മലേഗാവ് സ്ഫോടനം: ലെഫ്. കേണൽ പുരോഹിതിന് ഇടക്കാല ജാമ്യം
Sunday, August 20, 2017 10:10 PM IST
ന്യൂഡൽഹി: 2008ലെ മലേഗാവ് സ്ഫോടനക്കേസിലെ പ്രതി ലെഫ്. കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒന്പതു വർഷമായി ജയിലിൽ കഴിയുകയായിരുന്നു പുരോഹിത്. എൻഐഎയുടെ എതിർപ്പ് മറികടന്നാണ് ജസ്റ്റീസുമാരായ ആർ.കെ.അഗർവാൾ, എ.എം.സപ്രെ എന്നിവരടങ്ങുന്ന ബഞ്ച് ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

2008 സെപ്റ്റംബറിൽ നടന്ന സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്വാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ, കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് ഉൾപ്പെടെ 11 പേരാണ് പ്രതിപ്പട്ടികയിൽ. 2011ലാണ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.