മന്ത്രിമാരുടെ സ്വത്തുവിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
Wednesday, October 19, 2016 1:30 PM IST
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിമാരുടെ സ്വത്തുവിവരം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സ്വകാര്യ വൃദ്ധസദനങ്ങളിൽ വൃദ്ധജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പരിഹാരമാർഗം നിർദേശിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിക്കു രൂപംനൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ വൃദ്ധസദനങ്ങളെക്കുറിച്ചു നിയമസഭയിൽ പരാതി ഉയർന്ന സാഹചര്യത്തിലാണു തീരുമാനം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ബാധിക്കുന്ന എട്ട് റിസോർട്ടുകളിലെ തൊഴിലാളികൾക്കുളള നഷ്‌ടപരിഹാര പാക്കേജ് മന്ത്രിസഭായോഗം അംഗീകരിച്ചു. 211 പേർക്കായി 6,11,40,000 രൂപയാണ് പാക്കേജിന്റെ ഭാഗമായി നൽകാൻ തീരുമാനിച്ചത്.

റാന്നി സെന്റ് തോമസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു അധ്യാപക തസ്തിക സൃഷ്‌ടിക്കാൻ തീരുമാനിച്ചു. പാപ്പിനിശേരി വിഷ ചികിത്സാ സൊസൈറ്റിക്കു ബിഫാം, ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്നതിനായി പുതിയ കെട്ടിടം നിർമിക്കാൻ അനുമതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.