Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഈ ​പ്ര​വാ​സി മാ​മാ​ങ്കം ആ​ർ​ക്കു​വേ​ണ്ടി?
Wednesday, January 11, 2017 10:46 AM IST
Inform Friends Click here for detailed news of all items Print this Page
 
 
പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് എ​ന്ന പേ​രി​ലു​ള്ള മാ​മാ​ങ്കം എ​ന്തി​നു​വേ​ണ്ടി, ആ​ർ​ക്കു​വേ​ണ്ടി? സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്‌‌ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ​രെ​ല്ലാം പ​ങ്കെ​ടു​ക്കാ​റു​ണ്ട്. അ​വ​ർ ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തും, നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വ​യ്ക്കും, പ്ര​വാ​സി​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ​യും അ​പ​ദാ​ന​ങ്ങ​ളെ​യും മു​ക്ത​ക​ണ്ഠം പ്ര​കീ​ർ​ത്തി​ക്കും. ഇ​ത്ത​വ​ണ ബം​ഗ​ളൂ​രു​വി​ലെ അ​ന്താ​രാ​ഷ്‌‌ട്ര എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​തി​ന്നാ​ലാ​മ​തു പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ലും ഇ​തേ നാ​ട​ക​ങ്ങ​ളു​ടെ​യും വാ​ച​ക​മ​ടി​യു​ടെ​യും ത​നി​യാ​വ​ർ​ത്ത​നം ന​ട​ന്നു. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ടി​യി​രു​ന്ന പ​ല വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മ്മേ​ള​നം മൗ​ന​മ​വ​ലം​ബി​ച്ചു.

പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് എ​ത്ര​കാ​ല​മാ​യി പ​റ​യു​ന്നു. എ​ന്നാ​ൽ, ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ​ക്കു ഇ​ല​ക്‌‌ട്രോണി​ക് വോ​ട്ടിം​ഗ് ശി​പാ​ർ​ശ ചെ​യ്ത​പ്പോ​ഴും പ്ര​വാ​സി​ക​ളെ ഒ​ഴി​വാ​ക്കി. പ്ര​വാ​സി​ക​ളെ പ്ര​ത്യേ​ക വോ​ട്ട​ർ​മാ​രാ​യി ക​ണ​ക്കാ​ക്കി നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണ​മെ​ന്നു പ​ര​മോ​ന്ന​ത കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നാ​ളെ നാ​ട്ടി​ൽ വ​ന്നു ജീ​വി​ക്കേ​ണ്ട ഗ​ൾ​ഫ് പ്ര​വാ​സി​ക്ക് ഇ​വി​ട​ത്തെ ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ അ​വ​കാ​ശ​മി​ല്ലേ?

നോ​ട്ട് റ​ദ്ദാ​ക്ക​ലി​നെ​ത്തു​ട​ർ​ന്നു പ്ര​വാ​സി​ക​ളു​ടെ കൈ​വ​ശ​മു​ള്ള പ​ഴ​യ 500രൂ​പ,1000 രൂ​പ നോ​ട്ടു​ക​ൾ മാ​റാ​ൻ പ​രി​മി​ത സ​മ​യ​മാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫി​ലു​ള്ള സാ​ധാ​ര​ണ പ്ര​വാ​സി​ക്കു ര​ണ്ടും മൂ​ന്നും വ​ർ​ഷം കൂ​ടു​ന്പോ​ഴാ​ണു നാ​ട്ടി​ൽ വ​രാ​ൻ സാ​ധി​ക്കു​ക. എ​ന്തു​കൊ​ണ്ട് അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി​ക​ളി​ൽ നോ​ട്ട് മാ​റാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്കി​ക്കൂ​ടാ? ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന ചൂ​ഷ​ണം ച​ർ​ച്ച ചെ​യ്യേ​ണ്ട​ത​ല്ലേ? വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റ് എ​ജ​ൻ​സി​ക​ൾ ഇ​പ്പോ​ഴും എ​ത്ര​യോ പേ​രെ ക​ബ​ളി​പ്പി​ക്കു​ന്നു. ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തി​നു പ്രാ​യോ​ഗി​ക​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​തി​നി​ധി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക​ണം. ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് അ​ർ​ഥ​വ​ത്താ​കൂ.

