പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ല: ചിദംബരം
Wednesday, April 24, 2013 2:31 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ഇന്ത്യ ഇക്കണോമിക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോടു 2014ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയായാല്‍ ആരെ ധനമന്ത്രിയാക്കും എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ് പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നത്. മന്ത്രിപദത്തില്‍ കുറച്ച് കാലം വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ട്. അതിനിടയില്‍ അല്പം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം. പിന്നെ കുറച്ച് യാത്ര ചെയ്യണം. അങ്ങനെ പോകുന്ന ആഗ്രഹങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന മറ്റു ചില നേതാക്കളുടെ പേര് നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.