പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Monday, July 17, 2017 12:58 PM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേർ സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഏഴ് പേർക്കു ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പെഷവാറിലെ ഹയതാബാദിലായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ സ്ഫോടകവസ്തുകൾ നിറച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിച്ചായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ ഹയതാബാദ് മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
RELATED NEWS