കെസിബിസി ലഹരിവിരുദ്ധ മാസാചരണ സമാപന സമ്മേളനം കോഴിക്കോട്ട് 29–ന്
Tuesday, July 26, 2016 3:58 PM IST
പാലാ: ആഗോള ലഹരിവിരുദ്ധ ദിനമായ ജൂൺ 26–നോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെയും ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും സംയുക്‌താഭിമുഖ്യത്തിൽ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ കൊച്ചി പാലാരിവട്ടം പിഒസിയിൽ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികൾക്ക് 29–ന് കോഴിക്കോട്ട് സമാപനമാകും.

29–ന് ഉച്ചകഴിഞ്ഞു രണ്ടിനു കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ബിഷപ് റവ. ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനി ഉദ്ഘാടനം ചെയ്യും. ബിഷപ് ജോസഫ് മാർ തോമസ് മുഖ്യപ്രഭാഷണം നടത്തും. മോൺ. തോമസ് പനയ്ക്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, സിസ്റ്റർ മരിയ ജെസീന എസി, സിസ്റ്റർ മരിയ ധന്യ എസി, യോഹന്നാൻ ആന്റണി, സണ്ണി പായിക്കാട്ട്, എഫ്.എം. ലാസർ, കെ.ജെ. പൗലോസ്, ഫാ. പോൾ കാരാച്ചിറ, ഫാ. തോമസ് തൈത്തോട്ടം, ജയിംസ് മുട്ടിക്കൽ, എം.ഡി. റാഫേൽ, ജോയിക്കുട്ടി ലൂക്കോസ്, സേവ്യർ പള്ളിപ്പാടൻ, വി.ഡി. രാജു, മത്തായി മരുതൂർ, തോമസുകുട്ടി മണക്കുന്നേൽ, സിസ്റ്റർ ആനീസ് തോട്ടപ്പള്ളി, സ്റ്റെല്ല ജോസി, റവ. ഡോ. അലോഷ്യസ് കുളങ്ങര, ഫാ. ഡാനി ജോസഫ് എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.