൽ ന്ധശാലിന സൗന്ദര്യം’ മേക്കപ്പിട്ടു തരുന്ന ബ്യൂട്ടി പാർലറുകൾ ഉടൻ നാട്ടിലുണ്ടാവും!


? ഈ "പത്രധർമ്മം’ എന്നു പറയുന്നത് പത്രത്തിന്‍റെ പേരു പറഞ്ഞ് പിരിക്കുന്നതാണോ?

ആർ. എം ഇബ്രാഹിം,വെളുത്തൂർ, തൃശൂർ.

= പത്രം നീട്ടിപിടിച്ച് ധർമ്മം വാങ്ങിയാലും മതി.


? എവിടെയും വെള്ളപ്പൊക്കം. പറന്പിലും വീടുകളിലും റോഡിലുമെല്ലാം ഇതാണവസ്ഥ. ഇത് പിണറായി സർക്കാരിന്‍റെ വേനൽക്കാലത്ത് മഴക്കുവേണ്ടി ആകാശത്ത് മരുന്നടിക്കാനുള്ള പദ്ധതിക്കെതിരായ പ്രതിഷേധമാണോ?

എ.വി പ്രകാശൻ, ചെറുപുഴ

= പ്രതിഷേധമല്ല പ്രതിഫലനമായിരിക്കും. അന്നടിച്ച മരുന്നിന്‍റെ കൂടി മഴ ഇപ്പഴായിരിക്കും വന്നത്!


? ഭാര്യ ഭർത്താവിന് ഒരു ബാധയും ശനിയും ആകുന്നത് എപ്പോഴാണ് മാഷേ?

ഒ.പി. അനൂപ്, ഏറ്റുമാനൂർ

= പൂമുഖ വാതിലിൽ പൂന്തിങ്കളായി നിന്ന് മടുക്കുന്പോൾ....


politicalnaircartoons.blogspot.in


? പി.സി ജോർജ് എംഎൽഎക്ക് പോലീസ് സംരക്ഷണമുണ്ട്. അത് അദ്ദേഹത്തിന്‍റെ സുരക്ഷക്കോ അദ്ദേഹത്തിൽ നിന്ന് ജനങ്ങളുടെ സുരക്ഷക്കോ രാജുസാർ?

ഞീഴൂർ പിഡിഎൻ നന്പൂതിരിപ്പാട്, പരിയാരത്തില്ലം

= അതൊക്കെ സമാധാനമുള്ള കാര്യമാണ്. പാവം ആ പോലീസുകാരുടെ സുരക്ഷ ഓർക്കുന്പോഴാണ് പേടിയാകുന്നത്!



? രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയുംസർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരുടെയും ജീവൻ അപകടത്തിലാണെന്ന് ബോളിവുഡ് താരം സെയിഫ് അലി പറഞ്ഞതയി വാർത്ത കണ്ടു. യുവർ കമന്‍റ്?

റോയി ജോർജ്, നെടുന്പായിക്കുളം, കുണ്ടറ.

= അതിയാന്‍റെ പേരിലെങ്കിലും ഒരു ന്ധസെയിഫ്’ ഉണ്ടല്ലോ സമാധാനിക്കാൻ!



? ഡോക്ടറോടു ചോദിക്കുക പോലെ ചോദ്യവും ചോദ്യകർത്താക്കളും താങ്കളുടെ ഭാവനാസൃഷ്ടിയാണെന്ന് ചില അക്ഷരവൈരികൾ പറയുന്നു. ആ പുലിവാല് എങ്ങനെ പരിഹരിക്കാം?

ആർ. എം ഇബ്രാഹിം,വെളുത്തൂർ, തൃശൂർ.

= ഉത്തരത്തിനു പുറമെ ചോദ്യവും ഉണ്ടാക്കുന്നത് അധിക യോഗ്യതയായി കണക്കാക്കി നമുക്കവരോട് ക്ഷമിക്കാവുന്നതേയുള്ളു.



? രാത്രി ഒന്പതിനു ശേഷം കോതമംഗലത്തുനിന്നും അടിമാലിക്കു പോകുന്ന ബസ് ജീവനക്കാർക്ക് ഒരു നിർബന്ധമുണ്ട് - ബസിൽ ആരും നിലക്കടലയുടെ തൊലി ഇടരുത്. കാരണം തൂത്താൽ പോകില്ലത്രേ. എന്നാൽ, കടലവിൽപ്പനക്കാരനെ അവർ വിലക്കുന്നുമില്ല. എന്തുകൊണ്ടാണ് ഇയാളോട് ഇവിടെ കടല വിൽക്കരുതെന്ന് പറയാത്തത്? ഇത് എന്തോന്ന് നിയമമാ സാറേ?

എം.എ. ജോസ് മൊടൂർ

= തോക്ക്, പടക്കം, നിരോധ്... ഇവയൊക്കെ വാങ്ങുന്നിടത്ത് ഉപയോഗിക്കാനാവില്ല ജോസെ.. തല്ക്കാലം നിയമം അനുസരിക്കുക. കടല വാങ്ങി വിട്ടിലെത്തി ഭാര്യക്കും മക്കൾ ക്കുമൊപ്പം കൊറിക്കുക!



? കുട്ടികളുണ്ടാകാത്തവർ തന്‍റെ പറന്പിലെ മാന്പഴം കഴിച്ചാൽ ആണ്‍കുട്ടികൾ ഉണ്ടാകുമെന്നു ഞാൻ അവ കാശപ്പെട്ടാൽ ഗുരുജി എന്ത് മനസ്സിലാക്കും?

ശറഫുദ്ധീൻ പെരുമാളാബാദ്, ദുബൈ

= താങ്കൾ വലിയ തട്ടിപ്പുകാരനും സ്ത്രീവിരുദ്ധനുമായി നാട്ടിൽ പേരെടുക്കും.

politicalnaircartoons.blogspot.in


? പണം അടച്ചാൽ ഒരു ദിവസം ജയിലിൽ ഉണ്ണാനും ഉറങ്ങാനുമുള്ള ന്ധപദ്ധതി’വരുന്നു. എന്താ ചേട്ടാ ഒരു കൈ നോക്കൻ പ്ലാനുണ്ടോ?

രജിത് മുതുവിള, ദേവഗംഗ.തിരുവനന്തപുരം.

= ദിലീപു കിടന്ന സെല്ലും ടിപി പ്രതികൾക്കു കിട്ടുന്ന ന്ധപരിഗണന’ യും തരുമെങ്കിൽ ഓകെ!

? കോണ്‍ഗ്രസ് അധ്യക്ഷൻ രാഹു ൽ ഗാന്ധിക്ക് സ്ത്രീകൾക്ക് സമാനം ഇത്ര കൊതിയൂറുന്ന നുണക്കുഴി സമ്മാനിച്ചത് ആര്... എന്തിനാണാവോ?

സ്വേതആയില്യം, വെങ്ങര, കണ്ണൂർ.

= മുഖം മനസിന്‍റെ കണ്ണാടിയല്ലേ.. എന്തു നുണ പറഞ്ഞാലും അപ്പോൾ രാഹുലിന്‍റെ നുണക്കുഴിയിലതു തെളിയും.രാഷ്ട്രീയത്തിൽ ക്ലച്ചു പിടിക്കാൻ പാടുപെടുന്നതും അതുകൊണ്ടാണ്!

? ദുരിതം വന്നാലും അതിനെ ചിരി പടർത്തുന്ന ട്രോളാക്കി മാറ്റുന്നവരെ കുറിച്ച് നായർജിയുടെ അഭിപ്രായം എന്താണ്?

രാജേഷ് പി തുവ്വൂർ.

= ദുഃഖത്തിലും ചിരി വരുത്തുന്നത് വിദൂഷക ധർമമാണ്. പക്ഷേ മറ്റുള്ളവരുടെ ദുഃഖത്തിലും അനവസരത്തിലുമാകുന്നത് ക്രൂരമാണ്..

? ന്യുമാൻ കോളജിലും മഹാരാജാസ് കോളജിലും കയറാത്താ സാംസ്കാരിക നായക·ാർ മീശയുടെ പുറകെ നടക്കുന്നതു കാണുന്പോൾ ഇവർക്കു മീശ മാത്രമല്ല നട്ടെല്ലും ഇല്ലെന്നു തോന്നുന്നു?

സുധാകരൻ നേതാജീ, ആലപ്പുഴ.

= സാംസ്കരിക തൊഴിലാളികളും മനുഷ്യരാണ്. അവർക്ക് എന്നും താടിയുള്ള അപ്പനെ പേടിയുമാണ്!

? അന്നം പോൽ നടന്നുപോകും, അഭിരാമീ നിന്‍റെ ആരാമമൊന്നു കാണാൻ മോഹമായി എനിക്ക് മോഹമായി.... ഒരു പഴയ സിനിമാപാട്ടിലെ വരികളാണിത്. ഇതിൽ എന്തെങ്കിലും അശ്ലീലമുണ്ടോ?

റോയി ജോർജ്, കുണ്ടറ

= അത്യാവശ്യമാണേൽ വാക്കുകൾ അടർത്തി സ്കാൻ ചെയ്താൽ അശ്ലീലം മാത്രമല്ല, മതനിന്ദ, ഭരണഘടന ലംഘനം എല്ലാം ഈസിയായിട്ട് കണ്ടെത്താം!


politicalnaircartoons.blogspot.in


? പ്രളയബാധിത പ്രദേശങ്ങളിലെ എംഎൽഎ മാർ അവിടങ്ങളിൽ നിന്നു ന്ധമുങ്ങു’ന്നതി ന്‍റെ കാരണം?

മധുസൂദനൻ ടി.എസ്,കൊങ്ങണൂർ, കുന്നംകുളം.

= ന്ധതനിക്കു ശേഷം പ്രളയം. പ്രളയത്തിനു ശേഷം പി ന്നേം താൻ’ എന്നതാണ് രാഷ്ട്രീയക്കാരുടെ ഒരു ചിന്ത....!



? കൊതുകുകൾക്കെതിരെ യുദ്ധം പ്രഖ്യപിച്ച് കണ്ണൂർ ജില്ലയിലെ ഒരു ട്രസ്റ്റ് മുന്നോട്ടു വന്നിരിക്കുന്നു. ന്ധകൊതുകൾക്കെതിരെ എന്‍റെ വീടും... എന്‍റെ നാടും....’ ഈ മുദ്രാവാക്യം കാർട്ടൂണ്‍സ്കോപ്പിലെ രാജുനായരുടെ കൊതുകിന് ബാധകമാണോ?

ഫാസിൽ മുരിങ്ങോളി,കാടാച്ചിറ.

= രോഗം പരത്തുന്ന കൊതുകിനെതിരെയാണ് യുദ്ധം. നർമം വിതയ്ക്കുന്ന കാർട്ടൂണ്‍ സ്കോപ്പിലെ കൊതുകിനെ എല്ലാവർക്കും ന്ധട്രസ്റ്റാ’ണ് !



? മൂട്ട ശല്യം മൂലം എയർ ഇന്ത്യ വിമാന സർവ്വീസ് നിർത്തിവച്ചതായി വാർത്ത. എങ്കിൽ മൂട്ടകൾ കഐസ്ആർടിസിയിൽ ആണെങ്കിൽ എന്തു സംഭവിക്കുമായിരുന്നു ചേട്ടാ?

അശ്വനി, കാരക്കാട്.

= മൂട്ടകൾക്കെല്ലാം സ്ഥിരം നിയമനവും ലഭിച്ച് ശന്പളവും പിന്നെ പെൻഷനും വാങ്ങി സുഖമായി കഴിയാമായിരുന്നു..



? എന്‍റെ നാടായ കണ്ണൂരിന്‍റെ സ്ഥലപ്പേരുകളെല്ലാം കുന്നും മൊട്ടയും കണ്ടിയും ഒക്കെയാണ്. എല്ലാം കുന്നുമായി ബന്ധപ്പെട്ടതാണ്. കുന്നോളം ന·യുള്ള കുന്നിന്‍റെ നാടായ കണ്ണൂരിന്‍റെ ദുഷ്പേര് മാറാൻ മറേണ്ടതാരാണ്

സൈനുദീൻ തൈലക്കണ്ടി, കാട്ടാന്പള്ളി

= ചിലരുടെ രാഷ്ട്രീയ-മത തീവ്രവാദം!

? സാമൂഹിക വിപത്തുകളിൽ നിന്ന് കലാകാരൻ ഒരിക്കലും അകന്നു നിൽക്കരുതെന്നു പറയാൻ കാരണം ?

ശറഫുദ്ധീൻ പെരുമാളാബാദ്, ദുബൈ

= മനുഷ്യരെ ഒന്നിപ്പിക്കുന്നത് കല മാത്രമാണ്!!


politicalnaircartoons.blogspot.in


? ഞാൻ ധാരാളം വെള്ളം കുടിക്കും. ഭർത്താവിനെ വെള്ളം കുടിപ്പിക്കുകയും ചെയ്യും എന്നൊരു ഭാര്യ അഭിമാനപൂർവം പറയുന്നു. - യുവർ കമന്‍റ്

റോയി ജോർജ്, കുണ്ടറ

= കഴുക്കോലുവരെ വെള്ളം പൊങ്ങിയാലും അഭിമാനം പറഞ്ഞിരിക്കരുത്. ഉടൻ ന്ധദുരിതാശ്വാസ ക്യാന്പി’ലെത്തുക!


? തിരുവോണത്തെ മുന്നിൽ കണ്ട് എന്‍റെ ലോട്ടറിക്കടയ്ക്ക് തിരുവോണം ലക്കി സെന്‍റർ എന്ന് ഞാൻ പേരിട്ടു.വരുന്ന തിരുവോണം ബംബറിൽ ഒന്നാം സമ്മാനം എനിക്കു കിട്ടിയാൽ സാറിനെന്തുവേണം...?

പി.ഇ. ആനന്ദൻ, ചെറുപുഴ.

= ഈ ആനന്ദം എല്ലാ വായനക്കാർക്കുമായി പങ്കിടുക!



? പോസ്-മെഷിനില്ലാത്ത

കാലത്ത് റേഷൻ കടയിലൊന്നുമുണ്ടായിരുന്നില്ല. മെഷീൻ വന്നപ്പോൾ റേഷൻ കടയിലെല്ലാമുണ്ട്. പക്ഷേ, നെറ്റില്ല, കോരനു കഞ്ഞി എന്നും കുന്പിളിൽ തന്നെയല്ലേ?

പി.ആർ. ജോസ് ചൊവ്വൂർ.

= എന്നും കുന്പിളു തന്നെ. പക്ഷേ കുന്പിൾ നെറ്റാക്കിയപ്പോൾ വെള്ളവും ചോർന്നു പോയി, ബാക്കി മൂന്നാലു വറ്റു മാത്രം!

politicalnaircartoons.blogspot.in


? മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍വരെയും കഞ്ചാവ് വില്‍പ്പനക്കാരായി കേരളത്തില്‍ കാണപ്പെടുന്നതിന്റെ കാരണമെന്താണ് മാഷേ?

ഒ.പി. അനീഷ്, ഏറ്റുമാനൂര്‍

= സ്വയം തൊഴില്‍ കണ്ടെത്തല്‍ നാം ഒരു 'ലഹരി' യായി കാണുന്നതുകൊണ്ട്!

