മദ്യം, അസഭ്യം പിന്നാലെ ഇടി; യു​വാ​ക്ക​ളു​മാ​യി വ​ഴ​ക്കി​ടു​ന്ന പെൺകുട്ടി
Wednesday, May 8, 2024 11:05 AM IST
ല​ഹ​രി ത​ല​യ്ക്കു പി​ടി​ച്ചാ​ൽ പ​ല​രു​ടേ​യും ക​ൺ​ട്രോ​ൾ പോ​കും. പി​ന്നീ​ട​വ​ർ കാ​ട്ടി​ക്കൂ​ട്ടു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടാ​ൽ ല​ജ്ജ തോ​ന്നും. ഒ​രു സ്ത്രീ​യാ​ണു ല​ക്കു കെ​ട്ട് ഇ​വ​യൊ​ക്കെ ചെ​യ്യു​ന്ന​തെ​ങ്കി​ൽ കു​റ​ച്ചു കൂ​ടി ആളുകൾ ശ്രദ്ധിക്കും.

ല​ക്നൗ ഗോ​മ​തി ന​ഗ​റി​ലെ സ​മ്മി​റ്റ് ബി​ൽ​ഡിം​ഗി​ലു​ള്ള നി​ശാ​ക്ല​ബി​ൽ​നി​ന്നു മ​ദ്യ​പി​ച്ചി​റ​ങ്ങി​യ ഒ​രു യു​വ​തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളു​മാ​യി വ​ഴ​ക്കി​ടു​ക​യും അ​ടി​പി​ടി കൂ​ടു​ക​യും ചെ​യ്ത സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

വീ​ഡി​യോ​യി​ൽ യു​വ​തി ദേ​ഷ്യ​ത്തോ​ടെ ഒ​രു ആ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്കു​ചെ​ല്ലു​ന്നു. അ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്നു. തു​ട​ർ​ന്ന് അ​ടി​പി​ടി​യും. സം​ഭ​വം ക​ണ്ട് അ​വി​ടെ​യെ​ത്തി​യ യു​വാ​ക്ക​ളു​മാ​യും യു​വ​തി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്നു. അ​വ​രു​മാ​യും പി​ടി​വ​ലി​യു​ണ്ടാ​കു​ന്നു. തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണു മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട യു​വ​തി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത്.

യു​വ​തി പ്ര​കോ​പി​ത​യാ​കാ​ൻ കാ​ര​ണ​മെ​ന്തെ​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ച​യാ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ബ​ഹ​ളം കേ​ട്ട് അ​വി​ടേ​ക്കെ​ത്തി​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ൾ അ​വ​രെ ശാ​ന്ത​രാ​ക്കു​ക​യും സ്ഥ​ല​ത്തു​നി​ന്നു പ​റ​ഞ്ഞു​വി​ടു​ക​യു​മാ​യി​രു​ന്നു.

സ​മ്മി​റ്റ് ബി​ൽ​ഡിം​ഗി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ബ​ഹ​ള​ങ്ങ​ളും അ​ടി​പി​ടി​ക​ളും പ​തി​വാ​ണെ​ന്നു വീ​ഡി​യോ​യ്ക്കു ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.