റോക്കറ്റാക്രമണത്തിൽ 10 പേർക്കു പരിക്ക്; കെറം ഷാലോം ക്രോസിംഗ് ഇസ്രയേൽ അടച്ചു
റോക്കറ്റാക്രമണത്തിൽ  10 പേർക്കു പരിക്ക്; കെറം ഷാലോം ക്രോസിംഗ്  ഇസ്രയേൽ അടച്ചു
Monday, May 6, 2024 1:15 AM IST
ടെ​ൽ അ​വീ​വ്: ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗാ​സ​യി​ലേ​ക്കു സ​ഹാ​യ​വ​സ്തു​ക്ക​ൾ ക​ട​ത്തി​വി​ടു​ന്ന കെ​റം ഷാ​ലോം ക്രോ​സിം​ഗ് അ​ട​ച്ച​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇതിനിടെ, ഇ​സ്രേ​ലി സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സി​ന്‍റെ​യും ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദി​ന്‍റെ​യും ക​മാ​ൻ​ഡ​ർ​മാ​ർ അ​ട​ക്കം ഏ​ഴു തീവ്രവാദികൾ കൊ​ല്ല​പ്പെ​ട്ടു. ഹ​മാ​സി​ന്‍റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ​ഖ്വാ​സം ബ്രി​ഗേ​ഡി​ന്‍റെ വെ​സ്റ്റ് ബ​ങ്ക് ക​മാ​ൻ​ഡ​ർ അ​ലാ ഷ്റെ​യ്തെ, ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദി​ന്‍റെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ഐ​മ​ൻ സ​രാ​ബ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

വെ​സ്റ്റ് ബാ​ങ്കി​ലെ തു​ർ​ക്കാ​റാ​മി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന 12 മ​ണി​ക്കൂ​ർ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​ലാ ഷ്റെ​യ്തെ​യും മൂ​ന്നു ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ട​ത്. ഹ​മാ​സ് ഇ​ന്ന​ലെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ 2002 മു​ത​ൽ 2016 വ​രെ ഇ​സ്രേ​ലി ജ​യി​ലി​ൽ ത​ട​വി​ലാ​യി​രു​ന്നു. ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദി​ന്‍റെ സാ​യു​ധ സേ​നാ വി​ഭാ​ഗം ക​മാ​ൻ​ഡ​റാ​യി​രു​ന്ന ഐ​മ​ൻ സ​രാ​ബ് റാ​ഫ​യി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് പോ​രാ​ളി​ക​ൾ​ക്ക് ഇ​യാ​ളും നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്നു. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് ര​ണ്ടു തീ​വ്ര​വാ​ദി​ക​ളും കൊ​ല്ല​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.