പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞു
Wednesday, January 11, 2017 5:13 PM IST
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരേ ഷൂ ഏറ്. ലാമ്പി മണ്ഡലത്തിലെ റാത്തഗേര ഗ്രാമത്തിൽ വച്ചാണ് സംഭവം നടന്നത്. സിഖ് പ്രഭാഷകൻ അമിർക് സിംഗ് അജ്നാലയുടെ ബന്ധുവാണ് മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്നാണ് റിപ്പോർട്ട്.

രണ്ടാം തവണയാണ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പോറുണ്ടാകുന്നത്. 2014–ലിലും സമാന സംഭവം നടന്നിരുന്നു. പഞ്ചാബിൽ ബിജെപിക്കൊപ്പം ചേർന്ന് ഭരണം നടത്തുന്ന അകാലിദൾ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനും പാർട്ടിക്കും വരുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി നാലിനാണ് ഇവിടെ തെരഞ്ഞെടുപ്പ്. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഭരണകക്ഷിക്കെതിരേ ശക്‌തമായി രംഗത്തുണ്ട്.