ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ്പോൾ ഫലം വൈകുന്നേരം മുതൽ
Wednesday, December 13, 2017 9:47 PM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. മധ്യ-വടക്കൻ ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 851 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകും. ഡിസംബർ 18 നാണ് വോട്ടെണ്ണൽ.

ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അഹമ്മദാബാദും വഡോദരയും ഉൾപ്പെടുന്ന മധ്യഗുജറാത്ത് ബിജെപിയുടെ ശക്തികേന്ദ്രമാണ്. വടക്കൻ ഗുജറാത്തിൽ കോണ്‍ഗ്രസിനാണു പ്രാമുഖ്യം. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ(മെഹ്സാന), ദളിത് നേതാവ് ജിഗ്നേഷ് മേവാനി(വഡ്ഗാം), ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ(രാധൻപുർ) തുടങ്ങിയവർ ഇന്നു ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.

പോളിംഗ് പൂർത്തിയായ ശേഷം ഇന്നു വൈകുന്നേരത്തോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.