? പ്രപഞ്ചസൗന്ദര്യം ഉള്ളില്‍ വിടര്‍ത്തും പ്രകാശ ബുല്‍ബുദ ബിന്ദു സ്ത്രീ ഒരു പ്രഭാത നക്ഷത്ര ബിന്ദു' വയലാര്‍ എഴുതിയ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ ഒരു ഗാനശകലമാണിത്. എന്താണ് പ്രകാശബുല്‍ബുദ ബിന്ദു? എല്ലാ സ്ത്രീകളേയും ഇങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയുമോ?

റോയി ജോര്‍ജ്, കുണ്ടറ

= അന്ന് ഇല്ലാതിരുന്ന എല്‍ഇഡി ബള്‍ബിനെക്കുറിച്ചാവും ദീര്‍ഘദൃഷ്ടിയുള്ള വയലാര്‍ എഴുതിയത്. നമുക്കിഷ്ടമുള്ള സ്ത്രീകളെ മാത്രം ആവിധം വിശേഷിപ്പിച്ചാല്‍ മതിയാകും!

? തീവണ്ടിയില്‍ കയറിയാല്‍ പൊള്ളുമോ രാജു നായര്‍ സാബ്?

എ.സി. വര്‍ഗീസ്, പീച്ചാനിക്കാട്.

= യാത്രാ നിരക്കെല്ലാം കൂട്ടി പൊള്ളിക്കാതിരുന്നാല്‍ മതിയായിരുന്നു.

? മുഖം നോക്കിയാല്‍ ആരുടെയും വയസ് നമുക്ക് ഊഹിച്ചെടുക്കാന്‍ പറ്റും. എന്നിട്ടും ചിലര്‍ എന്തിനാണ് അഞ്ചും ആറും വയസ് കുറച്ചു പറയുന്നത് തലൈവ?

കെ. ബാലകൃഷ്ണന്‍ കൊളച്ചേരി.

= മറ്റുള്ളവരുടെ വയസ് ഊഹിക്കു മ്പോള്‍ അഞ്ചും ആറും വയസ് എല്ലാവരും കൂട്ടാറുണ്ട്. അത് അഡ്ജസ്റ്റ് ചെയ്യാനാണ്.


politicalnaircartoons.blogspot.in


? ശാലീന സൗന്ദര്യവും സര്‍പ്പസൗന്ദര്യവും തമ്മിലുള്ള വ്യത്യാസം എന്താണ്?

റോയി ജോര്‍ജ്, കുണ്ടറ

= ഒന്നു സ്‌നേഹിച്ചു നക്കിക്കൊല്ലും മറ്റത് മോഹിപ്പിച്ച് കുത്തിക്കൊല്ലും!

? മുഖ്യമന്ത്രി ചൈനയിലേക്ക് പോകാതെ അമേരിക്കയിലേക്ക് പോകുന്നതെന്താ?

പി.ആര്‍. ജോസ് ചൊവ്വൂര്‍.

= പണച്ചാക്കുകള്‍ പൊക്കിപ്പിടിച്ചുനില്‍ക്കുന്ന കോടീശ്വര ബൂര്‍ഷകളുടെ നടുവിലൂടെ അവരുടെ നാട്ടില്‍ തലയുയര്‍ത്തി നടക്കാനാണ് ഇരട്ടച്ചങ്കനിഷ്ടം!

? കേരളത്തിലെ ജനങ്ങള്‍ മുതിര്‍ന്നവരെ ഏറെ ബഹുമാനിക്കുന്നവരാണ്. പക്ഷേ, കേരളത്തിലെ ചാനലുകളില്‍ ആങ്കറായിവരുന്നവര്‍ അധികവും പെണ്‍കുട്ടികളാണ്. അവര്‍ ചാനല്‍ ചര്‍ച്ചയ്ക്കു നേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയും ക്ഷണിച്ചുവരുത്തി ഭീഷണി സ്വരത്തിലാണ് സംസാരിക്കുന്നത്. കൂടാതെ പ്രായംചെന്ന നേതാക്കളെപ്പോലും പേരുപറഞ്ഞ് വിളിക്കുകയും അച്ഛന്റെയും അച്ഛാച്ചന്റെയും പ്രായമുള്ള നേതാക്കളെയാണ് ഒരുവിധ ബഹുമാനവുമില്ലാതെ പേരെടുത്ത് വിളിച്ച് ഞെട്ടിക്കുന്നത്. ഇത് ആശാസ്യമായ നടപടികളാണോ?

ഗോവിന്ദന്‍ എടച്ചോളി

= പരസ്പര ബഹുമാനമില്ലാതെ എന്റെ അഭിപ്രായം മാത്രമാണു ശരി എന്നു ശഠിക്കുന്ന നമ്മുടെ നാടിന്റെ പൊതു സ്വഭാവമാണ് ടിവി ചര്‍ച്ചകളിലൂടെ വെളിവാകുന്നത്. അതിനു മരുന്നില്ല.-


politicalnaircartoons.blogspot.in


? പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ചേട്ടനെന്ന് ഞാൻ പറഞ്ഞാൽ ?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം

= ആളു പഴഞ്ചനായി... എന്നു മുഖത്തുനോക്കി ഏറ്റവും സുന്ദരമായി പറയുന്നത് ഇങ്ങനെയാണ്!



? എന്നും രാവിലെ ഉറക്കമുണർന്നാൽ ഞാൻ തല അവിടെത്തന്നെ ഉണ്ടോയെന്ന് അറിയാൻ കഴുത്തിന് മുകളിൽ വെറുതെ ഒന്ന് തപ്പി നോക്കുമെന്ന് അന്തരിച്ച മുൻമന്ത്രി എം.വി. രാഘവൻ തന്‍റെ പ്രസംഗത്തിൽ പറയാറുണ്ടായിരുന്നു. ഇന്ന് സമകാലീന സംഭവങ്ങൾ കാണുന്പോൾ നമ്മളും രാവിലെ അങ്ങിനെ തപ്പിനോക്കേണ്ടിവരുമെന്ന് തോന്നുന്നില്ലേ? നായരുടെ കമന്‍റ്.

ഷാജു കണ്ണൂർ

= കോട്ടയത്തുകാർ രാവിലെ ഉറക്കമുണർന്നാൽ മഴവെള്ളത്തിലാണെന്ന ധാരണയിൽ പൊങ്ങിക്കിടക്കാൻ കൈകാലിട്ടടിക്കുകയാണ് പതിവ്!



? ബസിൽ സ്ത്രീകളുടെ സീറ്റ് സ്ത്രീകൾക്ക്. പുരുഷ·ാരുടെ സീറ്റ് പുരുഷ·ാർക്ക്. അപ്പോൾ ഇതൊന്നും എഴുതാത്ത സീറ്റുകൾ ആർക്കാണ് ഗുരുജി?

എ.സി. വർഗീസ്, പീച്ചാനിക്കാട്.

= ആർക്കുമിരിക്കാം.ന്ധജനറൽ’ ക്വോട്ടയാണ്.കൈയൂക്കുള്ളവന് മുൻഗണന.



? മൊബൈൽ ഫോണിൽ ചാറ്റിംഗും നടത്തി ഒളിച്ചോടി പോകുന്ന വീട്ടമ്മമാരും പെണ്‍കുട്ടികളും ഈ നാടിനെ നശിപ്പിക്കുകയല്ലേ നായർജി?

കിലാബുദിൻ, പോളയത്തോട്, കൊല്ലം.

= ചാറ്റിംഗും ചീറ്റിംഗുമായി വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും വഴി തെറ്റിക്കാൻ മടക്കുന്ന ആഭാസ·ാരാണ് നാടു നശിപ്പിക്കുന്നത്!

http://naircartoon.blogspot.com


? ആറുവയസുകാരന്റെ പുറം, ചൂരല്‍കൊണ്ട് അടിച്ചുപൊളിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. അതുമതിയോ രാജുസാര്‍. സര്‍വീസില്‍നിന്നു എടുത്തുകളയുകയല്ലേ അഭികാമ്യം?

ഞീഴൂര്‍ പിഡിഎന്‍ നമ്പൂതിരിപ്പാട് പരിയാരത്തില്ലം, ഞീഴൂര്‍

= അവരെ പോലീസിലേക്ക് മാറ്റി നിയമിച്ചാലും പേരേ!

? കേരള മുഖ്യമന്ത്രി പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയ്ക്ക് പോയെന്ന്. എന്തിനായിരിക്കും?

പി.ടി. കടുത്തുരുത്തി

= സമ്പത്തു കാലത്ത് കാ പത്ത് വച്ചാല്‍... ആപത്ത് കാലത്ത് ഉപകരിക്കും!

? പണ്ട് യുവതിയുവാക്കള്‍ തമ്മില്‍ പഞ്ചാരയടി, പിന്നെ കമന്റടി, ഇപ്പോള്‍ ലൈനടി. ഇനിയും കാലം കഴിയുമ്പോള്‍ എന്ത് അടിയാണ് ബാക്കിയുണ്ടാവുക.

എം.എം. വര്‍ഗീസ് തുരുത്തിശേരി

= ഈ അടികള്‍ തുടരും. കാലം കഴിയുമ്പോള്‍ പഴയ പ്രേമത്തിന്റെ 'കരിമ്പനടി'ച്ച പാടുകള്‍ ഓര്‍ത്തിരിക്കാം.

? കലാകാരന്മാരില്‍ പലരും സ്ത്രീകളോട് ഭയങ്കര സ്‌നേഹത്തില്‍ പെരുമാറുന്നവരായി കാണപ്പെടുന്നത് എന്തുകൊണ്ടാണ് മാഷേ?

ഒ.പി. അനീഷ്

= സ്ത്രീകളുമായി ചേര്‍ന്ന് ധാരാളം കലാസൃഷ്ടികള്‍ക്ക് അപാര സാധ്യതയുണ്ടെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ട്!


? ഒരു പുരുഷന് അണിഞ്ഞൊരുങ്ങാന്‍ പത്തു മിനിട്ട് മതി. എന്നാല്‍ സ്ത്രീകള്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ എത്ര മണിക്കൂറെടുത്താലും മതിയാവാത്തതിന്റെ കാരണമെന്താണ് ഗുരോ?

കെ. ബാലകൃഷ്ണന്‍, കൊളച്ചേരി, കണ്ണൂര്‍

= അവര്‍ക്ക് വെറുതെ ഒരുങ്ങിയാല്‍ പോരല്ലോ. എല്ലാവര്‍ക്കും ഭൂലോകസുന്ദരിമാരാവണം.

? കഷണ്ടി ബുദ്ധിയുടെ ലക്ഷണമാണെന്ന് പറയുന്നതില്‍ വല്ല യാഥാര്‍ഥ്യവുമുണ്ടോ ഗുരോ?

= അസൂയക്കും കഷണ്ടിക്കും മരുന്നില്ലാത്ത കാലത്ത് ബുദ്ധിമുട്ടുള്ളവര്‍ അസൂയ തെരഞ്ഞെടുത്തു. ബുദ്ധിയുള്ള ചിലര്‍ ബാക്കി വന്ന കഷണ്ടിയെടുത്തെന്നു മാത്രം.

? കടല്‍ക്കരയില്‍ കടല്‍ക്കാറ്റേറ്റ് കടലയും കൊറിച്ചുകൊണ്ട് കിന്നാരം പറഞ്ഞിരിക്കുന്ന കാമുകീ-കാമുകന്‍മാരെ ഇപ്പോള്‍ കാണാത്തതിന്റെ രഹസ്യം എന്താണ് ഗുരോ?

= കനത്ത കടല്‍ക്ഷോഭത്തില്‍ അവരെ കടലമ്മ കൊണ്ടുപോയി.

? പണ്ടത്തെ സ്ത്രീകളെ കവി കണ്ണുനീര്‍ത്തുള്ളിയോടുപമിച്ചു. എന്നാല്‍ ഇന്നത്തെ സ്ത്രീകളെ എന്തിനോടുപമിക്കാം -തലൈവാ?

= ചുവന്നുള്ളി മതിയാകും.

? സ്ത്രീകളുടെ വിരലിനെ വെണ്ടയ്ക്കായോട് ഉപമിക്കാമെങ്കില്‍ പുരുഷന്മാരുടെ വിരലിനെ എന്തിനോട് ഉപമിക്കും തലൈവാ?

= പച്ചക്കറി മുഴുവനും കീടനാശിനിയാ.... നമുക്ക് ജൈവ ചെണ്ടക്കോല്‍ മതി,




politicalnaircartoons.blogspot.in


? മരിച്ചുപോയ ഇന്നലെയാണോ ജീവച്ചിരിക്കുന്ന ഇന്നാണോ ജനിക്കാനിരിക്കുന്ന നാളെയാണോ കൂടുതല്‍ സുന്ദരം തലൈവാ?

കെ. ബാലകൃഷ്ണന്‍, കൊളച്ചേരി, കണ്ണൂര്‍.

= ഇന്നാണ് സത്യം. സത്യമാണു സുന്ദരം!

? ഫിഫാ വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന പുറത്തായപ്പോള്‍ ആ ടീമിന്റെ കടുത്ത ആരാധകന്‍ ഒന്നും ചിന്തിക്കാതെ ആറില്‍ ചാടി മരിച്ചു. എന്നാല്‍ ഏറെ ആരാധകരുള്ള ബ്രസീല്‍ പുറത്തായപ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെയൊന്നും സംഭവിക്കാതിരുന്നത്?

സതീശന്‍ മുമ്പള്ളി, കൊറ്റാളി

= ചിന്തിച്ചാല്‍ ദുഃഖിച്ചിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ആരാധകര്‍ തോല്‍ക്കുന്ന ടീമിനെ വിട്ട് ജയിക്കുന്ന ബെല്‍ജിയം, ക്രോയേഷ്യ, ഫ്രാന്‍സ്... ആരാധകരായി ആ ഘോഷം തുടര്‍ന്നു!



? 'അമ്മ' ചിറ്റമ്മയായി. ഇപ്പോഴിതാ ചെറ്റമ്മയുമായി. ഇനിയെന്തു ചെയ്യും നായര്‍ജീ?

പി.ആര്‍ ജോസ്, ചൊവ്വൂര്‍.

= ഇനിയവരെ സൂപ്പര്‍ ഏമാന്മാരുടെ വീട്ടുജോലിക്കായി പറഞ്ഞുവിടുക.

? ഡോക്ടറുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയിട്ടു വേണോ ഇനി മീന്‍ കറിവയ്ക്കാന്‍?

= മീന്‍ തന്നെയാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധനയും വേണ്ടിവരും!

? ടിവിയില്‍ മലയാള താരങ്ങളുടെ ഓരോ ഉല്പന്നത്തിനു വേണ്ടിയുള്ള പരസ്യം കണ്ടാല്‍ ആരെങ്കിലുമതു വാങ്ങുമോ?

= തരികിട സ്വഭാവക്കാരായ അവരുടെ ആഹ്വാനം കേള്‍ക്കുമ്പോള്‍ ഉത്പന്നവും തരികിടയാണെന്ന് സാദാ ജനം കരുതാനിടയുണ്ട്.




politicalnaircartoons.blogspot.in


? രണ്ടു മലയാളികൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ കൂടുതൽപേരും സംസാരിക്കുന്നത് മൂന്നാമതൊരാളുടെ കുറ്റവും കുറവുമായിരിക്കും. മലയാളികൾ എന്താണ് തലൈവാ ഇങ്ങനെ?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി, കണ്ണൂർ

= എല്ലാ മലയാളി മനസിലും ഒരു സൂപ്പർ സ്റ്റാർ ഭാവമുണ്ട്. നമ്മൾ സൂപ്പറാവാനുള്ള എളുപ്പവഴി മറ്റുള്ളവരെ മോശമാക്കുന്നതാണല്ലോ. അതിനുള്ള ഒരു എളിയ ശ്രമമായി കണ്ടാൽ മതി.

