മന്ത്രിസഭാ ഉപസമിതി ഇന്നു ചേരും
മന്ത്രിസഭാ ഉപസമിതി ഇന്നു ചേരും
Wednesday, July 27, 2016 2:10 PM IST
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന മന്ത്രിസഭാ ഉപസമിതി ഇന്നു യോഗം ചേരും. ഉച്ചകഴിഞ്ഞു രണ്ടിനാണു യോഗം. ഇന്നത്തെ സിറ്റിംഗിൽ എല്ലാ വകുപ്പുകളുടെയും ഫയൽ പരിശോധന പൂർണമാകുമെന്നാണു സൂചന. പരിശോധന പൂർത്തിയായാൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകളിൽ വ്യാപക ക്രമക്കേടു നടന്നെന്ന് ആരോപിച്ച് ഇതേ കുറിച്ചു പരിശോധിക്കാൻ എ.കെ. ബാലൻ അധ്യക്ഷനായ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. എന്നാൽ, പരിശോധനയിൽ റവന്യു അടക്കം ഏതാനും വകുപ്പുകളിലെ ഫയലുകളിൽ മാത്രമാണ് ക്രമക്കേടു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.