ആർകെ നഗറിൽ എംഡിഎംകെ മത്സരിക്കുന്നില്ല
Sunday, March 19, 2017 11:37 PM IST
ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് എംഡിഎംകെ അറിയിച്ചു. മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുകയാണെന്നും ഒരു പാർട്ടിക്കു വേണ്ടിയും പ്രചാരണം നടത്തില്ലെന്നും എംഡിഎംകെ അധ്യക്ഷൻ വൈകോ പറഞ്ഞു.