?കടകളിൽ ജോലി ചെയ്യുന്നവർക്ക് ഇരിക്കാൻ സീറ്റ് നൽകണമെന്ന് കോടതി ഉത്തരവുപോലെ സർക്കാരാഫീസിലെ ജീവനക്കാർക്ക് കിടന്നുറങ്ങാൻ കിടക്ക നൽകേണ്ടതല്ലേ?

പി.ആർ. ജോസ്, ചൊവ്വൂർ

= സുഖജീവിതത്തിനുവേണ്ട സൗകര്യമൊക്കെ അവർ തന്നെ കണ്ടെത്തിക്കൊള്ളും. അതിനിടയിൽ കേറി ആരും ഒടക്കുണ്ടാക്കാതിരുന്നാൽ മതി.

?ശ്രീകൃഷ്ണജയന്തിക്കുശേഷം ഇക്കുറി പാർട്ടി രാമായണ (കർക്കിടം) മാസവും സമുചിതമായി ആചരിക്കുമെന്ന് വാർത്ത. കഴിഞ്ഞ മാസത്തെ റംസാൻ വ്രതവും പാർട്ടിക്ക് ഏറ്റെടുക്കാമായിരുന്നില്ലേ?

എൻ. ഷാജു, കണ്ണൂർ

= വ്രതം, ഇഫ്ത്താർ പാർട്ടി, കുരിശിന്‍റെ വഴി, ക്രിസ്മസ് തുടങ്ങിയ മതാചാരങ്ങൾ പതിയെ ഏറ്റെടുത്ത് പാർട്ടി നിയന്ത്രണത്തിലാക്കും. അവസാനം സിപിഎം സർവമത മുതലാളി സഹകരണ വിപ്ലവ പ്രസ്ഥാനമായി മാറും.

?കോണ്‍ഗ്രസിന്‍റെ ഒന്നാം നന്പർ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്ന് എ.കെ. ആന്‍റണി. 2,3,4,5 തുടങ്ങിയ ശത്രുക്കളുടെ പേര് വെളിപ്പെടുത്താമോ ജീ?

രജിത് മുതുവിള, ദേവഗംഗ.

= അതെല്ലാം കോണ്‍ഗ്രസിലെ ഓരോ ഗ്രൂപ്പുകളെ സൂചിപ്പിക്കുന്നു.

?ഭൂമിയിൽനിന്ന് ചന്ദ്രനെ കാണണമെങ്കിൽ മുകളിലേക്ക് നോക്കണം. എന്നാൽ ചന്ദ്രനിൽനിന്നും ഭൂമിയെ കാണണമെങ്കിൽ എങ്ങോട്ടു നോക്കണം?

എ.സി. വർഗീസ്, പീച്ചാനിക്കാട്.

= ഇവിടെ നിന്നാൽ മുകളിലാകാശം താഴെ ഭൂമി. ചന്ദ്രനിൽ ചെന്നാൽ ആകാശവും ഭൂമിയും മുകളിൽതന്നെ കാണാം.

politicalnaircartoons.blogspot.in


? അമ്മ പ്രസിഡന്‍റ് മോഹൻലാലിൽനിന്നും സാക്ഷാൽ ദിനേശൻ ചോദിച്ചു വാങ്ങുന്ന വരം എന്തായിരിക്കും.

സ്വേത ആയില്യം, വെങ്ങര, കണ്ണൂർ

= ചോദിച്ചാൽ പോരാ.. മോനെ ദിനേശാ. റിട്ടണായി എഴുതി കൊടുത്താൽ എല്ലാം സവാരി ഗിരിഗിരി ആക്കിത്തരും!

? അമ്മ എന്ന സംഘടന പിരിച്ചുവിട്ടുകൊണ്ട് ചാണകം തളിക്കേണ്ട സമയം അതിക്രമിച്ചില്ലേ ഗുരുവേ?

ഗോവിന്ദൻ എടച്ചോളി, പാനൂർ

= അതിന് അമ്മയ്ക്ക് വിലക്കുണ്ട്...! ചാണകം തളിക്കാനും ഒരു മിനിമം യോഗ്യത വേണമെന്ന് ചാണകം പറയുന്നു!

? സ്ത്രീകളുടെ പ്രായം ചോദിക്കുന്നത് ശരിയല്ല. പക്ഷേ അവരോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റുണ്ടോ? തലൈവ?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി

= അഭിപ്രായത്തിലും പ്രായമുണ്ടല്ലോ, അധികം ചോദിക്കണ്ട, നമ്മൾ വഴി തെറ്റും.

? കാർട്ടൂണ്‍ സ്കോപ്പ് ഇത്ര ജനകീയമായ സ്ഥിതിക്ക് ഒരു പേജ് ഇതിനുവേണ്ടി രാഷ്ട്രദീപികയിൽ കരുതി വയ്ക്കണം. അതുപോലെ സമ്മാനഘടന പരിഷ്കരിക്കണം. കൂടിയ സമ്മാനം ആഴ്ചയിൽ ഒരാളെ തെരഞ്ഞെടുത്ത് അയാളുടെ സൃഷ്ടിക്ക് മുവായിരം രൂപയും 500, 300, 250 ഈ രീതിയിൽ മാറ്റം വരുത്തേണ്ട സമയം ആണിപ്പോൾ. എന്ന് ഞാൻ പറഞ്ഞാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ?

എം.എം. വർഗീസ് തുരുത്തിശേരി.

= കേൾക്കാൻ ഒരു സുഖമുണ്ടാകും. എല്ലാവരുടെ ബാങ്ക് അക്കൗണ്ടിൽ മോദി 15 ലക്ഷമിടുന്നതുപോലെ ഇതും സംഭവിക്കട്ടെയെന്ന് ആശംസിക്കാം.


politicalnaircartoons.blogspot.in


? കേരളത്തിലെ എൻഡിഎ മുന്നണിയിലുള്ള എല്ലാ കക്ഷികൾക്കും അപ്പകഷണം വാഗ്ദാനം ചെയ്താണ് ബിജെപി കൂടെ കൂട്ടിയത്. എന്നാൽ, മധുരം നല്കിയത് ബിഡിജഐസിനു മാത്രം. മറ്റുള്ളവരെ സ്വപ്നം കാണാൻ വിട്ടിരിക്കുകയാണ്. ഇത് മുന്നണി മര്യാദയുടെ ലംഘനമല്ലേ ഗുരുവേ?

ഗോവിന്ദൻ എടച്ചോളി, പാനൂർ

= അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റണ്ടേ! തല്ക്കാലം മര്യാദക്കാർ ന്ധകുഴി എണ്ണി’ യിരിക്കുക!



? തിരുവനന്തപുരത്ത് വലതുകാലിന് പകരം ഇടതു കാലിന് അതും സ്വകാര്യ ആശുപത്രിയിൽ കാല് മാറി ശാസ്ത്രക്രിയ നടത്തിയെന്ന്!? ഇടതും വലതും നോക്കാതെ ഇതിനാരു ഉത്തരം?

വടക്കേതിൽ വിനോദ് കുമാർ നറുകര, മലപ്പുറം.

= പിണറായി ഭരണം വന്നതിൽ പിന്നെ എല്ലാം ഇടത്തോട്ടാണ്. എല്ലാ രംഗത്തും ഇടതിനാണ് മുന്തിയ പരിഗണന കൊടുക്കുന്നത്!



? എന്‍റെ ഓർമ ശരിയാണെങ്കിൽ കാർട്ടൂണ്‍ സ്കോപ്പിലേക്ക് ഒരു ദിവസം 101 കത്തുകൾ ഞാൻ അയച്ചിരുന്നു. അത് സ്കോപ്പിലെ റിക്കാർഡ് ആണല്ലോ. അതുകൊണ്ട് എന്നെ ആദരിക്കുന്നത് എവിടെ വച്ചാണ്?

എം.എ. വർഗീസ്, തുരുത്തിശേരി

= ശരിയാണ്. ഒരുദിവസം വർഗീസിന്‍റെ 100 പോസ്റ്റ്കാർഡും ഒരു ഇൻലൻഡ് ഒന്നിച്ചു കിട്ടിയപ്പോൾ ഞെട്ടിപ്പോയി. അതന്ന് റെക്കാർഡായിരുന്നു. ഒരു ദിവസം 501 കത്തയച്ച് പി.റ്റി ജയൻ റെക്കാർഡു തിരുത്തി. ഇപ്പോൾ 1001 കത്ത് അയച്ച രജിത് മുതുവിളയുടെ പേരിലാണ് റെക്കാർഡ്. എല്ലാവരേയും ആദരിക്കുന്ന ദിവസം വരും കാത്തിരിക്കുക.


? എത്രപറഞ്ഞാലും തീരത്തകാര്യങ്ങൾ സ്ത്രീകൾക്കാണോ പുരുഷ·ാർക്കാണോ കൂടുതൽ ഉള്ളത്?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി.

= കാമുകീകാമുക·ാർക്ക്....

politicalnaircartoons.blogspot.in


? താരസംഘടനയുടെ നാമം ന്ധഅമ്മ’യാണെങ്കിൽ ഇതിന്‍റെ നേതൃസ്ഥാനം ഒരു സ്ത്രീതാരത്തിനു നൽകുന്നതല്ലേ ഉചിതം?

= അതിന് അമ്മമാർക്ക് ആണ്‍മക്കളോടാണല്ലോ കൂടുതൽ ഇഷ്ടം.അല്ലെങ്കിൽ പൊന്നമ്മ ചേച്ചിയോടോ ലളിതചേച്ചിയോടോ ചോദിച്ചുനോക്ക്!

? മത്സ്യത്തിൽ അമോണിയ, വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയ, പച്ചക്കറികളിൽ വിവിധയിനം കീടനാശിനികൾ. ഇങ്ങനെ സർവ്വത്ര മായം കലർന്ന ഭക്ഷ്യവസ്തുക്കൾ നാടുവാഴുന്ന കാലത്ത് മായമില്ലാത്ത ഒന്നിന്‍റെ പേരു പറയാമോ?

= അമ്മൂമ്മയുടെ ചുക്കുകാപ്പി

? കേന്ദ്രറെയിൽവേയുടെ കൊച്ചുവേളി ഇനി വലിയ വേളിയാകുമോ?

= തമിഴ്നാട്ടിലേക്ക് വേളി കഴിച്ചു വിട്ടാൽ അവരു പൊന്നുപോലെ നോക്കും.

? മുൻകാലങ്ങളിലെ അടുക്കള ഇപ്പോൾ കിച്ചനായി. കിച്ചനിലെ പ്രധാന പാചകം ചിക്കനും. ഇതെന്തൂട്ടാ ഇങ്ങനെ?

= അതുതിന്ന് തിന്ന് ചെക്ക·ാരൊക്കെ ന്ധചിക്കനാ’ യി!


? ഉപ്പും മുളകും എന്ന വിനോദ പരിപാടിയുടെ സംവിധായകൻ തന്നോടു മോശമായി പെരുമാറിയെന്ന് നടി നിഷാ സാരംഗ്.ഇനി ഉപ്പും മുളകും എന്നു വേണോ നായർ ജീ?

രജിത് മുതുവിള, ദേവഗംഗ,തിരുവനന്തപുരം.

= ഉപ്പിലും മുളകിലുമെല്ലാംന്ധകീടനാശിനി’ പ്രതീക്ഷിക്കണം!


? കേരളത്തിലെ ക്രിമിനലുകളെ ന·യുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവന്ന് നാടിന്േ‍റയും ജനങ്ങളുടെയും ക്ഷേമത്തിനുപയോഗിക്കാൻ പല പദ്ധതികളും പിണറായി സർ ക്കാർ നടപ്പാക്കാൻ പോ കുന്നു എന്നറിഞ്ഞു. നല്ല കാര്യം. പക്ഷേ ആദ്യം വേണ്ടത് പോലീസിനെ യും മറ്റു സർക്കാർ ജീവനക്കാരേയും നിലയ്ക്കു നിർത്തുകയല്ലേ?

ഗോവിന്ദൻ എടച്ചോളി, പാനൂർ.

= ക്രിമിനലുകൾ ഇങ്ങോട്ടു വന്നില്ലേൽ നാം അങ്ങോട്ടു ചെല്ലുന്നതിന്‍റെ ഭാഗമാണ്, പോലീസുകാർ ക്രിമിനലാകുന്നത്!


? സ്വയം പുകഴ്ത്തിപ്പറഞ്ഞ് ജനങ്ങളുടെ പ്രീതി സന്പാദിക്കാൻ വളരെ പാടുപെടുന്ന വാർഡ് മെന്പറുടെ പൊള്ളത്തരങ്ങൾ ഇനി എത്രനാൾ സഹിക്കേണ്ടിവരും?

വി.കെ വിജയൻ, കാരക്കൽ, പട്ടണക്കാട്.

= ഇത്.... സെൽഫി കാലമാണ്. തന്നത്താൻ പൊങ്ങുന്നവനെ എല്ലാവരും എടുത്തുപൊക്കുന്നകാലം.സഹിക്കുക.

politicalnaircartoons.blogspot.in


? സ്വന്തം മണ്ഡലമായ കൊല്ലത്ത് നിന്നും അടുത്ത കാലത്തൊന്നും നല്ല വാക്ക് കേട്ടിട്ടില്ലെന്ന് നടൻ മുകേഷ് പറയുന്നത് എന്തുകൊണ്ടാണ് നായർ ജീ?

ഹുസൈൻ പൂക്കാട്ടിരി, മലപ്പുറം

= അടുത്തകാലത്താണല്ലോ എംഎൽഎ ആയത്. പിന്നെ വോട്ടുചെയ്ത മണ്ട·ാരെ തിരിഞ്ഞുനോക്കിയിട്ടില്ലല്ലോ. കൊടുത്താൽ കൊല്ലത്തും കിട്ടും...!


? കോണ്‍ഗ്രസിന്‍റെ മതേതരത്വവും സിപിഎമ്മിന്‍റെ മതനിരപേക്ഷതയും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ നായർജീ?

വി.ജി മണി പിള്ള, നോർത്ത് പറവൂർ

= രണ്ടുകൂട്ടരുടേതും മതപ്രീണനം മാത്രമാണ്...! എന്നാൽ സിപിഎമ്മിന് ഇടയ്ക്ക് അടികിട്ടുന്പോൾ മതേതരത്വം വരാറുണ്ട്!


? മീൻ വാങ്ങാമെന്നു വച്ചാൽ മീനിൽ വിഷം. ചിക്കൻ വാങ്ങാനാവില്ല അതിലും മായം. പിന്നെ പച്ചക്കറിയിലേക്കു തിരിഞ്ഞാൽ അതിൽ മൊത്തം വിഷമയം. പിന്നെ എന്തുണ്ടു നായർജീ ധൈര്യമായി കഴിക്കാൻ പറ്റിയത്?

രാജേഷ് പി തുവ്വൂർ

= മനുഷ്യൻ നന്നാവുന്നില്ലെങ്കിൽ അവനവന് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്തു ഭക്ഷിക്കാൻ പഠിക്കേണ്ടിവരും.


? കേരളത്തിൽ നിന്നൊരു ലോകാത്ഭുതം തെരഞ്ഞെടുക്കാനുള്ള അവസരം താങ്കൾക്കു ലഭിച്ചാൽ താങ്കൾ തെരഞ്ഞെടുക്കുന്നത് എന്തായിരിക്കും ഗുരോ?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി.

