കെസിവൈഎമ്മിന്റെ യുവജന സംഗമം നാളെ ബത്തേരിയില്‍
Wednesday, September 17, 2014 12:34 AM IST
കൊച്ചി: കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (കെസിവൈഎം) സംസ്ഥാന ക്രൈസ്തവ വിശ്വാസ യുവജന സംഗമം നാളെ ബത്തേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (മാര്‍ ഇവാനിയോസ് നഗര്‍) അങ്കണത്തില്‍ നടക്കും. രാവിലെ 9.30ന് യുവജന വിശ്വാസ റാലിയോടെ സംഗമം ആരംഭിക്കും. വിശ്വാസറാലി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എഫ്. ലോറന്‍സ് ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ യുവജന സംഗമം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് റെന്നിരാജ് തേവര്‍തോട്ടത്തില്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, സംസ്ഥാന ഡയറക്ടര്‍ റവ.ഡോ.മാത്യു ജേക്കബ് തിരുവാലില്‍, പി.എഫ്. ലോറന്‍സ്, സംസ്ഥാന ഭാരവാഹികളായ സജിന്‍ ജോസ് ചാലില്‍, ലിന്‍സി അഗസ്റിന്‍, ബിജു അമ്പാട്ട,് വിബിന്‍ ചമ്പക്കര, രജീഷ് എന്നിവര്‍ പ്രസംഗിക്കും. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.