എ​ഴു​പ​ത്തി​ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 7100 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണു ക​ണ​ക്ക്. ഇ​തി​ൽ 1700 പേ​ർ മാ​ത്ര​മാ​ണ് വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​ത്. ബാ​ക്കി​യു​ള്ള പ്ര​തി​നി​ധി​ക​ൾ​ക്കു പ്ര​വാ​സി​ക​ളു​മാ​യി എ​ന്തു ബ​ന്ധ​മെ​ന്ന് അ​റി​ഞ്ഞു​കൂ​ടാ. പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലും പ്രാ​തി​നി​ധ്യ സ്വ​ഭാ​വ​ത്തി​ലും ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​ണു ബം​ഗ​ളൂ​രു​വി​ലേ​തെ​ന്നു വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ജ​ന​റ​ൽ വി.​കെ. സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ട​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

സം​ഘ​പ​രി​വാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​രാ​ളം പേ​രെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​താ​കാം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം.
വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​സം​ഗി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​ക്ക​ളു​ടെ​യും പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ ഈ ​സം​ഘ​പ​രി​വാ​ർ സം​ബ​ന്ധം വ്യ​ക്ത​മാ​കും. ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​ര്യ​ട​ന​ങ്ങ​ളി​ൽ ഇ​വ​ന്‍റ് മാ​നേ​ജ​ർ​മാ​രാ​യ ചി​ല​രും സ​മ്മാ​ന ജേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ട്. ഭ​ര​ണാ​ധി​കാ​രി​ക​ളെ വാ​ഴ്ത്തി​പ്പാ​ടാ​നു​ള്ള അ​വ​സ​രം മാ​ത്ര​മാ​യി ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ൾ അ​ധഃ​പ​തി​ക്കു​ന്പോ​ൾ പ്ര​വാ​സി​ക​ളു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ സ്പ​ർ​ശി​ക്ക​പ്പെ​ടാ​തെ പോ​കു​ന്നു.

പ്ര​വാ​സി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഏ​റെ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ട ഗ​ൾ​ഫ് പ്ര​വാ​സി​ക​ൾ. യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലു​മു​ള്ള പ്ര​വാ​സി​ക​ളെ​ക്കാ​ൾ വ​ള​രെ​ക്കു​റ​ഞ്ഞ വ​രു​മാ​ന​മേ ഗ​ൾ​ഫ് പ്ര​വാ​സി​ക​ൾ​ക്കു​ള്ളൂ. മ​റ്റു ധാ​രാ​ളം പ്ര​ശ്ന​ങ്ങ​ളും ഗ​ൾ​ഫി​ലു​ള്ള​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ലും ഗ​ൾ​ഫ് പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ അ​തു വേ​ണ്ടെ​ന്നു​വ​ച്ചു. ഗ​ൾ​ഫ് പ്ര​വാ​സി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്ക് മ​ല​യാ​ളി​ക​ളാ​ണെ​ന്ന​തും ഈ ​അ​വ​ഗ​ണ​ന​യ്ക്കു കാ​ര​ണ​മാ​കാം. വി​ദേ​ശ​ത്തു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്തി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്നു സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗ​ൾ​ഫി​ലെ ജ​യി​ലു​ക​ളി​ലും ഭീ​ക​ര​രു​ടെ ത​ട​വ​റ​ക​ളി​ലും ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ​പ്പ​റ്റി മോ​ദി യാ​തൊ​ന്നും പ​റ​ഞ്ഞു​മി​ല്ല.

പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പി​ഐ​ഒ സ​ർ​വ​ക​ലാ​ശാ​ല രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നു മു​ന്പൊ​രു പ്ര​വാ​സി ദി​വ​സി​ൽ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സിം​ഗ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​പ​ദ്ധ​തി ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന​താ​ണ്. പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നും നാ​ട്ടി​ലേ​ക്കു സ​ഹാ​യം അ​യ​യ്ക്കു​ന്ന​തി​നു​മാ​യി മു​ന്പു കേ​ന്ദ്ര പ്ര​വാ​സി​കാ​ര്യ​വ​കു​പ്പു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പ്ര​ത്യേ​ക സം​വി​ധാ​ന​വും ഇ​പ്പോ​ഴ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി.

മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ വ​രു​ത്തി​യ പ​രി​ഷ്കാ​ര​ങ്ങ​ളി​ലൊ​ന്ന്, പ്ര​വാ​സി​കാ​ര്യ വ​കു​പ്പു നി​ർ​ത്ത​ലാ​ക്കി​യ​താ​ണ്. ഇ​ത്ര​യേ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​ത്യേ​ക വ​കു​പ്പും മ​ന്ത്രി​യും അ​ധി​ക​പ്പ​റ്റ​ല്ല, ആ​വ​ശ്യം​ത​ന്നെ​യാ​ണ്. പ്ര​വാ​സി ദി​വ​സ് സാ​ധാ​ര​ണ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി നേ​ര​ത്തേ മു​ത​ലു​ള്ള​താ​ണ്. ബം​ഗ​ളൂ​രു സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് മാ​ത്രം ഇ​രു​നൂ​റു ഡോ​ള​റ​ത്രേ. ഗ​ൾ​ഫ് പ്ര​വാ​സി​ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗ​ത്തി​ന് ഇ​തു വ​ലി​യ തു​ക​യാ​ണ്. വി​വി​ഐ​പി​ക​ളെ നി​ര​ത്താ​ന​ല്ല, പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​മാ​ണ് ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ൾ വേ​ദി​യാ​വേ​ണ്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുപി ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന് നരേന്ദ്ര മോദി
തമിഴ്നാട് നിയമസഭാ സ്പീക്കർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്
അയോധ്യയിലെ രാമക്ഷേത്രം ബിജെപിയുടെ അജണ്ടയിലുണ്ടെന്ന് വിനയ് കത്യാർ
മും​ബൈ, 46,000 കോ​ടീ​ശ്വ​രൻമാരു​ടെ ന​ഗ​രം!
മോദി സർക്കാർ ജനാധിപത്യത്തെ ആക്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
അരി വില നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രൻ
നടിയെ ആക്രമിച്ച കേസ്: നാല് പ്രതികൾ കൂടി പോലീസ് കസ്റ്റഡിയിൽ
നേപ്പാളിൽ രണ്ടു ഭൂചലനങ്ങൾ
ജയിൽ ബസിന് നേരെ ആക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു
ജിഷ്ണുവിന്‍റെ വീട് സന്ദർശിക്കാത്ത ഒരേഒരാൾ മുഖ്യമന്ത്രി: സുധീരൻ
ആധാർ കാർഡ് ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുതന്നെ മാറ്റി തട്ടിപ്പ്
ന​ടി​യെ ആ​ക്ര​മിച്ച സം​ഭ​വം: നടപടി വേണമെന്ന് പി.ടി.തോമസ്
സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: എസ്ഐക്ക് സസ്പെൻഷൻ
വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനു നേരെ മാനഭംഗശ്രമം; യുവാവ് അറസ്റ്റില്‍
ഓം പുരിയെ അനുസ്മരിച്ച് ഓസ്‌കര്‍ വേദി
നോക്കിയയുടെ പാന്പ് ഇനി ഫേസ്ബുക്കിലും!
പൾസർ സുനിയെ വാഗമണ്ണിൽ എത്തിച്ച് തെളിവെടുത്തു
സ്വർണ വിലയിൽ മാറ്റമില്ല
രാഷ്‌ട്രീയം വെളിപ്പെടുത്തിയ ഓസ്‌കര്‍ വേദി; ആറു പുരസ്കാരവുമായി ലാ ലാ ലാന്‍ഡ് തിളങ്ങി
കെ.എം.മാണിയുടെ നിരാഹാരം തിരുവനന്തപുരത്ത് തുടങ്ങി