= സംശയമുണ്ടോ..പാലായിലെ നമ്മുടെ മാണിസാറ്!!!!


politicalnaircartoons.blogspot.in


? പിതാവ് പുത്രനെ കൊല്ലുന്നു. പുത്രന്‍ പിതാവിനെ വെട്ടിക്കൊല്ലുന്നു. ജനിച്ചു വീണ കുഞ്ഞിനെ മാതാവ് ഞെക്കിക്കൊല്ലുന്നു. മാതാവിനെയും മുത്തശ്ശിയേയും പുത്രി വിഷം കൊടുത്തു കൊല്ലുന്നു. മലയാള ദിനപത്രം തുറന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മാത്രം കാണുന്ന കേരളത്തില്‍ മകനു വേണ്ടി ഈ വയസുകാലത്ത് മാണിസാര്‍ കാണിക്കുന്ന സ്‌നേഹം കാണുമ്പോള്‍ അദ്ദേഹത്തെ നമിക്കാന്‍ തോന്നുന്നു. ഗുരുജിക്ക് എന്തു തോന്നുന്നു?

പി.പി മാധവന്‍നായര്‍, തിരുനക്കര, കോട്ടയം

= അതിലൊരു സ്വാര്‍ത്ഥത കാണാം, എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കര്‍ഹതപ്പെട്ട സ്ഥാനം വേണ്ടെന്നു വച്ച് അന്യന് (മാണിപുത്രനു) നല്‍കിയ 'ഉമ്മന്റെ ത്യാഗ'ത്തിന്റെ മുന്നില്‍ ഇതൊക്കെ എന്ത്......!

? 'സ്ത്രീകളുടെ അന്തസിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലെ സ്ത്രീകള്‍ക്ക് രാത്രി ജോലി പാടുള്ളൂ' എന്നതാണ് കേരളാ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് പുതിയ നിയമം പറയുന്നത്. അതെങ്ങനെയാ രാജുനായര്‍?

ശറഫുദ്ദീന്‍ പെരുമാളാബാദ്,ദുബൈ. 00971 556565893

= അന്തസും അഭിമാനവും എന്തൊക്കെ എവിടെവരെയാണെന്ന് സ്ത്രീകള്‍ തീരുമാനിക്കും.

? വര്‍ഷങ്ങളുടെ പഴക്കമുള്ള കാര്‍ട്ടൂണ്‍സ്‌കോപ്പ് എന്തുകൊണ്ട് സ്വന്തമായി ഒരു 'ആപ്പ്' നെക്കുറിച്ച് ചിന്തിക്കാത്തത്?

= ആപ്പു വയ്ക്കാത്ത സ്‌കോപ്പിനോട് സ്‌നേഹമുള്ള ഒരു ടെക്‌നീഷനെ കാത്തിരിക്കുകയാണ്...

? വിവാദ പ്രസ്താവന കൊണ്ട് കുപ്രസിദ്ധി നേടിയ കോണ്‍ഗ്രസിന് വിവാദം താങ്ങാനുള്ള ശേഷി ഇല്ലാത്തത് എന്തുകൊണ്ടണ്?

= പഴയ തറവാട് ക്ഷയിച്ചു. ഇപ്പോള്‍ മഴ വരുമ്പോള്‍ ഓടിക്കയറുന്ന ഒരു വെയിറ്റിംഗ് ഷെഡായി കേരളത്തിലെ കോണ്‍ഗ്രസ്.

? കെ. കരുണാകരന് എന്നും ശത്രുക്കള്‍ സ്വന്തം പാളയത്തില്‍ നിന്നായിരുന്നു എന്ന് മകന്‍ മുരളീധരന്‍ പറഞ്ഞതിന്റെ പൊരുളെ ന്തായിരിക്കും?

= പഴയൊരു ശത്രുവിന്റെ കുറ്റസമ്മതം!

? ചിലരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നു പറയാന്‍ കാരണം?

= അവന്റെ മടിശീല, അവളുടെ സൗന്ദര്യം....കണ്ടിട്ട്.



politicalnaircartoons.blogspot.in


? ലോക്സഭയിലെ എംപി മാർക്ക് ഒരു ദിവസം ഇനി ചോദിക്കാവുന്നത് പരമാവധി അഞ്ചു ചോദ്യം. ബാക്കി ചോദ്യങ്ങളുണ്ടെങ്കിൽ എംപിമാരോട് കാർട്ടൂണ്‍ സ്കോപ്പിൽ അയക്കാൻ പറയട്ടെ ചേട്ടാ?

രജിത് മുതുവിള, ദേവഗംഗ,തിരുവനന്തപുരം.

= ആവാം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ തുല്യനീതി ഇവിടെ ഉറപ്പാണ്. പിന്നെ എംപി ഫണ്ട് ഇതിലെയൊക്കെ ഒന്നു ന്ധമിന്നിച്ചേ’ക്കണം!


? തമിഴ്നാട്ടിലെ ഒരു സ്കൂളിൽ അധ്യാപകനെ സ്ഥലം മാറിപോകാൻ കുട്ടികളും രക്ഷിതാക്കളും അനുവദിക്കാതെ തടഞ്ഞെന്ന്..... കേരളത്തിലായിരുന്നെങ്കിലോ?

അന്പളി ജയൻ, കടുത്തുരുത്തി.

= മര്യാദയ്ക്ക് പിള്ളേരെ ഇതൊക്കെ പഠിപ്പിച്ചിട്ട് ഇവിടന്ന് പോയാൽ മതി.....! എന്നൊക്കെ ഇവിടെയും പറയാറുണ്ടല്ലോ!


? കുടമുല്ലയും കുടവയറും തമ്മിലുള്ള വ്യത്യാസമെന്താണ് തലൈവ?

രാജേഷ് പി. തൂവൂർ.

= കുട മുല്ലയും, കുടം വയറുമാണ്... അവ തമ്മിൽ ബന്ധമില്ല.


? സിപിഎമ്മിന് കേരളത്തിൽ തുടർ ഭരണ സാധ്യത പി.കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസിലെ കെളവൻപടയും ചേർന്ന് ഒരുക്കുകയാണോ?

പി.പി അഷറഫ്, ഇരിക്കൂർ.

= ആരു ഭരിച്ചാലും എല്ലാ മുന്നണിയിലേയും വൻതോക്കുകൾ സുരക്ഷിതരാണ് ഒറ്റക്കെട്ടാണ് അതിനാൽ സംതൃപ്തരുമാണ്!


? പണ്ടൊക്കെ വീടുകളിൽ പെണ്ണുങ്ങൾ പുര നിറഞ്ഞു നിൽക്കുമായിരുന്നു. എന്നാൽ ഇന്ന് ആണുങ്ങളാണല്ലോ പുര നിറഞ്ഞുനിൽക്കുന്നത്. ഇതിന്‍റെ രഹസ്യം എന്താ നായരേ?

എം.എ.ജോസ്, മൊടൂർ, ഉൗന്നുകൽ

= സ്ത്രീശക്തിയും ശാക്തീകരണവുമൊക്കെ വന്നതോടെ പെണ്ണുങ്ങൾ രക്ഷപ്പെട്ടു. ഇനി യുവാക്കൾക്കു രക്ഷപ്പെടാൻ എന്തെങ്കിലും ചലഞ്ച് മോദി കൊണ്ടുവരണം.


? പൊട്ടിച്ചിരി- പുഞ്ചിരി- കള്ളച്ചിരി- പരിഹാസച്ചിരി - ഇതിൽ ഏതു ചിരിയാണ് ആരോഗ്യത്തിന് നല്ലത്... തലൈവ?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി,കണ്ണൂർ.

= ചിരി ഏതായാലും കുഴപ്പമില്ല. പക്ഷേ സമയവും സന്ദർഭവും എതിരാളിയുടെ ആരോഗ്യവും നോക്കി വേണം ചിരിക്കാൻ!


? അക്ഷയത്രിദീയ നാളിൽ മൂന്നു സ്വർണമാലകളെങ്കിലും വാങ്ങുന്നവർക്കേ ഐശ്വരമുണ്ടാകൂ എന്ന് സ്വർണവ്യാപാരികൾ പ്രഖ്യാപിച്ചാൽ ജനങ്ങളുടെ പ്രതികരണമെന്തായിരിക്കും നായർജി?

പി.ആർ. ജോസ് ചൊവ്വൂർ.

= അക്ഷയത്രിദീയ നാളിൽ സ്വർണം വാങ്ങിയാൽ കഷ്ടകാലം മോഷ്ടിച്ചാൽ ഐശ്വര്യം, എന്ന് ഓൾകേരള തസ്കര സംഘം നേതാവിനെക്കൊണ്ട് പ്രസ്താവന ഇറക്കിക്കണം.

politicalnaircartoons.blogspot.in


? ജനാധിപത്യ ബോധമോ, സ്ത്രീ സൗഹൃദമോ ഇല്ലാത്ത കേരളത്തിലെ ഒരു സംഘടനയുടെ പേരു പറയാമോ?

ശറാഫുദ്ദീന്‍ പെരുമാളാബാദ്, ദുബൈ.

= ഇതു രണ്ടും ഉണ്ടെന്ന് ഉറപ്പു പറയാവുന്ന ഒരു സംഘടനയും കേരളത്തിലുള്ളതായി എനിക്കറിയില്ല.

? ജനങ്ങളുടെ മനഃസമാധാനവും പോലീസിന്റെ ക്രമസമാധാനവും ഏകോപിപ്പിക്കുവാന്‍ പുതിയ ഫോര്‍മുല താങ്കളുടെ മനസില്‍ തോന്നുന്നുണ്ടോ?

ആര്‍.എം. ഇബ്രാഹിം വെളുത്തൂര്‍.

= അതിനിവിടെ ആദ്യം ഒരു ജനമൈത്രി സര്‍ക്കാരുണ്ടാവണം!

? ജീവിതകാലം മുഴുവന്‍ കഷ്ടപ്പാടും ത്യാഗവും അനുഷ്ഠിച്ച രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടിയിലുള്ളപ്പോള്‍, ഇന്നലെ വന്ന ശോഭനാ ജോര്‍ജിന് പദവികൊടുത്ത സിപിഎമ്മിനെക്കുറിച്ച് താങ്കള്‍ക്കുള്ള അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു?

രവി ടി.കെ, വരാപ്പുഴ.

= കഷ്ടപ്പാടും ത്യാഗവും ശീലമായാല്‍ പിന്നെ അവര്‍ ഒന്നും കിട്ടിയില്ലെങ്കിലും സന്തോഷത്തോടെ കഴിഞ്ഞോളും. അവസാരവാദികള്‍ക്ക് അപ്പക്കഷണമിട്ടു കൊടുത്താല്‍ അത്തരക്കാരെ ആകര്‍ഷിക്കാം. ആദര്‍ശമല്ലാ അധികാരമാണ് ലക്ഷ്യം എന്നു വരുമ്പോള്‍ അതില്‍ തെറ്റുപറയാനാവില്ല..

? ആരേയും ആശ്രയിക്കാതെ സ്വയം ഇരതേടുന്നവരാണല്ലോ തെരുവുപട്ടികള്‍. അതിന്റെ അഹങ്കാരവും അതിനുണ്ട്. ആരേയും ആക്രമിക്കാനുള്ള അധികാരം ഇക്കൂട്ടര്‍ക്ക് നിയമപരമായിത്തന്നെ കിട്ടിയിട്ടുണ്ട്. അതാണല്ലോ മനുഷ്യനെ കൊന്നാലും പട്ടിയെ കൊല്ലരുതെന്ന് പറയുന്നത്. കണക്കിലധികമുള്ള പശുക്കളെ കൂട്ടത്തോടെ കൊല്ലാന്‍ ന്യൂസിലന്‍ഡുകാര്‍ തീരുമാനിച്ചിട്ടുണ്ടത്രേ. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ നായസ്വര്‍ഗ്ഗം എന്നല്ലാതെ എന്തു പറയാന്‍..?

ദാമോദരന്‍നായര്‍ നടേരി, കൊയിലാണ്ടി

= നായകള്‍ സംസ്ഥാനത്ത് അതിന്റെ സ്വാധീനം നല്ലരീതിയില്‍ ഉറപ്പിച്ചിട്ടുണ്ട്. ഇനി സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരമായി 'ഡോഗ്‌സ് ഓണ്‍ കണ്ട്രി' എന്ന വിജ്ഞാപനം വന്നാല്‍ മാത്രം മതി! കെ.എം സുബ്രഹ്മണ്യം

? നല്ലൊരു ദാമ്പത്യജീവിതത്തിന് ഭാര്യ ഒരു മന്ത്രിയാണോ ഒന്നും മിണ്ടാത്ത ഭാര്യയാണോ സാബ് വേണ്ടത്?

ഫറോക്ക്, കോഴിക്കോട്.

= ഭാര്യ ഏതു വകുപ്പാണേലും വെറുതെ ഒരു ഭര്‍ത്താവായാല്‍ പ്രശ്‌നം തീര്‍ന്നു.

? ട്രെയിന്‍ ആകാശത്തുകൂടി പോകുമോ എന്ന ചോദ്യം കേരളാമുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി ചോദിക്കാന്‍ കാരണം എന്താണ്?

= ഊരിപ്പിടിച്ച വടിവാളിനു നടുവിലൂടെ നെഞ്ചുവിരിച്ചു നടന്നു പോയ ഇരട്ടച്ചങ്കനെക്കുറിച്ച് കേന്ദ്രമന്ത്രിയും കേട്ടിരിക്കുന്നു. മുഖ്യനാശാന്റെ ഒരു വീരകൃത്യം കാണാനായി ചോദിച്ചതാണ്.

? ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള ചെറുരാജ്യങ്ങള്‍ പോലും ലോകകപ്പില്‍ പങ്കാളികളാകുമ്പോള്‍ നൂറുകോടിയിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യം വെറും കാഴ്ചക്കാരാവുന്നത് നാണക്കേടല്ലേ സാബ്?

= നൂറുകോടിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്. ചുണയുണ്ടേല്‍ കബഡി കളിക്കാന്‍ വാ.....


politicalnaircartoons.blogspot.in


? ഇപ്പോഴത്തെ ആനുകാലിക പ്രശ്‌നങ്ങളെയെല്ലാം കോര്‍ത്തിണക്കി ഞാനൊരു കഥയെഴുതയിട്ടുണ്ട്. അതിന് ഉചിതമായൊരു പേര് നായര്‍സാബിനു നിര്‍ദ്ദേശിക്കാ മോ?

കടുത്തുരുത്തിയില്‍ നിന്നും പി.ടി. ജയന്‍.

= ഒരു 'ഉടായിപ്പു'കഥ!

? വടക്കാഞ്ചേരിയില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിന്ന ജുഡീഷല്‍ മജിസ്‌ട്രേട്ടിന്റെ കാലില്‍ പമ്പു ചുറ്റി. കോടതി നടപടികള്‍ മുടങ്ങി. ഇതു പത്ര വാര്‍ത്ത. പക്ഷേ ഈ പാമ്പ് കാലില്‍ ചുറ്റുക മാത്രമെ ചെയ്തുള്ളു, കടിച്ചില്ല. ഈ പാമ്പിന്റെ ഉദ്ദേശ്യം എന്താണെന്ന് പറയാമോ സാബ്?

തറയില്‍ തമ്പി, പെരുവ.

= പാമ്പ് ഈ കേസുകെട്ട് വിധി പറയാന്‍ അവധിക്കു വച്ചാതായിരിക്കും. മജിസ്‌ട്രേട്ട് സൂക്ഷിക്കുക..!!!

