ആ​ടി​നെ പിടികൂടിയ പെ​രു​ന്പാ​ന്പി​നെ വെടിവച്ചുകൊന്ന് വീട്ടമ്മ
Sunday, June 11, 2017 4:53 AM IST
സ്വന്തം ആടിനെ വരിഞ്ഞുമുറുക്കി കൊല്ലാൻ ശ്രമിച്ച പെരുമ്പാമ്പിനെ വെടിവച്ചുകൊന്ന് വീട്ടമ്മ ഹീറോയായി. നേ​പ്പി​ൾ​സി​ലെ റേ​ച്ച​ൽ എ​ലി​സ​ബ​ത്താ​ണ് ത​ന്‍റെ പൊ​ന്നോ​മ​ന​യാ​യ ആ​ടി​നെ ഭ​ക്ഷ​ണ​മാ​ക്കാ​ൻ ശ്ര​മി​ച്ച പെ​രു​ന്പാ​ന്പി​നെ വെ​ടി​വ​ച്ചു കൊ​ന്ന​ത്.

ആ​ടു​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ റേ​ച്ച​ൽ ക​ണ്ട​ത് ത​ന്‍റെ ആ​ടി​നെ വ​രി​ഞ്ഞു മു​റു​ക്കി​യ പെ​രു​ന്പാ​ന്പി​നെ​യാ​യി​രു​ന്നു.​ ക​ന്പ് ഉ​പ​യോ​ഗി​ച്ച് പാ​ന്പി​നെ അ​ക​റ്റാ​ൻ ഇ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ലി​രു​ന്ന തോ​ക്ക് എ​ടു​ക്കാ​ൻ ഇ​വ​ർ പോ​യ​പ്പോ​ൾ ആ​ടി​നെ​യും വ​ലി​ച്ചു കൊ​ണ്ട് പെ​രു​ന്പാ​ന്പ് കു​റ്റി​ക്കാ​ടി​നു​ള്ളി​ൽ ക​യ​റി​യി​രു​ന്നു.

പാ​ന്പി​ന്‍റെ അ​ടു​ത്തെ​ത്തി​യ റേ​ച്ച​ൽ തു​രു​തു​ര വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​കൊ​ണ്ട പാ​ന്പ് ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ഇ​ഴ​ഞ്ഞു മാ​റി​യെ​ങ്കി​ലും റേ​ച്ച​ൽ പിന്മാറാ​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. പാ​ന്പി​ന്‍റെ പി​ന്നാ​ലെ ചെ​ന്ന റേ​ച്ച​ൽ വാ​ലി​ൽ ച​വി​ട്ടി​പി​ടി​ച്ച് പാ​ന്പ് ചാ​കു​ന്ന​തു വ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പാ​ന്പി​നെ താ​ൻ വെ​ടി​വ​ക്കു​ന്ന വീ​ഡി​യോ റേ​ച്ച​ൽ ത​ന്നെ​യാ​ണ് പ​ക​ർ​ത്തി​യ​ത്.​ ഈ ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/JVA26-_pusg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.