അര്‍ബുദം ബാധിച്ച ഒന്‍പതുകാരനു കാലില്‍ കൃത്രിമ ഇംപ്ളാന്റ് യുകെയില്‍നിന്ന്
Sunday, October 11, 2015 12:46 AM IST
കൊച്ചി: അസ്ഥിയില്‍ അര്‍ബുദം ബാധിച്ച ഒന്‍പതുകാരന്റെ വലതുകാലിന്റെ വളര്‍ച്ച ഉറപ്പാക്കാന്‍ കൃത്രിമ ഇംപ്ളാന്റ് വിജയകരമായി വച്ചുപിടിപ്പിച്ചു. യുകെയില്‍ പ്രത്യേകമായി രൂപകല്പനചെയ്ത കൃത്രിമ ഇംപ്ളാന്റാണ് ആസ്റര്‍ മെഡ്സിറ്റിയിലെ ഓര്‍ത്തോ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ.സുബിന്‍ സുഗത്, മെഡിക്കല്‍ ഓങ്കോളജിസ്റ് ഡോ. അരുണ്‍ വാര്യര്‍, ഓര്‍ത്തോപീഡിക്സ് വിഭാഗം സ്പെഷലിസ്റ് ഡോ.സിജിത് ശശി, അനസ്തീഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ടി. ജിതേന്ദ്ര, ഫിസിയോ തെറാപ്പി വിഭാഗം മേധാവി ഗിരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വച്ചുപിടിപ്പിച്ചത്.


ഇടതുകാലിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കനുസരിച്ചു കൃത്രിമ ഇംപ്ളാന്റിന്റെ നീളം കൂട്ടി വലതുകാലിന്റെയും വളര്‍ച്ച ഉറപ്പാക്കാമെന്നതാണ് ഇതിന്റെ നേട്ടമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സക്കായി ചെലവായത് 12 ലക്ഷം രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.