? എന്റെ സ്ഥലത്ത് പാമ്പ്.പരിസര പ്രദേശത്ത് ബോംബ്. പണിയുള്ള പമ്പില്‍ ബോംബ് ഭീഷണി. നാടുവിട്ടാലോ നായരേ?

സൈനുദ്ദീന്‍ തൈലക്കണ്ടി, കാട്ടാമ്പള്ളി.

= നാടോടുമ്പോള്‍ നടുവെ ഓടുക... അതേയുള്ളു ഒരു പരിഹാരം.

? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കള്ളപ്പണം വീതിച്ചു നല്‍കുമെന്നു പറഞ്ഞ പ്രധാനമന്ത്രി അടുത്ത തെരഞ്ഞെടുപ്പിന് എന്താണവോ തരാന്‍ ഉദ്ദേശിക്കുന്നത്?

പി.ആര്‍. ജോസ്, ചൊവ്വൂര്‍

= അന്നു പറഞ്ഞ കള്ളപ്പണത്തിനു പുറമെ മല്യ, നീരവ് മോദി തുടങ്ങിയവരുടെ സ്വത്ത്, ബാങ്കുകളിലെ കിട്ടാക്കടം എല്ലാം ഉരുട്ടി അക്കൗണ്ടില്‍ ഇട്ടുതരും!

? ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. അതിനെക്കാള്‍ നല്ലത് ഹര്‍ത്താല്‍ ഒഴിവാക്കുന്നതല്ലേ നായര്‍ജി?

രജിത് മുതുവിള, ദേവഗംഗ.

= ഒറ്റയടിക്കു പറ്റില്ല. യുഡിഎഫ് മദ്യം ഒഴിവാക്കുന്നതു പോലെ 'ഘട്ടം ഘട്ടമായി' മാത്രമെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ഒഴിവാക്കൂ!

? സിനിമാ താരസംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്തതുമായി പൊട്ടിത്തെറി നടക്കുകയാണല്ലോ. ഒരു പിളര്‍പ്പിനു സാധ്യതയുണ്ടോ...?

ഹുസൈന്‍ പൂക്കാട്ടിരി, മലപ്പുറം

= എല്ലാം അഞ്ചാറ് പൊട്ടി'ത്തെറി' യില്‍ അവസാനിക്കും.

? അല്ല നായര്‍ജീ, മീനിലെ വിഷം അറിയുന്നതിനായി ഇറക്കിയ സാധനം നമുക്ക് മീന്‍ കടയില്‍ നിന്നു കിട്ടുമോ അതോ പുറത്തു നിന്നു വാങ്ങണോ? ഇനി വാങ്ങുമ്പോള്‍ അത് ഒറിജിനലോ, ഡൂപ്ലിക്കേറ്റോ എന്നറിയാന്‍ എന്താണു മാര്‍ഗ്ഗം?

രാജേഷ് പി തൂവ്വൂര്‍, മലപ്പുറം.

= മീന്‍ കടയില്‍ കിട്ടുന്ന വിഷപരിശോധന സാധനം അവിടത്തെ മീനിനു സ്യൂട്ടാവുന്ന ഒന്നായിരിക്കും. അതിനാല്‍ നമ്മള്‍ ഒറിജിനല്‍ സാധനം വാങ്ങി പോകണം..!


politicalnaircartoons.blogspot.in


? എഡിജിപിയുടെ പട്ടിയെ കുളിപ്പിക്കാനും അച്ചിമാരുടെ അടിവസ്ത്രം കഴുകാനും അവളുമാരെ കുളിപ്പിക്കാനും മറ്റും പാവം പോലീസുകാര്‍. സാക്ഷരകേരളം ഇത്ര തരംതാഴ്ന്നു പോയല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നു.

കടുത്തുരുത്തിയില്‍ നിന്നും പി.ടി. ജയന്‍.

= എന്തുചെയ്യാം 'മേലധകാരികള്‍ക്ക് ദാസ്യപ്പണി, നാട്ടകാരോട് കൊലവിളി' എന്നതാണ് ഇന്നത്തെ പോലീസ് നയം!

? ഏമാന്റെ നായ ഛര്‍ദിച്ചാല്‍ തുടയ്ക്കാന്‍ പോലീസ് ദാസന്‍- ഇ ത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഐപിഎസ് പവറുള്ള രണ്‍ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകള്‍ കാച്ചുന്ന സുരേഷ് ഗോപി ചിത്രങ്ങളാണ് ഓര്‍മമ്മവരിക. താങ്കള്‍ക്കോ?

വടക്കേതില്‍ വിനോദ്കുമാര്‍,നറുകര, മലപ്പുറം.

= പറഞ്ഞിട്ടെന്തുകാര്യം എഎംഎംഎ യുടെ സിനിമാ വിഷയത്തില്‍ ഈ തീപ്പൊരി രണ്‍ജി പണിക്കരും സുരേഷ്‌ഗോപിയും വാലുംചുരുട്ടി മാളത്തിലൊളിച്ചല്ലോ..!!!

? പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ വീട്ടുജോലിക്ക് ആളെ കിട്ടുമോ നായര്‍ജീ?

പി.ആര്‍ ജോസ്, ചൊവ്വൂര്‍.

= ഏമാന്മാര്‍ക്കു കിട്ടും. അല്ലാത്തവര്‍ ചെന്നാല്‍ പടമാക്കിത്തരും. ഭാഗ്യമുണ്ടേല്‍ വീട്ടുകാര്‍ക്ക് പത്തുലക്ഷവും ഒരു സര്‍ക്കാര്‍ ജോലിയും കിട്ടാം.

? ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചു. കാരണം പിരിവു നടത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക കാരണം ഒന്നും വേണ്ടല്ലോ! പിന്നെ ഏതെങ്കിലും മുന്നണിയില്‍ ഇടിച്ചു കയറാനായാല്‍ ജയിച്ച് എംഎല്‍എയും ഒത്താല്‍ മന്ത്രിയുമാകാം. എങ്ങനെയുണ്ട് പ്ലാന്‍ രാജുസാര്‍?

ഞീഴൂര്‍ പിഡിഎന്‍ നമ്പൂതിരിപ്പാട്, പരിയാരത്തില്ലം

= എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! രാഷ്ട്രീയത്തില്‍ വൃത്തികെട്ട കളിയിറക്കി വിജയിക്കാനും ഒരു കഴിവു വേണം പാര്‍ട്ടിയുണ്ടാക്കും മുമ്പ് മാണിസാറിന്റടുത്ത് ഒരു ട്യൂഷന്‍ എടുക്കുന്നത് നല്ലതാണ്.

? നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കാര്‍ട്ടൂണ്‍സ്‌കോപ്പ് ആര്‍ക്ക് ഒപ്പമാണ്?

കെ.കെ സുമേഷ്,കൊക്കാലെ.

= നടിയോടൊപ്പം. നാം എപ്പോഴും നീതിക്കും ബലഹീനര്‍ക്കും ഒപ്പമാണല്ലോ!

politicalnaircartoons.blogspot.in


? എനിക്കു കാലനിൽനിന്ന് വധഭീഷണിയുണ്ട്. സുരക്ഷയ്ക്ക് പോലീസിനെ കിട്ടുമോ രാജുസാർ?

ഞീഴൂർ പി.ഡി.എൻ.നന്പൂതിരിപ്പാട്, പരിയാരത്തില്ലം, കടുത്തുരുത്തി

= തമ്മിൽ ഭേദം ന്ധകാലനാ’ ണ്!



? അർജന്‍റീന തോറ്റെന്നും പറഞ്ഞ് ഒരുത്തൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന്. നാട്ടുകാർക്കും വീട്ടുകാർക്കും ഗുണമില്ലാത്ത ഇവനൊക്കെ ചാകുന്നതല്ലേ നല്ലത്?

കടുത്തുരുത്തിയിൽനിന്നു പി.ടി.ജയൻ

= ഫാൻസുകാരുടെ പൊതു സ്വഭാവമതാണ്. സ്വന്തമായി ചിന്തിക്കാനുള്ള ബുദ്ധിയോ വിവേകമോയില്ലാത്ത പാവം കോവർ കഴുതകൾ!!



? നമ്മൾ സാധാരണക്കാരോ പാവങ്ങളോ ഒരു ചെറിയ തെറ്റുചെയ്താൽ ക്ഷമിക്കാത്ത ജനം രാഷ്ട്രീയനേതാക്കൾ എന്തു ഹീന കൃത്യം ചെയ്താലും അവനെ മന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആക്കി ആനന്ദംകൊള്ളുന്നു. ഇതിന്‍റെ ഗുട്ടൻസ് എന്താ രാജുനായരേ?

എം.എ.ജോസ്, മൊടൂർ, ഉൗന്നുകൽ

= ഒരു കുടുംബം മുന്നോട്ടു നയിക്കാൻ ന· വേണം. നാടു ഭരിക്കാൻ കള്ള·ാരാണ് കേമ·ാർ.



? കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ജ·ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചതിലൂടെ രാഹൂൽഗാന്ധിക്ക് നൽകാൻ ഉദ്ദേശിച്ച സന്ദേശം എന്തായിരിക്കും?

സ്വേത ആയില്യം, വെങ്ങര, കണ്ണൂർ

= -ധീരാ വീരാ രാഹുൽഗാന്ധി

ധീരതയോടെ ഓടിക്കോ..

കോടികൾ ഓടാൻ പിന്നാലെ..

രാഹുൽ ഇടക്കിടെ വിദേശത്തേക്കു മുങ്ങി ഓടിപോകുന്നതിനെ യൂത്തുകാർ ഓർമ്മപ്പെടുത്തിയതാണ്!

politicalnaircartoons.blogspot.in


? ആവശ്യത്തിലധികം ഭക്ഷണംവാങ്ങി. അതിൽ ഒരു പത്തു ശതമാനം പോലും കഴിക്കാതെ ബാക്കി മുഴുവൻ വേസ്റ്റാക്കി കളയുന്നത് ചിലർക്ക് ഒരു ഹോബിയാണ്. ഇവരെക്കുറിച്ച് ഗുരുവിന്‍റെ അഭിപ്രായം?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി.

= ~ഒരു ന്ധവേസ്റ്റ്’ ജ·ം!

? പുരുഷായുസ് 120 വയസാണെങ്കിൽ സ്ത്രീയായുസ് എത്രയായിരിക്കും?

പി.ആർ. ജോസ്, ചൊവ്വൂർ

= 121.. അവന്‍റെ പുക കണ്ടിട്ടേ സ്ത്രീ ജ·ം അവസാനിക്കൂ!!!


? നാരദമഹർഷി പുരാണത്തിലെ ഗുഗിൾ - ആണെന്നു പറയുന്നു ഗുജറാത്ത് മുഖ്യമന്ത്രി. എങ്കിൽ പൂതന, ശകുനി എന്നിവർ ആരാണ്?

രജിത് മുതുവിള, ദേവഗംഗ.

= അദ്യേം... പറയാൻ സാധ്യതയുള്ളത്.

പൂതന- ജെസിബി ശകുനി- എറ്റിഎം മെഷ്യൻ.



ഞീഴൂർ പി.ഡി.എൻ. നന്പൂതിരിപ്പാട്,പരിയാരത്തില്ലം, കടുത്തുരുത്തി.

? കുഞ്ഞാലിക്കുട്ടിയെ കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തിൽ നിയമിച്ചതായി അറിയുന്നു. ശരിയോ നായർജീ?

= കോണ്‍ഗ്രസ്പാർട്ടിയിലെ തെരഞ്ഞെടുപ്പ് ഇനി കുഞ്ഞാപ്പയുടെ കോച്ചിംഗിൽ ലീഗടിസ്ഥാനത്തിൽ നടത്താൻ തീരുമാനമായിട്ടുണ്ട്.

? സുധീരന്‍റെ പൊട്ടിത്തെറി അംഗീകരിക്കാം. പക്ഷേ, പി.ജെ. കുര്യന് ഇത്രയും ശൗര്യം ആവശ്യമുണ്ടോ? എത്ര കാലമായി, ഇനി ഒതുങ്ങിക്കൂടേ രാജു സാർ?

= അധികാരവും ഒരു ലഹരിയാണ്. അതു കൈവിടുന്പോൾ പൊട്ടിത്തെറി, പൊട്ടിക്കരച്ചിൽ പോലെ വിഡ്രോവൽ സിൻഡ്രം പ്രതിക്ഷിക്കാം.

? മാണിസാറിന്‍റെ മകന് സീറ്റ് കൊടുക്കുക വഴി കോട്ടയം പാർലമെന്‍റിൽ എംപിയില്ല. വേറെയാരും ഇല്ലായിരുന്നോ കേരള കോണ്‍ഗ്രസിൽ സ്ഥാനാർഥിയാക്കാൻ?

= കുടുംബ പാർട്ടിയാകുന്പോൾ അച്ഛൻ, മകൻ, മറ്റു വീട്ടുകാർ, ബന്ധുക്കൾ എല്ലാം കഴിഞ്ഞിട്ടേ സിൽബന്ദികൾക്ക് എന്തെങ്കിലും നക്കാപ്പിച്ച വീതിക്കൂ....

? രാഷ്ട്രദീപിക കാർട്ടൂണ്‍സ്കോപ്പിന്‍റെ ഏഴായിരത്തിന് ഞീഴൂർ പി.ഡി.എൻ നന്പൂതിരിപ്പാടിന്‍റെ ആയിരമായിരം ആശംസകൾ. ചോദ്യോത്തര പംക്തികൾ ഒരു പ്രസിദ്ധീകരണത്തിലും ഇത്രയുംനാൾ പിന്നിട്ടിട്ടില്ല. പക്ഷേ, അതു രാജു സാറിന്‍റെ മാത്രം ക്രെഡിറ്റല്ല. നർമം തുളുന്പുന്ന ഉത്തരം കിട്ടത്തക്ക ചോദ്യങ്ങൾ ചോദിക്കുന്ന ചോദ്യകർത്താക്കളുടെകൂടെ മിടുക്കല്ലേ രാജു സാർ?

= എല്ലാ ക്രെഡിറ്റും ചോദ്യം ചോദിക്കുന്ന രസിക·ാർക്കും വയനക്കാർക്കുമായി ഞാനെന്നേ കൊടുത്തതാണ്. ഞാനിതെല്ലാം കോർത്തിണക്കി അവതരിപ്പിക്കുന്ന സംഘാടകൻ മാത്രം!

politicalnaircartoons.blogspot.in


പത്രപ്രതിനിധി: നല്ലൊരു ചാൻസ് കിട്ടിയിട്ടും താങ്കൾ ഗോളടിക്കാതെ പന്ത് പുറത്തേക്കു തട്ടി എന്നൊരു ആരോപണം കേൾക്കുന്നുണ്ടല്ലോ ശരിയാണോ അത്?

കളിക്കാരൻ: കഴിഞ്ഞ തവണ ഒരു ഗോളടിച്ചപ്പോൾ എല്ലാവരും ചേർന്ന് എന്‍റെ മേൽ ചാടി വീണു. ഭാഗ്യം കൊണ്ടാ അന്ന് ശ്വാസം മുട്ടിച്ചാവാതെ രക്ഷപ്പെട്ടത്

രാജേഷ്. പി. തുവ്വൂർ

politicalnaircartoons.blogspot.in


? ഇന്ത്യയിലെ ബാങ്കു കൊള്ളക്കാര്‍ ബ്രിട്ടനില്‍ അഭയം തേടുന്നതെന്താ?

പ.ആര്‍ ജോസ്, ചൊവ്വൂര്‍.

