മ​ലി​ന​ജ​നം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്നു; ദുരിതംപേറി നാട്ടുകാർ
Monday, April 22, 2024 3:33 AM IST
രാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് പൊ​ന്മു​ടി റോ​ഡി​ൽ ഐ​ഒ​സി പ​മ്പി​നുസ​മീ​പം മ​ലി​ന​ജ​നം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​മു​യ​ർ​ത്തു​ന്നു.​ മ​ലി​ന​ജ​ലം റോ​ഡ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​പോ​ക​ണ​മെ​ങ്കി​ൽ ഈ ​മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യെ പോ​കു​വാ​ൻ സാ​ധി​ക്കു.​ രൂ​ക്ഷ ഗ​ന്ധ​മു​ള്ള അ​ഴു​ക്ക് ജ​ല​മാ​ണ് ഇ​തു​വ​ഴി ഒ​ഴു​കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കാ​ൽ​ന​ട​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കും അ​ടു​ത്തു കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും വെ​ള്ളം തെ​റി​ക്കാ​റു​ണ്ട്. ​പൊ​ന്മു​ടി രാ​ജാ​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ലാ​ണ് മ​ലി​ന​ജ​ലം തു​റ​ന്നുവി​ട്ടി​രി​ക്കു​ന്ന​ത്.​

മു​ൻ​പ് റോ​ഡ് വി​ക​സ​നം ന​ട​ത്തി​യ​പ്പോ​ൾ റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ഓ​ട​ക​ൾ അ​വി​ടെനി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ​മ​ഴവെ​ള്ളം ഒ​ഴു​കിപ്പോ​കാ​നാ​യി ചി​ല ഭാ​ഗ​ത്തു മാ​ത്രം ഐ​റീ​ഷ് ഓ​ട​യാ​ണ് തീ​ർ​ത്തി​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെയും മ​ലി​ന​ജ​ലം ഓ​ട​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​തെ അവരവർ തന്നെ സംവിധാനം ഉണ്ടാക്കണ മെന്നാണ് നി​യ​മം.

ഓ​ട​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യാ​ൽ പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സും ല​ഭി​ക്കി​ല്ല.​ ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഓ​ട​യി​ലും മ​ലി​ന​ജ​നം ഒ​ഴു​ക്കു​ന്നു​ണ്ട് എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​​ന്‍റെ കാ​ര​ണ​ക്കാ​രെ ക​ണ്ടെ​ത്തു​ക​യും ഇ​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.