തേക്കടിയിൽ വാഹന നിയന്ത്രണം; ഇന്നുമുതൽ വാഹനങ്ങൾ ആനവച്ചാലിൽ പാർക്ക് ചെയ്യണം
Tuesday, February 28, 2017 4:04 PM IST
കു​മ​ളി: തേ​ക്ക​ടി ബോ​ട്ട് ലാ​ൻ​ഡിം​ഗി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ഇ​ന്നു​മു​ത​ൽ നി​യ​ന്ത്ര​ണം. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടേ​ത​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ കു​മ​ളി​ക്കു സ​മീ​പ​മു​ള്ള വ​നം വ​കു​പ്പി​ന്‍റെ ആ​ന​വ​ച്ചാ​ൽ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കു​ചെ​യ്യ​ണം. സ​ഞ്ചാ​രി​ക​ളെ ഇ​ന്നു​മു​ത​ൽ വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ൽ തേ​ക്ക​ടി​യി​ലെ​ത്തി​ക്കും. ഒ​രാ​ൾ​ക്ക് ഒ​രു വ​ശ​ത്തേ​ക്ക് 20 രൂ​പ​യാ​ണ് വ​നം​വ​കു​പ്പ് ഈ​ടാ​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പാ​സ് ആ​ന​വ​ച്ചാ​ലി​ലെ ടൂ​റി​സം പോ​ലീ​സി​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്നു ന​ൽ​കും.

30 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന നാ​ലു മി​നി ബ​സു​ക​ൾ സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി തേ​ക്ക​ടി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. മ​റ്റു ര​ണ്ടു മി​നി​ബ​സു​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും. ആ​ന​വ​ച്ചാ​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ വ​ലി​യ 20 ബ​സു​ക​ൾ​ക്ക പാ​ർ​ക്ക് ചെ​യ്യാം. 20 ട്രാ​വ​ല​റു​ക​ൾ, 200 കാ​റു​ക​ൾ എ​ന്നി​വ​ക്കു പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണു തേ​ക്ക​ടി​യി​ൽ​നി​ന്നും പാ​ർ​ക്കിം​ഗ് മാ​റ്റു​ന്ന​തി​നു തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഗ്രീ​ൻ ട്രി​ബ്യൂ​ണി​ൽ കു​മ​ളി സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ കേ​സി​നെ തു​ട​ർ​ന്നു ന​ട​പ്പാ​കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള വ​നം വ​കു​പ്പി​ന് അ​നു​കൂ​ല​മാ​യി ട്രി​ബ്യൂ​ണ​ൽ വി​ധി വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണു പാ​ർ​ക്കിം​ഗ് മാ​റ്റു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.