= പണ്ട് പത്തിരുനൂറു കൊല്ലം ഇന്ത്യയെ കൊള്ളയടിക്കാന്‍ ആളുകള്‍ വന്നത് ബ്രിട്ടനില്‍ നിന്നായിരുന്നല്ലോ....!!!

? ഉഗാണ്ടയില്‍ വാട്ട്‌സാപ്പിനു നികുതി ഏര്‍പ്പെടുത്തിയത്രേ. ഇത് ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ജനങ്ങളില്‍ നിന്നും മറ്റൊരു നികുതിയും പിരിക്കാതെ സര്‍ക്കരിന് അടിപൊളി വരുമാനമായേനെ?

ഇല്ലിക്കല്‍ രാജു, ഇരിങ്ങാടന്‍ പള്ളി, ചേവായൂര്‍.

= ഇന്ത്യയില്‍ ഇന്ധനനികുതിയുടെ വരുമാനം കൊണ്ടുതന്നെ ഇരിക്കപ്പൊറുതിയില്ല. നമുക്ക് വാട്ട്‌സാപ്പിനേക്കാള്‍ വലുത് ഓയില്‍ ആപ്പാണ്.

? ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തില്‍ കരിഓയിലൊഴിച്ചാണ് കോണ്‍ ഗ്രസ് കുഞ്ഞുങ്ങള്‍ കുഞ്ഞുമാണിയോടുള്ള അരിശം തീര്‍ത്തത്. ഇനി അടുത്ത ഒഴിവിലേക്ക് കാത്തിരിക്കാന്‍ രമേശ് ചെന്നിത്തലയും പറയുന്നു. കാത്തിരുന്നാല്‍........?

മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ.

= കാത്തിരിപ്പ് ഒരു ശീലമായിക്കിട്ടും!

? സാറെന്താ മാസ്‌ക് ധരിക്കാത്തത്, നിപ വൈറസ് പിടികൂടിയാലെന്തു ചെയ്യും?

കെ.ഗോബാല്‍ഷാങ്, താമരശേരി

= എല്ലാ വൈറസുകളെയും നിര്‍ വീര്യമാക്കാന്‍ ശേഷിയുള്ളവനാണ് 'സ്‌കോപ്പിലെ' കൊതുക്.


politicalnaircartoons.blogspot.in


? ഇന്ത്യയിലെ ബാങ്കു കൊള്ളക്കാര്‍ ബ്രിട്ടനില്‍ അഭയം തേടുന്നതെന്താ?

പ.ആര്‍ ജോസ്, ചൊവ്വൂര്‍.

= പണ്ട് പത്തിരുനൂറു കൊല്ലം ഇന്ത്യയെ കൊള്ളയടിക്കാന്‍ ആളുകള്‍ വന്നത് ബ്രിട്ടനില്‍ നിന്നായിരുന്നല്ലോ....!!!

? ഉഗാണ്ടയില്‍ വാട്ട്‌സാപ്പിനു നികുതി ഏര്‍പ്പെടുത്തിയത്രേ. ഇത് ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ജനങ്ങളില്‍ നിന്നും മറ്റൊരു നികുതിയും പിരിക്കാതെ സര്‍ക്കരിന് അടിപൊളി വരുമാനമായേനെ?

ഇല്ലിക്കല്‍ രാജു, ഇരിങ്ങാടന്‍ പള്ളി, ചേവായൂര്‍.

= ഇന്ത്യയില്‍ ഇന്ധനനികുതിയുടെ വരുമാനം കൊണ്ടുതന്നെ ഇരിക്കപ്പൊറുതിയില്ല. നമുക്ക് വാട്ട്‌സാപ്പിനേക്കാള്‍ വലുത് ഓയില്‍ ആപ്പാണ്.

? ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തില്‍ കരിഓയിലൊഴിച്ചാണ് കോണ്‍ ഗ്രസ് കുഞ്ഞുങ്ങള്‍ കുഞ്ഞുമാണിയോടുള്ള അരിശം തീര്‍ത്തത്. ഇനി അടുത്ത ഒഴിവിലേക്ക് കാത്തിരിക്കാന്‍ രമേശ് ചെന്നിത്തലയും പറയുന്നു. കാത്തിരുന്നാല്‍........?

മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ.

= കാത്തിരിപ്പ് ഒരു ശീലമായിക്കിട്ടും!

? സാറെന്താ മാസ്‌ക് ധരിക്കാത്തത്, നിപ വൈറസ് പിടികൂടിയാലെന്തു ചെയ്യും?

കെ.ഗോബാല്‍ഷാങ്, താമരശേരി

= എല്ലാ വൈറസുകളെയും നിര്‍ വീര്യമാക്കാന്‍ ശേഷിയുള്ളവനാണ് 'സ്‌കോപ്പിലെ' കൊതുക്.


politicalnaircartoons.blogspot.in


? ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേപോലെ സന്തോഷം ഉണ്ടാവുന്ന കാര്യം എന്തായിരിക്കും നായര്‍ജി?

അഡ്വ. ടി.എസ്. സദാനന്ദന്‍, പെരുമ്പാവൂര്‍.

= ഒരു കുഞ്ഞിക്കാലിന്റെ വരവറിയുമ്പോള്‍...

? ഭാര്യയ്ക്ക് ഭര്‍ത്താവിനോട് ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നുന്നതെപ്പോഴാണ്?

= അവളുടെ ആഗ്രഹങ്ങള്‍ നിറവേറ്റി കൊടുക്കുമ്പോള്‍..

? ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവ് എന്താണ് ചെയ്യേണ്ടത്?

= അനുസരണാശീലം വളര്‍ത്തിയെടുക്കുക.

? ഭര്‍ത്താവും ഭാര്യയും ഏറ്റവുമധികം സംസാരിക്കുന്നതെന്തിനെക്കുറിച്ചായിരിക്കും?

= എതിര്‍ കക്ഷിയുടെ കുറ്റം.

? എപ്പോഴും ഭര്‍ത്താവിനോട് വഴക്കിടുന്ന ഭാര്യ ഒരു ദിവസം ഒന്നും മിണ്ടാതിരുന്നാല്‍ എന്താണ് മനസിലാക്കേണ്ടത്?

= അവള്‍ക്ക് പല്ലുവേദന കലശലാണെന്ന്.

? ഭാര്യയെ പ്രീതിപ്പെടുത്താന്‍ താങ്കള്‍ എന്താണ് ചെയ്യാറുള്ളത്?

= അത്യാവശ്യം നുണപറയും.

? കലിതുള്ളിവരുന്ന ഭാര്യയെ താങ്കള്‍ എങ്ങിനെ നേരിടും?

= മയക്കുവെടിവെച്ച്.

? ഇപ്പോഴത്തെ ഭര്‍ത്താക്കന്മാര്‍ തലയിണ മന്ത്രത്തില്‍ വിഴാറില്ല. എന്തായിരിക്കും കാരണം?

= അതിനുമുമ്പേ വീണുപോയി...

? ഭര്‍ത്താവിന് ആയൂസ് കുറയുന്നതും ഭാര്യക്ക് ആയുസ് കൂടുന്നതും എന്തുകൊണ്ടാണ്?

= ഭാര്യയുടെ ടെന്‍ഷനും ഭര്‍ത്താവ് ഏറ്റെടുക്കുന്നതിനാല്‍..


politicalnaircartoons.blogspot.in


? വടക്കന്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ലോകകപ്പിന്റെ പന്തുരുളും മുമ്പേ വാതുവയ്പ് തുടങ്ങി. ഇനി ഇതില്‍ നിന്ന് നാം എന്തു കരുതണം?

സതീശന്‍ മുമ്പള്ളി കൊറ്റാളി, കണ്ണൂര്‍.

= കളി റഷ്യയിലാണെങ്കിലും ആവേശവും ലഹരിയും വടക്കന്‍ കേരളത്തിലാണെന്ന്! അതിനാല്‍ വാതുവെപ്പുകാരെ പാരവയ്ക്കുന്ന കളി വേണ്ടാട്ടോ!

? കേരളത്തിലെ കോണ്‍ഗ്രസിനു കഴിഞ്ഞവര്‍ഷം മാണിയെന്ന മാരണം. ഈ വര്‍ഷം മാണി ഈ വീടിന്റെ ഐശ്വര്യം. ഈ മാറ്റം എങ്ങനെ ഉണ്ടായി?

കഞ്ഞുമോന്‍ വാരിക്കാട്, കോട്ടയം.

= കോണ്‍ഗ്രസ് തറവാട് തമ്മില്‍തല്ലി മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കുകയല്ലേ. അതിനിണങ്ങുന്ന ആരു വന്നാലും ഐശ്വര്യമാണ്..!!!

? മറ്റൊരാളെ അംഗീകരിക്കുവാന്‍ താ ല്പര്യം കാണിക്കാതെ ജനമധ്യത്തില്‍ സ്വന്തം കാര്യങ്ങളെപ്പറ്റിമാത്രം പുകഴ്ത്തിപ്പറഞ്ഞ് അഭിമാനം കൊള്ളുവാന്‍ ശ്രമിക്കുന്നയാളെപ്പറ്റി നായര്‍ജിക്കു പറയുവാന്‍ ഉള്ളതെന്താണ്?

വി.കെ വിജയന്‍, കാരക്കല്‍,പട്ടണക്കാട്.

= സ്വയം പൊക്കിയാല്‍ അഭിമാനമല്ല അപമാനമാണ് കിട്ടുക. മറ്റുള്ളവര്‍ പറയുന്ന നല്ല വാക്കുകളുടെ ചിറകിലേറിയെ നമുക്ക് ഉയരങ്ങളിലേക്ക് പറക്കാനാവൂ.

? കൈക്കൂലിക്കാരെ പിടികൂടി തലമൊട്ടയടിച്ച് പുള്ളികുത്തി കഴുതപ്പുറത്തു കയറ്റി നാടുകടത്തുന്ന നിയമം പഴയ കാലത്ത് കര്‍ണാടകയിലെ ചില ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നതായി ചിലര്‍ പറയുന്നു. ഈ നിയമം നമ്മുടെ കേരളത്തില്‍ വന്നാല്‍ ആദ്യം പോലീസുകാര്‍, ആര്‍ടിഒ, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരെയായിരിക്കുമോ ഇത്തരത്തില്‍ തലമൊട്ടയടിച്ച് പുള്ളികുത്തി നാടുകടത്തുക?

അനീഷ് ഒ.പി, ഏറ്റുമാനൂര്‍.

= ഉറപ്പില്ല. കൈക്കൂലിക്കാര്‍ക്ക് പട്ടുമെത്ത, പരാതിക്കാരന് പീഡനം എന്നതാണല്ലോ ഇ പ്പോഴത്തെ സര്‍ക്കാര്‍ നയം!

? നിത്യഹരിതനായ പ്രേംനസീര്‍ അനശ്വര നടന്‍ സത്യന്‍ -ഭാവനടന്‍ മധു -യുവാക്കളുടെ രോമാഞ്ചമായിരുന്ന ജയന്‍... ഇവരൊക്കെ എന്തുകൊണ്ട് സിനിമയില്‍ പാടാതിരുന്നത് ഗുരോ?

കെ. ബാലകൃഷ്ണന്‍, കൊളച്ചേരി -കണ്ണൂര്‍.

= കാണികളെ ഒരു പരിധിവിട്ട് 'ദ്രോഹി'ക്കാന്‍ ഇന്ന ത്തെ സര്‍വ്വകലാവല്ലഭന്മാരെപ്പോലെ അവര്‍ക്കന്നു മനസു വന്നില്ല!


politicalnaircartoons.blogspot.in


? രാഷ്ട്രീയക്കാരുടെ വീട്ടുജോലിക്കും പോലീസുകാര്‍: വാര്‍ത്ത. ഇനി സ്ഥിരമായി വീട്ടുജോലിക്കു പോകുന്നവരുടെ പണി പോകുമോ നായര്‍ ജീ?

രജിത് മുതുവിള, ദേവഗംഗ.

= ഇല്ല. അവരെ പോലീസിലെടുക്കും!!

? പാലക്കാട് ജില്ലയിലെ ചക്കപ്രേമികളായ കാട്ടാനകളെ നാട്ടിലുള്ളവര്‍ ഓടിച്ചുവിടുന്നതായി വാര്‍ത്ത കണ്ടു. ചില മനുഷ്യര്‍ക്ക് ഇപ്പോഴും ചക്കയോട് വലിയ താത്പര്യം കാണുന്നില്ല. എന്നാല്‍ ഇത് കാട്ടാനകള്‍ തിന്നു പോകുന്നത് തടയേണ്ടതുണ്ടോ രാജുജി?

സതീശന്‍ മുമ്പള്ളി കൊറ്റാളി കണ്ണൂര്‍-5

= തടയണം. ചക്ക വീണ് ആനയെങ്ങാന്‍ ചരിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ക്ക് കിടക്കപ്പൊറുതി ഉണ്ടാവില്ല.

? 93 കാരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ അവരുടെ മകന്‍ തല്ലിയൊടിച്ച വാര്‍ത്ത(റാന്നിയില്‍) കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മലയാളിക്കു കിട്ടേണ്ട ഗിന്നസ് ബുക്ക് റെക്കോഡ് നഷ്ടമായി എന്നു പറയാമോ?

സി.സി. മത്തായി മാറാട്ടുകുളം, ചങ്ങനാശേരി

= അവരിനിയും പൊരുതും. മലയാളികളെ തോല്പ്പിക്കാനാവില്ല മക്കളെ....!

? ജര്‍മനി, സ്‌പെയിന്‍, ബ്രസില്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ പതാകകളും ബോര്‍ഡുകളും ബാനറുകളും കൊണ്ട് കളിയുടെ ആവേശത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രദേശങ്ങളും അലങ്കരിച്ചുകഴിഞ്ഞു. ഒടുവില്‍ കളി കഴിഞ്ഞാല്‍ ഇത് എന്താകും രാജുജി?

സതീശന്‍ മുമ്പള്ളി കൊറ്റാളി, കണ്ണൂര്‍.

= ഇതു കഴിഞ്ഞാല്‍ അടുത്തതു വരുമല്ലോ.. ആരോഗ്യവും ബുദ്ധിയും കഴിവുമുള്ള മറുനാട്ടുകാര്‍ വിയര്‍ത്തു കളിക്കും. നമ്മളത് വെള്ളമടിച്ച് ജയ് വിളിച്ച് അടിച്ചുപൊളിച്ച് 'ആഘോഷിക്കും'!

? തെരഞ്ഞെടുപ്പിനു മുമ്പ് കഴുതക്കച്ചവടം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കുതിരക്കച്ചവടം. ഇതെന്തുകൊണ്ട് ?
പി.ആര്‍ ജോസ്, ചൊവ്വൂര്‍.

= നാട്ടിലെ ഭരണരംഗത്ത് കുറുക്കന്മാരും പുലികളും കഴുകന്മാരും ആണ് വലിയ കച്ചവടക്കാര്‍..


politicalnaircartoons.blogspot.in


? മദ്യവും മദിരാഷിയും മനുഷ്യനെ സ്വാധീനിക്കാൻ കാരണമെന്താണ്?

ടി.എസ്.സദാനന്ദൻ, പെരുന്പാവൂർ

= മനുഷ്യനെയല്ലാ... ചില ആന്പിയറില്ലാത്ത പുരുഷ·ാരെയാണ് സ്വാധീനിക്കാറ്!!!

? ഇന്ത്യയുടെ പാൽതൊട്ടി ഹരിയാനയാണെങ്കിൽ ഇന്ത്യയുടെ ന്ധചോരത്തൊട്ടി’ എന്ന വിശേഷം ഏത് സംസ്ഥാനത്തിനാണ് ചേരുക?

