അൻവറിന്‍റെ പാർക്കിനെതിരെ അന്വേഷണത്തിന് തച്ചങ്കരിയുടെ ഉത്തരവ്
Thursday, November 30, 2017 10:07 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലുള്ള വാട്ടർ തീം പാർക്കിനെതിരെ അന്വേഷണം. ഫയർ ആൻഡ് സേഫ്റ്റി ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഗ്നിശമന സേനാ മേധാവി ടോമിൻ ജെ. തച്ചങ്കരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

കക്കാടംപൊയിലിലെ പാർക്ക് പരിസ്ഥിതി ലോല പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പാർക്കിനുള്ള ലൈസൻസ് ചെറുകിട വ്യവസായ യൂണിറ്റിന്‍റേതാണെന്നും പാർക്കിനുള്ളത് നൂറു രൂപയുടെ ലൈസൻസ് മാത്രമാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.