തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരത്തിനായി സമീപിക്കാം: കമ്മീഷൻ
തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരത്തിനായി സമീപിക്കാം: കമ്മീഷൻ
Friday, July 29, 2016 1:42 PM IST
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണം മൂലം അപകടമുണ്ടായാൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നോ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശിയുടെ ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്താൽ നിരവധി പേർക്ക് പരിക്കേൽക്കുന്നത് സംബന്ധിച്ച് പൊതുപ്രവർത്തകനായ പി.കെ. രാജു ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്. കമ്മീഷൻ 2014 ഒക്ടോബറിൽ ചീഫ് സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ആക്രമണം വ്യാപകമാവുകയില്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. തെരുവുനായയുടെ കടിയേറ്റ പലർക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.