പെ​ട്രോ​ൾ വി​ല വ​ർ​ധ​ന, ബാ​ർ ദൂ​ര​പ​രി​ധി: എ​കെ​സി​സി ജനകീയ സമരത്തിന്
പെ​ട്രോ​ൾ വി​ല വ​ർ​ധ​ന, ബാ​ർ ദൂ​ര​പ​രി​ധി: എ​കെ​സി​സി ജനകീയ സമരത്തിന്
Wednesday, September 20, 2017 12:40 PM IST
തൊ​​ടു​​പു​​ഴ: പെ​​ട്രോ​​ൾ വി​​ല വ​ർ​ധ​ന​യി​ൽ ​പ്ര​​തി​​ഷേ​​ധി​​ച്ചു കേ​​ന്ദ്ര​​ത്തി​നെ​തി​രേ​യും മ​​ദ്യ​​ഷാ​​പ്പു​​ക​​ളു​​ടെ ദൂ​​ര​​പ​​രി​​ധി കു​​റ​​ച്ച കേ​​ര​​ള​ സ​​ർ​​ക്കാ​രി​നെ​തി​രേ​യും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ജ​​ന​​കീ​​യ ​സ​​മ​​ര​​ത്തി​​ലേ​​യ്ക്ക്. നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല വ​​ർ​​ധ​​ന​​യ്ക്കും ദൈ​​നം​​ദി​​ന ജീ​​വി​​ത ചെ​​ല​​വി​​ന്‍റെ വ​​ർ​​ധ​​ന​​വി​​നും കാ​​ര​​ണ​​മാ​​യ പെ​​ട്രോ​​ൾ ഉ​​ല്പ​​ന്ന​​ങ്ങ​​ളെ ജി​​എ​​സ്ടി​​യി​​ൽപ്പെടു​​ത്ത​​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​​ന്നു പൈ​​ങ്ങോ​​ട്ടൂ​​രി​​ൽ ന​​ട​​ക്കു​​ന്ന ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​ന​​ത്തി​​ൽ സ​​മ​​ര പ്ര​​ഖ്യാ​​പ​​നം ഉ​​ണ്ടാ​​കും.

സ​​മ്മേ​​ള​​നം താ​​മ​​ര​​ശേ​​രി​​രൂ​​പ​​ത ബി​​ഷ​​പ്പും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ബി​​ഷ​​പ്പ് ഡെലി​​ഗേ​​റ്റു​​മാ​​യ മാ​​ർ​​ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ വി.​​വി.​​ അ​​ഗ​​സ്റ്റി​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു പ​​റ​​യ​​ന്നി​​ലം, ഡ​​യ​​റ​​ക്‌​​ട​​ർ ഫാ. ​​ജി​​യോ ക​​ട​​വി, രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ മോ​​ണ്‍. ജോ​​ർ​​ജ് ഓ​​ലി​​യ​​പ്പു​​റം, ഫാ. ​​ജോ​​ർ​​ജ് വ​​ട​​ക്കേ​​ൽ, ഐ​​പ്പ​​ച്ച​​ൻ ത​​ടി​​ക്കാ​​ട്ട്, ജോ​​സ് ഇ​​ല​​ഞ്ഞി​​ക്ക​​ൽ, ജോ​​ണ്‍ മു​​ണ്ട​​ൻ​​കാ​​വി​​ൽ, ജോ​​സ്പു​​തി​​യേ​​ടം, ത​​ന്പി പി​​ട്ടാ​​പ്പി​​ള്ളി​​ൽ, എ.​ജെ. ജോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.