മൊ​ത്തം ക​ത്തി​പ്പോ​കാ​ഞ്ഞ​ത് ഭാ​ഗ്യം; ഒ​രുപെ​ട്ടി പ​ട​ക്കം ത​ല​യി​ല്‍ ചു​മ​ന്ന​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്
Wednesday, April 17, 2024 11:50 AM IST
പ​ട​ക്കം പൊ​ട്ടി​ക്കു​ക എ​ന്ന​ത് മി​ക്ക ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​ണ​ല്ലൊ. പ​ണ്ട് ശ​ബ്ദം​കൊ​ണ്ടാ​ണ് പ​ട​ക്കം ശ്ര​ദ്ധ​നേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ല​ത്ത് നി​റ​ങ്ങ​ള്‍ നി​മി​ത്ത​വും പ​ട​ക്കം ആ​ക​ര്‍​ഷ​ക​മാ​കു​ന്നു.

പ​ക്ഷേ ഏ​ത് കാ​ര്യ​വും അ​തി​രു​ക​ട​ന്നാ​ല്‍ ദോ​ഷ​മാ​യി മാ​റു​മ​ല്ലൊ. പ്ര​ത്യേ​കി​ച്ച് പ​ട​ക്ക​ങ്ങ​ള്‍ പോ​ലു​ള്ള​വ. ഇ​പ്പോ​ഴി​താ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ല്‍ ഒ​രാ​ള്‍ കൊ​ളു​ത്തി​യ പ​ട​ക്കം​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു വി​വാ​ഹ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​താ​യി കാ​ണാം. നി​ര​വ​ധി​യാ​ളു​ക​ള്‍ നൃ​ത്തം​ചെ​യ്തു​ തി​മി​ര്‍​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ മ​ദ്യ​പി​ച്ചി​ട്ടു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ എ​ത്തു​ന്നു. അ​യാ​ള്‍ നി​ല​ത്തി​രു​ന്ന ഒ​രു​പെ​ട്ടി പ​ട​ക്കം ഉ​യ​ര്‍​ത്തി ത​ല​യി​ല്‍ വ​യ്ക്കു​ന്നു.

ത​ല​യ്ക്ക് മു​ക​ളി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ക്കു​മ്പോ​ള്‍ വെ​ളി​വ് ല​വ​ലേ​ശ​മി​ല്ലാ​ത്ത ഇ​യാ​ള്‍ ഡാൻ​സ് ചെ​യ്യു​ക​യാ​ണ്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ചി​ല​രും ന​ര്‍​ത്ത​ക​രാ​യി എ​ത്തു​ന്നു.

അ​ല്‍​പം ക​ഴി​ഞ്ഞ് പ​ട​ക്ക​ത്തി​ല്‍ നി​ന്നു​ണ്ടാ​യ തീ​പ്പൊ​രി ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ല്‍ വീ​ഴു​ന്നു. പി​ന്നാ​ലെ ഇ​യാ​ള്‍ ധ​രി​ച്ച ഹൂ​ഡി​ക്ക് തീ ​പി​ടി​ക്കു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ നി​ല​ത്തേ​യ്ക്ക് വീ​ഴു​ന്നു. മാ​ത്ര​മ​ല്ല പ​ട​ക്ക​മു​ള്ള പെ​ട്ടി വ​ലി​ച്ചെ​റി​യു​ന്നു.

ത​ത്ഫ​ല​മാ​യി പ​ട​ക്കം പ​ല​വ​ഴി പൊ​ട്ടി​ച്ചി​ത​റു​ക​യാ​ണ്. ഈ ​സ​മ​യം ചു​റ്റു​മു​ള്ള​വ​രൊ​ക്കെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ക​യു​ണ്ടാ​യി. "ഇ​ത്ത​രം വി​കൃ​തി​ക​ള്‍ ആ​ണ് വി​വാ​ഹ ഘോ​ഷ​യാ​ത്ര ന​ശി​പ്പി​ക്കു​ന്ന​ത്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.