രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ റി​സോ​ർ​ട്ടി​ന്‍റെ രേ​ഖ​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു സ​ർ​ക്കാ​ർ
Thursday, January 18, 2018 9:05 PM IST
കൊ​ച്ചി: ബി​ജെ​പി എം​പി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​മ​ര​ക​ത്തെ നി​രാ​മ​യ റി​സോ​ർ​ട്ട് കൈ​വ​ശം അ​വ​കാ​ശ​പ്പെ​ടു​ന്ന 41 സെ​ന്‍റ് സ്ഥ​ലം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. നി​രാ​മ​യ റി​സോ​ർ​ട്ട് കൈ​യേ​റ്റ ഭൂ​മി​യി​ലാ​ണെ​ന്നു കാ​ണി​ച്ചു പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്കാ​ൻ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. കോ​ട്ട​യം ത​ഹ​സീ​ൽ​ദാ​ർ പി​എ​സ് ഗീ​താ​കു​മാ​രി​യാ​ണ് കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റി​സോ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തെ ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ലം തോ​ട് കാ​യ​ൽ കൈ​യേ​റ്റ ഭൂ​മി​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ കാ​യ​ൽ, തോ​ട് പു​ന്പോ​ക്ക് ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്ന​തു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി കു​മ​ര​ക​ത്തെ ജ​ന​സ​ന്പ​ർ​ക്ക സ​മി​തി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൈ​യേ​റ്റം ക​ണ്ടെ​ത്തി​യെ​ന്നാ​ണു സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മു​ള്ള​വ​ർ ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് കോ​ട​തി​ക്ക് റ​ദ്ദാ​ക്കാ​നാ​വി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് അ​ധി​കാ​ര​മു​ണ്ട്. ഹ​ർ​ജി​യി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​തെ പു​തി​യ ആ​രോ​പ​ണ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല-​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.