വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Monday, July 17, 2017 3:59 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ക​ർ​ശ​ന ന​ട​പ​ടി​ക​ളെ പി​ന്തു​ണ​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. സ​മ​രം നേ​രി​ടാ​ൻ ക​ള​ക്ട​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി ശ​രി​യാ​യി​രു​ന്നെ​ന്നും നി​യ​മ​പ​ര​മാ​യി തെ​റ്റു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി മാ​ത്ര​മാ​ണ് ക​ള​ക്ട​ർ​മാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും കെ.​കെ.​ശൈ​ല​ജ അ​വ​കാ​ശ​പ്പെ​ട്ടു.

ന​ഴ്സു​മാ​രു​ടെ സമരം നേരിടുന്നതിനായി ജി​ല്ല​യി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം​വ​ർ​ഷ​ക്കാ​ർ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ​മ​രം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. യാ​ത്രാ ചെ​ല​വി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി ജോ​ലി​ക്കെ​ത്തു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ദി​വ​സം 150 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് ബ​ഹി​ഷ്ക​രി​ച്ചു. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി​ക്ക് ക​യ​റാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​പാ​ട്. ഈ ​നീ​ക്ക​വും പാ​ളി​യ​തോ​ടെ ന​ഴ്സു​മാ​രു​ടെ സ​മ​രം കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ജോ​ലി​ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഒ​ൻ​പ​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും പ​രി​സ​ര​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​ക​ളു​ടെ പ​രി​സ​ര​ത്ത് പോ​ലീ​സ് സേ​ന​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഴ്സു​മാ​രു​ടെ സ​മ​രം തു​ട​രു​ന്ന​ത്. ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​ണ്ട്.
RELATED NEWS