ബാബുൽ ഗായകർക്കു നേർക്കു ബംഗ്ലാദേശിൽ ആക്രമണം
Sunday, July 17, 2016 11:20 AM IST
ധാക്ക: മുതിർന്ന ബാബുൽ ഗായകർക്കു നേർക്ക് ബംഗ്ലാദേശിൽ ആക്രമണം. രണ്ടു സ്ത്രീകളടക്കം മൂന്നു പേർക്കു നേരെയാണ് ആക്രമണമുണ്ടായത്. ചൗദാംഗ ജില്ലയിലായിരുന്നു സംഭവം.

അബ്ദുർ റഹ്മാൻ(65), ഇദ്ദേഹത്തിന്റെ ഭാര്യ ബുലു ബീഗം(50), റാഷിദ് ഖാട്ടുൻ(45) എന്നിവർക്കു നേർക്കാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബാബുൽ ഗായകരുടെ സമ്മേളനത്തിൽ പങ്കെടുക്കുക്കുന്നതിനായി പോകുകയായിരുന്നു ഇവർ.

എട്ടു പേരുടെ സംഘം ഒരു കാരണവും കൂടാതെ ഇരുമ്പുവടികൾ ഉപയോഗിച്ച് തങ്ങളെ മർദിക്കുകയായിരുന്നെന്നു ബുലു ബീഗം മൊഴി നൽകി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.