ദാമോദരൻനായർ,കാഞ്ഞോളി,കൊയിലാണ്ടി


= അത് സന്തോഷ്ട്രോഫി പോലെ എല്ലാ സംസ്ഥാനങ്ങൾക്കും പങ്കെടുക്കാവുന്ന ടൂർണമെന്‍റാണ്. വർഷാവസാനം വിജയിയെ പ്രഖ്യാപിക്കും.


? മുട്ടുവിൻ തുറക്കപ്പെടും. എന്ന യേശു വചനത്തിൽ വിശ്വസിച്ച് പാതിരാവിൽ ഒരു വീടിന്‍റെ വാതിൽ ചെന്നു മുട്ടിയതിന് ഞാനിപ്പോൾ ജയിലിലാണ്. കാരാഗൃഹത്തിൽനിന്നും രക്ഷപെടാൻ എന്തുണ്ടൊരു സത്യവചനം?

കെ. ഗോബാൽഷാംഗ്, താമരശേരി.

= അടി കിട്ടുന്പോൾ മറു കരണവും കാണിച്ചു കൊടുക്കുക. ഭാര്യക്ക് സർക്കാർ ജോലിയും പത്തുലക്ഷം രൂപയും കിട്ടാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്!

? സർവ്വീസിലിരുന്നപ്പോൾ പണംവച്ച് ചീട്ടുകളിക്കുന്നവരെ റെയ്ഡ് ചെയ്ത് ഞെക്കിപ്പിഴിഞ്ഞ പോലീസുകാരൻ സർവ്വീസിൽ നിന്നു വിരമിച്ചപ്പോൾ പസ്യമായി പണം വച്ചു ചീട്ടുകളിക്കുന്നു. ഈ പ്രതിഭാസത്തെ എന്തിനോട് ഉപമിക്കാം?

ഹാരീസ് പി കണ്ണാടിപ്പറന്പ്

= ഈ പ്രതി ആഭാസനാണ്... അവന്‍റെ ചീട്ട് കീറുക.


? നായർജീ പ്രേമം വിവാഹത്തിന്‍റെ പ്രഭാതവും, വിവാഹം പ്രേമത്തിന്‍റെ അസ്തമയവും ആണെന്ന് പറയാൻ കാരണം?

അനസ് പാലക്കുളങ്ങര, തളിപ്പറന്പ്

= പ്രേമം ഉച്ചക്കിറുക്കും വിവാഹം പാതിരാപ്രേമവുമായി കരുതുന്നതുകൊണ്ട്.....

politicalnaircartoons.blogspot.in


? ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അബദ്ധം എന്താണ്?

സി.ജി ഗിരിജൻ ആചാരി, തോന്നല്ലൂർ.

= തിരുത്താനാവാത്ത അബദ്ധം ജനനമാണ്. ഒരിക്കൽ മാത്രം സംഭവിക്കുന്ന സത്യം മരണവും....!!!



? അധികാര സിംഹാസനങ്ങളുടെ മുന്നിൽ നിവർന്നു നിന്ന് പ്രതികരിക്കുന്നവനാണ് കലാകാരൻ. രാജാവ് നഗ്നനാണെന്ന സത്യം ഉറക്കെ വിളിച്ചു പറയാനുള്ള ചങ്കൂറ്റമുള്ളവൻ. ഇനിയൊരു കുഞ്ചൻ നന്പ്യാർ നമുക്കുണ്ടാവുമോ സാബ്? അതോ അതും അന്യം നിന്നു പോയോ?

കെ.എം സുബ്രഹ്മണ്യം, ഫറോക്ക്.

= രാജാക്ക·ാർ നഗ്നരായി ഉറഞ്ഞുതുള്ളുന്ന കാലമാണ്.ഇപ്പോൾ കുഞ്ചനൊന്നും ക്ലച്ചുപിടിക്കില്ല. കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പകളുടെ കുഞ്ഞുതമാശകൾ കണ്ടിരിക്കാം.



? ചെങ്ങന്നൂർ ചെങ്കടലായി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ചെങ്കടലാകുമോ?

പി.പി അഷറഫ്, ഇരിക്കൂർ.

= അവരുടെ മെച്ചം കൊണ്ടല്ലാ, തമ്മിൽ ഭേദം തൊമ്മൻ എന്ന തിയറിയനുസരിച്ച് ഒരു ചെങ്കടലാകാം!


politicalnaircartoons.blogspot.in


? രായിൽ തുടങ്ങി രായിൽ അവ സാനിക്കുന്ന വാക്ക് ?

അശ്വനി കാരക്കാട്

= രണ്ടര. രാജുനായരെ... എന്നു നീട്ടി വിളിച്ചാലും മതി!!


? മാതാപിതാക്കൾ, ഭാര്യാഭർത്താ·ാർ, സഹോദരീസഹോദര·ാർ... ഇവടെയെല്ലാം പണ്ടുതൊട്ടെ സ്ത്രീകൾ ക്കാണു മുൻതൂക്കം കൊടുത്ത സംബോധന ചെയ്തിട്ടുള്ളത്. എന്നിട്ടും ചില സ്ത്രീകളും അവരുടടെ സംഘടനകളും പുരുഷമേധാവിത്വം എന്നു പറഞ്ഞു ബഹളം കൂട്ടുന്നു. താങ്കളെന്തു പറയുന്നു?

സി.ജി. ഗിരിജൻ ആചാരി, തോന്നല്ലൂർ.

= അവശതക്കും അവഗണനക്കും സംബോധനയ്ക്കും മുന്പും മാത്രമെ സ്ത്രീകളെ മുന്നിൽ നിർത്താറുള്ളൂ... എന്നതാണല്ലോ അവരുടെ പരാതി.


? പണ്ട് കേരളത്തിൽ ഭ്രാന്ത·ാർക്കും മന്ദബുദ്ധികൾക്കും അസുഖം മാറാൻ വിവാഹം കഴിപ്പക്കാറുണ്ടായിരുന്നു. ഈ വൈദ്യം കോണ്‍ഗ്രസിന് ഒന്ന് പരീക്ഷച്ചുകൂടേ? വിജയിച്ചാൽ ഗാന്ധി കുടുംബത്തിൽനിന്ന് തന്നെ പ്രധാനമന്ത്രിയെ കിട്ടുകയും ചെയ്യും.

ഉമ്മളത്തൂർ രാജീവ്, വെള്ളിപറന്പ്, കോഴിക്കോട്.

= കോണ്‍ഗ്രസിൽ വിവാഹം കഴിച്ച ചില മുതുക്ക·ാർക്കാണ് മുഴുത്ത ഭ്രാന്തുള്ളത്! കുടുംബ പാരന്പര്യമാണ് അതിനു പരിഹാരവുമില്ല.


? ഇത്രയും വോൾട്ടേജുള്ള വൈദ്യുതമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? വോൾട്ടേജ് കുറച്ചു കുറയ്ക്കാനെന്താണൊരു മാർഗം?

പി.ആർ. ജോസ് ചൊവ്വൂർ

= കറന്‍റു ചാർജ് കൂട്ടാൻ മന്ത്രി ഒരുങ്ങുന്നുണ്ട്. അതോടെ ഫ്യൂസു പൊക്കോളും!


? ജീവിതത്തിൽ മനുഷ്യർ മൂന്ന് ആവശ്യങ്ങൾ നിറവേറ്റാനാണ് പണം സന്പാദിക്കുന്നത്. ഏതാവശ്യമാണെന്ന് ഉൗഹിക്കാമോ?

സി.ആർ. പ്രശാന്ത്മൂന്നുമുറി

= ശരീരത്തെ നിലനിർത്താൻ, മനസിനെ സുഖിപ്പിക്കാൻ, ആത്മാവിനെ രക്ഷിക്കാൻ....


? ഒന്നിലധികം സ്ത്രീകളുടെ കരസ്പർശം ലഭിക്കുന്നതെപ്പോഴായിരിക്കും?

ചൂരക്കാടൻ പ്രദീപ്, മറ്റത്തൂർ

= വഴിതെറ്റി സ്ത്രീകളുടെ കുളിക്കടവിലെത്തുന്പോൾ.....

politicalnaircartoons.blogspot.in


? നിര്‍ബന്ധിച്ചാല്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പലതും പറയേണ്ടി വരുമെന്ന് പി.ജെ കുര്യന്‍. സരിത പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാണുമോ നായര്‍ സാബ്?

രജിത് മുതുവിള, ദേവ ഗംഗ, തിരുവനന്തപുരം

= ആകെ നനഞ്ഞാല്‍ പിന്നെ എന്തു കുളിര്....!!!

? ഒരു വികസന പദ്ധതിക്കെങ്കിലും ഈ സര്‍ക്കാര്‍ കല്ലിട്ടോ? രമേശ് ചെന്നിത്തലയുടെ ചങ്ക് പൊട്ടുന്ന ഈ ചോദ്യത്തിന് എന്ത് കമന്റാണ് സാര്‍ നല്‍കേണ്ടത്?

എം.ആര്‍. വിജയ്‌നാഥ്, മംഗലശേരില്‍, മേവട.

= കല്ലിടുന്നതു മുഴുവന്‍ പാവങ്ങളുടെ കഞ്ഞിയിലാണെന്ന് എന്തുകൊണ്ടു സ്ഥാപിച്ചുകൂടാ... ഇതാണ് പ്രതിപക്ഷനേതാവാകാന്‍ രമേശന്‍ നായര് കൊള്ളില്ലെന്ന് പറയുന്നത്.

? വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയെ അവഗണിച്ച് പരിസരങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞ് സ്ഥലം മലിനമാക്കി മറ്റുള്ളവരുടെ മുഖത്ത് പുകയൂതി, ശുദ്ധവായു പോലും ശ്വസിക്കാന്‍ അനുവദിക്കാതെ കേരളത്തെ രോഗാതുരമാക്കി, പേടിച്ചരണ്ട് ജീവിക്കേണ്ട ഗതികേടിലാക്കിയവരോട് എന്താണ് ഗുണദോഷിക്കാനുള്ളത്?

ദാമോദരന്‍ നായര്‍, കാഞ്ഞോളി, പി.ഒ. കൊയിലാണ്ടി

= ഗുണദോഷിച്ചു സമയം കളയാതെ ഇതൊരു അവസരമാക്കി മാറ്റരുതോ. ഈ അവസ്ഥയില്‍ ജീവിക്കാന്‍ പഠിച്ചാല്‍ പിന്നെ നമുക്ക് ഏതു നരകത്തിലും സുഖമായി കഴിയാം!

? വീട്ടുവളപ്പിലെ മരം പണയ വസ്തുവാക്കല്‍ തദ്ദേശ വകുപ്പിന്റെ പദ്ധതി വരുന്നു. ഇതിനെപ്പറ്റി രാജുനായരുടെ കിടിലല്‍ പ്രതികരണമെന്താണ്?

വടക്കേതില്‍ വിനോദ് കുമാര്‍, നറുകര.

= പണയം തിരിച്ചെടുക്കാനും അവസാനം ഒരു സ'മരം' തന്നെ വേണ്ടി വരും!

? ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിന് തയാറാക്കി വച്ചിരുന്ന സദ്യ ജനക്കൂട്ടം കൈയിട്ട് വാരി കൊള്ളയടിച്ചെന്ന്. കൊള്ളയടിച്ചുണ്ടാക്കിയ മുതല്‍ നാട്ടുകാര് കൊണ്ടുപോയെന്ന് കൂട്ടിയാല്‍ പോരെ....?

കടുത്തുരുത്തിയില്‍ നിന്നും പി.ടി. ജയന്‍.

= സന്തോഷസൂചകമായി കിട്ടിയതു സ്വീകരിച്ച് മൊത്തം കൊള്ളയടി ജനങ്ങള്‍ 'വകവച്ചു' തരാമെങ്കില്‍ എല്ലാം കോംപ്ലിമെന്റാക്കാം.

? ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നമാണോ ഉറങ്ങാതിരിക്കുമ്പോള്‍ കാണുന്ന സ്വപ്‌നമാണോ കൂടുതല്‍ സുന്ദരം?

കെ. ബാലകൃഷ്ണന്‍, കൊളച്ചേരി, കണ്ണൂര്‍.

= ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്ന ത്തെ വെല്ലുവിളിക്കണേല്‍ നിങ്ങള്‍ നല്ല സ്വപ്നങ്ങള്‍ കാണാന്‍ പഠിക്കണം!



politicalnaircartoons.blogspot.in


? മാണിയും കോണിയും ഒന്നിച്ചപ്പോൾ നാണം വന്നതാർക്കാണ് നായർജീ?

രാജേഷ് പി തൂവ്വൂർ

= കൈയ്ക്ക്. നാണം കൊണ്ട് കൈ ആദ്യം നഖം കടിച്ചു, പിന്നീട് മുഷ്ടി ചുരുട്ടി....


? രാജ്യസഭാ സീറ്റിനു പിന്നാ ലെ യു.എഡി.എഫിനെ ഒറ്റക്കെട്ടാ യി പിടിച്ചു നിർത്താൻ കെ.പി.സി. സി. പ്രസിഡന്‍റു സ്ഥാനം ലീഗിനു കപ്പം നല്കുന്നതും പരിഗണനാ ർഹമായ രാഷ്ട്രീയച്ചുവടായി പരിഗണിക്കപ്പെടാവുന്നതല്ലേ, ചാണക്യാ..?

സ്വേത ആയില്യം, വെങ്ങര.

= ഇപ്പോൾ അവിടെ ഹസൻ ഇരിക്കുന്നതുകൊണ്ട് തൽക്കാലം അതാവശ്യപ്പെടില്ല. പകരം എഐസിസി യിൽ ഒരു വർക്കിംഗ് കമ്മിറ്റി കിട്ടിയാൽ തരക്കേടില്ല...



? ബിജെപിയുടെ ശോഭാ സുരേന്ദ്രൻ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ചെങ്ങന്നൂരിൽ 20000 ത്തിലധി കം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കമെന്നായിരുന്നു. എന്നിട്ട് ജയിച്ചത് എൽഡിഎഫിന്‍റെ സജി ചെറിയാൻ. ഇതെന്താ ഇങ്ങിനെ സംഭവിച്ചത്?

മോഹൻ കുഞ്ഞുഞ്ഞ്. ചെറുപുഴ

= അവരുടെ കണക്കു കൂട്ടലുകളൊക്കെ കൃത്യമായിരുന്നു. വിജയിയെ തെറ്റിച്ചു പറഞ്ഞത് ബിജെപിയുടെ ഉള്ള ശോഭ കെടാതിരിക്കാനാണ്!

politicalnaircartoons.blogspot.in


? യുഡിഎഫിൻറ പരാജയം പരി ശോധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ഏത് ലാബിലായിരി ക്കും...?

കടുത്തുരുത്തിയിൽ നിന്നും പി.റ്റി ജയൻ.

= പാലായിലെ ചെറിയ ലാബി ലും, പാണക്കാട്ടെ മുഴുത്ത ലാബി ലും അതിനുള്ള സൗകര്യമുണ്ട്...


? 7000 ത്തിന്‍റെ ധന്യതയിൽ മാന്യമഹാജനങ്ങളായ കാർട്ടൂണ്‍സ്കോപ്പിലെ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?

മരുകൻ തരൂർ.

