പീഡന ശ്രമം: പാക് അഭയാർഥി ഇറ്റലിയിൽ അറസ്റ്റിൽ
Wednesday, September 20, 2017 11:57 PM IST
റോം: പതിമൂന്നു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാക് അഭയാർഥി ഇറ്റലിയിൽ അറസ്റ്റിലായി. ഇറ്റലിയിലെ പിസ്റ്റോയിയയിലുള്ള അഭയാർഥി ക്യാമ്പിൽ താമസിക്കുന്ന 35 വയസുകാരനാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി സ്കൂൾവിട്ടു വരുന്ന സമയത്ത് ഇയാൾ സ്ഥിരമായി പെൺകുട്ടിയെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഒപ്പമില്ലാതിരുന്ന ദിവസമാണ് ഇയാൾ പീഡനശ്രമം നടത്തിയത്.

ഇതിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ശല്യം ചെയ്യൽ പതിവായതിനേത്തുടർന്ന് പെൺകുട്ടി പ്രതിയുടെ ചിത്രം മൊബൈലിൽ പകർത്തിയിരുന്നു. ഇതും അന്വേഷണത്തിൽ നിർണായകമായി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.