കൊരങ്ങണി ദുരന്തം: അഞ്ചു പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു
Tuesday, March 20, 2018 12:16 AM IST
മ​റ​യൂ​ർ: കൊ​ര​ങ്ങ​ണി വ​ന​ത്തി​ൽ ട്രെ​ക്കിം​ഗി​നി​ടെ കാ​ട്ടു​തീ​യി​ൽ അ​ക​പ്പെ​ട്ടു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചു​ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഉ​ടു​മ​ല​പേ​ട്ട സ്വ​ദേ​ശി​നി ശി​വ​ശ​ങ്ക​രി(26) മ​ധു​ര രാ​ജാ​ജി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, 55 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​നി വ​സു​മ​തി (26), 65 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ചെ​ന്നൈ സ്വ​ദേ​ശി​നി ശ്വേ​ത (28), 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ചെ​ന്നൈ സ്വ​ദേ​ശി​നി നി​വ്യാ നി​കൃ​തി (23), 30 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ കോ​ട്ട​യം സ്വ​ദേ​ശി മീ​ന ജോ​ർ​ജ് (32) എ​ന്നി​വ​രാ​ണു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മീ​ന ജോ​ർ​ജി​നെ മ​ധു​ര രാ​ജാ​ജി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും മ​ധു​ര കെ​ന്ന​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ ഇ. ​ജ​യ​ശ്രീ​യെ(32) ക​ഴി​ഞ്ഞ​ദി​വ​സം മ​ധു​ര ആ​ശു​പ​ത്രി​യി​ൽനി​ന്നും ഹെ​ലി​കോ​പ്ട​ർ ആം​ബു​ല​ൻ​സി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും, ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ എ​സ്. ഭാ​ർ​ഗ​വി​യെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.


ചെ​ന്നൈ ട്രെ​ക്കിം​ഗ് ക്ല​ബ്ബിൽ​നി​ന്നു​ള്ള 27 അം​ഗ​ങ്ങ​ളും ഈ​റോ​ഡി​ലെ ടൂ​ർ ദി ​ഇ​ന്ത്യാ ഹോ​ളി​ഡേ​യ്സി​ൽനി​ന്നു​ള്ള 12 അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 39 പേ​രാ​ണു ക​ഴി​ഞ്ഞ 11നു ​കാ​ട്ടു​തീ​യി​ൽ അ​ക​പ്പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ല​ത്ത് എ​ട്ടു​ പേ​രും ചി​കി​ത്സ​യി​ലി​രി​ക്കെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​ന്പ​തു​ പേ​രും ഉ​ൾ​പ്പെ​ടെ 17 പേ​രാണു മ​രി​ച്ച​ത്.

ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ട്രെ​ക്കിം​ഗ് ക്ല​ബ് ഉ​ട​മ പീ​റ്റ​ർ വാ​ങ്ഗോ​ക് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് പ​റ​യു​ന്നു.