ജെഡിയുവിനെ ഒൗദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ
Saturday, August 12, 2017 2:28 PM IST
ന്യൂഡൽഹി: നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിനെ ഒൗദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിഹാറിലെ മഹാസഖ്യം തകർത്ത് ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ എത്തിയത്.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷാ ജെഡിയുവിനെ ഒൗദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ചത്.

അതേസമയം ജെഡിയുവിൽ നിതീഷ് കുമാറും ശരത് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ശരത് യാദവിനെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നു ജെഡിയു നീക്കിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.