ജൂലിയൻ അസാഞ്ചിന്‍റെ എംബസി സുരക്ഷ റദ്ദാക്കിയേക്കും
ഓസ്‌കര്‍ ചരിത്രത്തിലെ വമ്പന്‍ "പിഴവ്'; മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം തെറ്റായി പ്രഖ്യാപിച്ചു, പിന്നീട് തിരുത്തി
ഓസ്കർ 2017: മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ ചാസെല്ല, ചിത്രം മൂൺ ലൈറ്റ്
സ്പാനിഷ് ലീഗില്‍ ജയത്തോടെ റയല്‍ വീണ്ടും തലപ്പത്ത്
ആർഎസ്എസ് ഭീഷണി വേണ്ട: മുഖ്യമന്ത്രി
യുപി തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ 10.77% പോളിംഗ്
സ്ത്രീസുരക്ഷ: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
ഓസ്‌കറില്‍ ട്രംപിനെതിരേ പരിഹാസം; ഫര്‍ഹാദി പ്രതിഷേധ കത്ത് നല്കി ചടങ്ങ് ബഹിഷ്‌കരിച്ചു
ഓസ്‌കര്‍ 2017: ജാക്കി ജാന് ഓണററി ഓസ്‌കര്‍
തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി
ഓസ്കർ: മികച്ച സഹനടൻ മഹർഷല അലി
യുപിയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി
‘ടൈറ്റാനിക്’ നടൻ ബിൽ പാക്സ്ടണ്‍ അന്തരിച്ചു
ഇബ്രാഹിമോവിച്ചിന് ഇരട്ട ഗോൾ; ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്
രാജസ്ഥാനിൽ അസാധു നോട്ടുകളുമായി ബിജെപി കൗണ്‍സിലറുടെ സഹോദരൻ പിടിയിൽ
നോക്കിയ 3310 വീണ്ടും അവതരിപ്പിച്ചു
രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ രാജ്യദ്രോഹികൾ: കിരണ്‍ റിജിജു
മെ​സി​യു​ടെ ഗോ​ളി​ൽ ബാ​ഴ്സ ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ട്ടു
ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വം: ചാ​ർ​ലി​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
മ​ന​സ് പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഖി​ലേ​ഷ്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പോ​ലീ​സ്
എ​ബി​വി​പി അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ഫ​സ​ർ ആ​ശു​പ​ത്രി​യി​ൽ
രാഷ്ട്രപതിയാവാൻ സുഷമ മുന്നിൽ
ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ്: കേ​ര​ളം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ
മു​ഴു​വ​ൻ അ​ൺ​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളു​മാ​യി അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് തിങ്കളാഴ്ച മുതൽ
ന​ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് വി.​എ​സ്
മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് എ​ബി​വി​പി​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗു​ർ​മെ​ഹ​ർ
ര​ണ്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ
ത​മി​ഴ്നാ​ട്ടി​ൽ ക​ട​ലി​ൽ വ​ള്ളം​മു​ങ്ങി ഒ​ന്പ​തു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു
മ​രം വെ​ട്ടു​ന്ന​ത് ക​ഴു​ത്തു​വെ​ട്ടു​ന്ന​തി​നേ​ക്കാ​ൾ ഭീ​ക​ര​മെ​ന്ന് താ​ലി​ബാ​ൻ ഭീ​ക​ര​ൻ
മലയാളി നഴ്സിനു കുത്തേറ്റ സംഭവം: വ്യാജപ്രചാരണം നിർത്തണമെന്നു ഭർത്താവ്
വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ ആ​റ് സു​ഹൃ​ത്തു​ക്ക​ൾ അ​റ​സ്റ്റി​ൽ
ദി​ലീ​പി​ന്‍റെ പ​രാ​തി​യി​ൽ ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
മേ​ഘാ​ല​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; 16 മ​ര​ണം
ജി​ഷ്ണു​വി​ന്‍റെ ഘാ​ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​മ്മ
കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.