അഫ്ഗാന്‍ ആശുപത്രി വ്യോമാക്രമണം: ഒബാമ മാപ്പു പറഞ്ഞു
Friday, October 9, 2015 12:21 AM IST
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് ആശുപത്രിയില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മാപ്പുപറഞ്ഞു. മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ് എന്ന സംഘടനയുടെ(എംഎസ്എഫ്) ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖുണ്ടൂസ് പിടിച്ച താലിബാന്‍കാരെ തുരത്തുന്നതിന്് അഫ്ഗാന്‍ സൈന്യം സഹായം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു വ്യോമാക്രമണം നടത്തിയത്.

എംഎസ് എഫ് സ്റാഫിനോട് ഒബാമ അനുശോചനം അറിയിച്ചെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കിയെന്നും വൈറ്റ്ഹൌസ് വക്താവ് ജോഷ് ഏണസ്റ് പറഞ്ഞു. ഒബാമ നേരിട്ടു വിളിച്ചു മാപ്പു പറഞ്ഞെന്ന് എംഎസ്എഫ് വക്താവ് ഡോ. ജൊവാന്‍ ലിയു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.