= ഒത്തുപിടിച്ചാൽ മലയും പോരും... (രാജ്യസഭാസീറ്റുകളി പോലെ കുതന്ത്രവും പാരയും ഒന്നും വേണ്ട)



? കറൻസി വിനിമയ രംഗത്തു നി ന്നും അരങ്ങൊഴിഞ്ഞു പോയ നയാ പൈസകളെ വച്ച് ഇന്ധന വിലകളി ലെ ഏറ്റക്കുറച്ചിലുകളുടെ ഗ്രാഫ് നിയന്ത്രിക്കുന്നത് കാലത്തെ പല്ലിളി ച്ചു കാട്ടുന്നതിനു സമാനമല്ലേ..?

സ്വേത ആയില്യം, വെങ്ങര, കണ്ണൂർ

= അല്ല, ഇന്ധന കച്ചവട മുതലാളിമാരും സർക്കാരും ഉപഭോക്താക്കളെ വെറും നയാപൈസകളായാണു കാണുന്നത്, അതിനാൽ അത് ഉചിതമാണെന്ന് പറയാം!



? മാനേജ്മോന്‍റ് ഗുരുക്ക·ാർ കേസ് സ്റ്റഡി ആക്കേണ്ട നേതൃശൈലിയാണ് പിണറായിയുടേത് എന്ന് ഡോ.ബാബുപോൾ പറയുന്നു. ചേട്ടന്‍റെ സ്റ്റഡി ക്ലാസ്?

രജിത് മുതുവിള, ദേവഗംഗ,

തിരുവനന്തപുരം

= പിണറായിയുടെ മുന്നിൽ വരുന്ന പോലീസ് കേസുകൾ ആദ്യം അദ്ദേഹമൊന്ന് ശരിക്കു സ്റ്റഡി ചെയ്താൽ കൊള്ളാമെന്നൊരു എളിയ അഭിപ്രായം എനിക്കുണ്ട്!



? ആദ്യ മാധ്യമ ഉപദേഷ്ടാവ് നാരദനും, ടെസ്റ്റ് ട്യൂബ് ശിശു സീതയുമാണെന്ന കണ്ടെത്തലിൽ താങ്കളുടെ അഭിപ്രായം?

വടക്കേതിൽ വിനോദ്കുമാർ, നറുകര.

= കണ്ടെത്തലുകൾ തുടരട്ടെ. ആദ്യ കാർട്ടൂണ്‍സ്കോപ്പ് ആരുടേതാണെന്ന് അറിയാൻ കാത്തിരിക്കുന്നു.....

politicalnaircartoons.blogspot.in


? തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഭരണകക്ഷി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ചെറുപ്പക്കാരിയായ മാധ്യമപ്രവര്‍ത്തകയെ കവിളില്‍ തലോടി അഭിനന്ദിച്ചപ്പോള്‍, കേരളത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ 'കടക്കൂ പുറത്ത്' എന്ന് അധിക്ഷേപിക്കാന്‍ കാരണമെന്തായിരിക്കും?

കെ.വിജയന്‍ പുറച്ചേരി

= അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആ നിലപാട്. മാധ്യമക്കാരെ അധികം അടുപ്പിക്കാതിരിക്കുകയാണ് ബുദ്ധി. അടുപ്പിച്ചാല്‍ തോളില്‍ കൈയിടും, തോളത്തു കയറി ചെവി കടിക്കും....

? സ്ത്രീ പ്രസവിച്ച ഉടനെ തന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ താന്‍ ഗര്‍ഭിണിയായ കാലത്ത് അനുഭവിച്ച സകല ദുഃഖവും പമ്പകടക്കും എന്നു പഴമൊഴി. എന്നാല്‍, ചില സ്ത്രീകള്‍ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ അവളുടെ സകല ദുഃഖവും കൂടാന്‍ കാരണം എന്താ ചേട്ടാ?

തറയില്‍ തമ്പി, പെരുവ

= കുഞ്ഞിനു ജന്മം നല്‍കാനിടയായ കൊടിയ പീഡനം ഓര്‍മ വന്നതുകൊണ്ടാകാം...

? കര്‍ണാടകയില്‍ എങ്ങനെയെങ്കിലും എംഎല്‍എയായി കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു. ഗുരുവോ?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍

= ചിലരങ്ങനാ... നാണം കെട്ടും പണം നേടണം!

? കാര്‍ട്ടൂണ്‍ സ്‌കോപ്പിലേക്ക് 'എന്റെ ഈ വര്‍ഷത്തെ. ആദ്യത്തെ ചോദ്യം' ഏറ്റവും കൂടതല്‍ ആളുകള്‍ വായിക്കുന്ന സായാഹ്ന പത്രത്തില്‍ എല്ലാ ദിവസവും 'രാജു നായര്‍ എന്ന തൂലികാ നാമത്തില്‍ എത്ര കഠിനമായ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന ചേട്ടന്‍ എന്തുകൊണ്ട് ഗിന്നസ് റെക്കാര്‍ഡിനു അപേക്ഷിക്കാതെ ഇരിക്കുന്നു എന്ന് വ്യക്തമാക്കാമോ?

അശ്വനി, കാരക്കാട്.

= അംഗീകാരം തേടി അതിനു പുറകെ നടക്കാന്‍ നേരമില്ല. അംഗീകാരത്തിനു തോന്നിയാല്‍ അതു നമ്മേ തേടി ഇങ്ങോട്ടു വന്നോളും!

? ആലുവ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല- മുഖ്യമന്ത്രി: അപ്പോള്‍ കോട്ടയമോ ജീ ...?

രജിത് മുതുവിള, ദേവ ഗംഗ, തിരുവനന്തപുരം

= എഴുത്തുകാരുടെയും ചെറുകിട മദ്യപന്മാരുടെയും ഒരു 'നാട്ടുരാജ്യം'


politicalnaircartoons.blogspot.in


? എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാം തകര്‍ക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. എന്തായിരിക്കും സാര്‍ അദ്ദേഹം ഉദ്ദേശിച്ചത്?

രവീന്ദ്രനാഥ് മേവട

= ഞങ്ങ ചുമ്മാ ഇരിക്കും, കഴിഞ്ഞഭരണം വെടക്കാക്കി ഇടതനു കൊടുത്ത പോലെ ഈ ഭരണം വെടക്കാക്കി താലത്തില്‍ വച്ച് തിരിച്ചു നല്‍കുമെന്ന യുഡിഎഫ് പ്രതീക്ഷയാണ് തകരുന്നത്...

? എന്നെ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാക്കുകയാണെങ്കില്‍ പോലീസിലെ ക്രിമിനലുകളെ ഒതുക്കുകയും ഉരുട്ടല്‍ വീരന്മാരെയും മര്‍ദനവീരന്മാരെയും മെരുക്കുകയും ചെയ്യാം. ഒരു അവസരം തരുമോ സാര്‍?

ഞീഴൂര്‍ പിഡിഎന്‍. നമ്പൂതിരിപ്പാട്.

= അതിമോഹമൊന്നും വേണ്ടാ, ഇതുപോലെ വലിയ വായില്‍ ഗീര്‍വാണമടിച്ചു ചുമതലയേറ്റ ഇരട്ടച്ചങ്കനാണ് ഇപ്പോള്‍ വെള്ളം കുടിക്കുന്നത്...

? ന്യൂസിലന്‍ഡില്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന സര്‍ക്കാര്‍ നല്‍കിയപ്പോള്‍ നിലവിലുള്ള ശമ്പളംതന്നെ കൂടുതലാണെന്നു പറഞ്ഞ് അവര്‍ അത് നന്ദിപൂര്‍വം നിരസിച്ചു. ആ രാജ്യത്തെ ജീവിതനിലവാരംതന്നെയാണ് കേരളത്തിലെ ജീവനക്കാര്‍ക്കുമുള്ളതെന്നു പറയുന്നു. അങ്ങനെയെങ്കില്‍ സംഘടിത തൊഴിലാളിമേഖലയ്ക്ക് സര്‍ക്കാര്‍ ഇനിയും ശമ്പളവര്‍ധന നല്‍കിയാല്‍ ജനസേവനപ്രിയരായ നമ്മുടെ ജീവനക്കാര്‍ അത് നന്ദിപൂര്‍വം നിരസിക്കാനുള്ള സാധ്യത കാണുന്നുണ്ടോ?

ഫ്രാന്‍സിസ് മാളിയേക്കല്‍, തൃശൂര്‍

= എത്ര കിട്ടിയാലും അതു താങ്ങാന്‍ കപ്പാസിറ്റിയുള്ള കൂട്ടരാണ് നമ്മുടെ ജീവനക്കാര്‍. എന്നാല്‍ കനത്ത തുക വാങ്ങിയാലും പകരം അവര്‍ ചെയ്യുന്ന കള്ളപ്പണി കൂടില്ല. ഇതുതന്നെ അധികമെന്നും പറഞ്ഞ് ചുമ്മാതിരിക്കാനുള്ള സാധ്യതയുണ്ട്!

? കേരള പോലീസിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്കു മാറ്റം പ്രതീക്ഷിക്കാമോ ഗുരുവേ?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍

= മാറ്റം കാണുന്നുണ്ട്. പരിതാപകരം മാറി അതീവ ഗുരുതരമായി വരുന്നുണ്ട്!

? ജനാധിപത്യത്തില്‍ വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ നോട്ടെണ്ണല്‍, നോട്ടെണ്ണല്‍ കഴിഞ്ഞാല്‍?

കെ.വിജയന്‍ പുറച്ചേരി

= തോറ്റവര്‍ പതംപറഞ്ഞും ജയിച്ചവര്‍ പൊങ്ങച്ചംപറഞ്ഞുമുള്ള കണക്കുനിര ത്തല്‍......


politicalnaircartoons.blogspot.in


? പനിച്ചു വിറച്ചു നല്‍ക്കുന്ന കേരള ജനതയ്ക്ക് ചൂടു പകരുവാനുള്ള കമ്പിളികളുമായി താങ്കളുടെ വരവ് എന്നാണാവോ ഉണ്ടാവുക?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍.

= പടച്ചോനേന്ന് വിളിച്ചോളിന്‍.. പനിയൊക്കെ പമ്പകടക്കും 'എടച്ചോളീ'.......!

? അണ്ടനും മൊശകോടനും നേതൃസ്ഥാനത്തു വന്നത് പരാജയകാരണമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പറയുന്നു. അപ്പോള്‍ അടകോടന്‍ എവിടെപ്പോയി ചേട്ടാ?

രജിത് മുതുവിള, ദേവഗംഗ,തിരുവനന്തപുരം.

= എന്തോ ചില ചുമതലയൊ ക്കെ കൊടുത്ത് ഹൈക്കമാന്‍ഡ് പെട്ടെന്ന് കേന്ദ്രത്തിലേക്ക് വിളിപ്പിച്ചു..

? തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് അധികാരമേറ്റാല്‍ പിന്നെ ആ വ്യക്തി സംസ്ഥാനത്തെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നു. ഇതു ശരിയോ നായര്‍സാബ്?ഇതു സത്യപ്രതിജ്ഞാ ലംഘനവുമല്ലേ?

ഞീഴൂര്‍ പി.ഡി.എന്‍, പരിയാത്തില്ലം

= ശരിയായില്ലെന്നു പറഞ്ഞാ ല്‍ (അവരെ) ഉടന്‍ 'ശെര്യാക്കും'. അതാണു മൂപ്പരുടെ ശീലം. അതിനുള്ള നിയമോപദേശവും തേടും! സൂക്ഷിച്ചാല്‍ നമ്പൂതിരിപ്പാടിനു കൊള്ളാം....


? ഇന്നു പരസ്യത്തില്‍ കാണുന്ന സൗന്ദര്യവര്‍ധക വസ്തുക്കളൊന്നും 50 വര്‍ഷം മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ ജനങ്ങള്‍ സുന്ദരികളും സുന്ദരന്മാരും ആയിരുന്നു. കാരണം?

കെ.ബാലകൃഷ്ണന്‍ കൊളച്ചേരി.

= എല്ലാവര്‍ക്കും കൃത്രിമമില്ലാത്ത ശുദ്ധ സൗന്ദര്യമായിരുന്നു. ഇന്നു മലിനവായു ശ്വസിച്ച് ചീഞ്ഞ വെള്ളം കുടിച്ച് വിഷം ഭക്ഷിച്ച് വികൃതമായ ശരീരം ഭംഗിയാക്കാനും കൃത്രിമ രാസവസ്തുക്കള്‍ വേണ്ടിവരും!

? .കോഴിക്കോട് എന്നു കേള്‍ക്കുമ്പോള്‍ ഹല്‍വ ഓര്‍മവരും. മലപ്പുറം എന്നു കേള്‍ക്കുമ്പോള്‍ കത്തി ഓര്‍മവരും. അതുപോലെ രാഷ്ട്രദീപിക എന്നു കേള്‍ക്കുമ്പോള്‍ കാര്‍ട്ടൂണ്‍സ്‌കോപ്പ് ഓര്‍മ വരുന്നത് എന്തുകൊണ്ടാണ് ഗുരോ?

= കോഴിക്കോടന്‍ ഹല്‍വയുടെ മധുരവും മലപ്പുറം കത്തിയുടെ മൂര്‍ച്ചയും ഇതിനുണ്ടെന്ന് ചുമ്മാ അങ്ങു സങ്കല്പിച്ചോളൂ....

? തൊടിയിലും വീട്ടുമുറ്റത്തും ഒക്കെ ഓടിച്ചാടി നടന്നുകൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണന്മാരെ ഇപ്പോള്‍ കാണാനേ ഇല്ല. അവരൊക്കെ എവിടെപ്പോയി ഗുരോ?

= ഗോഹട്ടി എക്‌സ്പ്രസ് വഴി ബംഗാള്‍, അസം പ്രദേശങ്ങളിലേക്കു കടന്നുകാണും.



politicalnaircartoons.blogspot.in


? മൂന്നു ദിവസം പോസ്റ്റ് ഓഫീസ് അവധിയായപ്പോൾ കാർട്ടൂണ്‍സ്കോപ്പിന്‍റെ പ്രവർത്തനം നിന്നു. എങ്കിൽപ്പിന്നെ പഴയ കത്തുകൾ പൊടി തട്ടി എടുത്തുകൂടേ?

പി.ടി. കടുത്തുരുത്തി

= പോസ്റ്റോഫീസുകൾ അടച്ചു പൂട്ടി എല്ലാവരും എഴുത്തു നിർത്തിയാലും ഒരഞ്ചു കൊല്ലം തട്ടീംമുട്ടീം സ്കോപ്പു കൊണ്ടുപോകാനുള്ള കത്തുകളിവിടെ സ്റ്റോക്കുണ്ട്. അതല്ല കാര്യം! ലക്കം-7000 ഒരു സ്പെഷ്യൽ പേജുമായി വരാനാണ് കാത്തിരിക്കുന്നത്. പുലി പതുങ്ങുന്നത് തിരഞ്ഞോടാനല്ലാ.... എടുത്തു ചാടാനാണ്!


? ഏഴിന്‍റെ പണിയെടുത്ത് നായർ സ്കോപ്പിനെ ഏഴായിരത്തിലെത്തിച്ചു. ഇനി എട്ടിന്‍റെ പണി എന്തായിരിക്കും എണ്ണായിരത്തിലെത്തിക്കാൻ........!!!!?

രജിത് മുതുവിള, ദേവഗംഗ,തിരുവനന്തപുരം.

= എട്ടും പൊട്ടും തിരിയാത്തവരേയും കൂടെ കൂട്ടി പതിനെട്ടടവും പയറ്റേണ്ടി വരും!!


politicalnaircartoons.blogspot.in






Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.