ചൂണ്ടയിടാനെത്തിയ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
പെരിന്തല്‍മണ്ണ: വീടിനു സമീപത്തെ കുളത്തില്‍ ചൂണ്ടയിടാന്‍ പോയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. കീഴാറ്റൂരിനടുത്ത കണ്യാല ഗ്രാമത്തില്‍ ഇന്നലെ ഉച്ചയ്ക്കാ ണ് അപകടം. കൊളക്കമ്പാറ സ ദക്കത്തുള്ളയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍(ഒമ്പത്), കൊളക്കമ്പാറ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷിബിലി(ഒമ്പത്) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്േടാടെയാണ് ഇരുവരും ചൂണ്ടയിടാനായി വീട്ടില്‍നിന്നു പോയത്.

ഒന്നരയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചുചെന്ന വീട്ടുകാര്‍ കുളത്തിന്റെ കരയില്‍ ചൂണ്ട കണ്ടു സംശയം തോന്നി വെള്ളത്തില്‍ മുങ്ങിത്തപ്പിയപ്പോഴാണു മൃതദേഹങ്ങള്‍ കിട്ടിയത്. പൂപ്പലം ദാറുല്‍ സ്വലാഹ് ഇംഗ്ളീഷ് സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണു മുഹമ്മദ് ഇര്‍ഫാന്‍. മാതാവ്: അലീമ. സഹോദരങ്ങള്‍: ഇജാസ്, ഇന്‍ഷാദ്, ഇര്‍ഷാദ്. കണ്യാല എഎംഎല്‍പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയാണു മുഹമ്മദ് ഷിബിലി. മാതാവ് സഫിയ. സഹോദരങ്ങള്‍: ഷബ്ന, ഷഫീഖ്, ഫാത്തിമത്ത് ഷഹ്മ. രണ്ടു മൃതദേഹങ്ങളും കണ്യാ ല ജുമാ മസ്ജിദില്‍ കബറടക്കി.